Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം അല്ല, ക്രൂഡ് 100 തൊടുമോ എന്ന് ആശങ്ക? ഉറ്റുനോക്കി വിപണി, സൗദിക്ക് ആശങ്കയും സന്തോഷവും

ദുബായ്: അമേരിക്കയും ഇറാനും നടത്തിവരുന്ന ആണവ ചര്‍ച്ചയുടെ അനന്തര ഫലം എന്താകും. ലോക വിപണിയില്‍ ഇതാണ് പ്രധാന ചര്‍ച്ച. ചര്‍ച്ചയില്‍ പ്രതീക്ഷ വെക്കാതെയാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പ്രതികരിച്ചത്. ഇത് ക്രൂഡ് ഓയില്‍ കുതിപ്പിന് ഇടയാക്കിയിട്ടുണ്ട്. 66 ഡോളറില്‍ ഉണ്ടായിരുന്ന ബ്രെന്റ് ക്രൂഡ് വില ഇപ്പോള്‍ 72ലെത്തിയിട്ടുണ്ട്.

ഫെബ്രുവരി 17നും 18നുമായി രണ്ട് യുദ്ധക്കപ്പലുകളാണ് അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചത്. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് ഇവ എത്തിയിരിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ച പൊളിഞ്ഞാല്‍ കാര്യങ്ങള്‍ മാറിമറിയും. ട്രംപിന്റെ ഉത്തരവ് മാത്രം ലഭിച്ചാല്‍ മതിയെന്നും സൈന്യം സജ്ജമാണ് എന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

crude oil gold price rise

ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, സ്വര്‍ണം തുടങ്ങി ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും വില കൂടിവരുന്നുണ്ട്. ചര്‍ച്ച പരാജയപ്പെടുകയും അമേരിക്ക ആയുധമെടുക്കുകയും ചെയ്താല്‍ എല്ലാത്തിനും വില റോക്കറ്റ് വേഗത്തില്‍ കുതിക്കും. ക്രൂഡ് ഓയില്‍ ബാരലിന് 100 ഡോളര്‍ എത്തിയേക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. സ്വര്‍ണം വില കൂടുന്നതിനേക്കാള്‍ ലോക വിപണിയെ പിടിച്ചുലയ്ക്കുക ക്രൂഡ് വിലയാകും.

അമേരിക്ക പടിവാതിലില്‍ എത്തി നില്‍ക്കുമ്പോഴും ഇറാന്‍ സ്വരം മയപ്പെടുത്തിയിട്ടില്ല. ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ പറയുന്നു. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം സൈനിക അഭ്യാസത്തിന് വേണ്ടി അല്‍പ്പ നേരം ഇറാന്‍ ഹോര്‍മുസ് പാത അടച്ചിരുന്നു. ഇതെല്ലാം ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. വിപണി അസ്ഥിരമായാല്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയും സ്വര്‍ണവില കുതിക്കുകയും ചെയ്യും.

സൗദി അറേബ്യക്ക് ആശയും ആശങ്കയും

33 കിലോമീറ്റര്‍ മാത്രം വീതിയുള്ള കപ്പല്‍ പാതയാണ് ഇറാന്‍ അതിര്‍ത്തിയിലെ ഹോര്‍മുസ് കടലിടുക്ക്. പശ്ചിമേഷ്യയില്‍ നിന്ന് പുറംലോകത്തേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്നത് ഇതുവഴിയാണ്. ലോകത്തെ മൊത്തം കടല്‍വഴിയുള്ള എണ്ണയുടെ 31 ശതമാനം ഇതിലൂടെ പോകുന്നുണ്ട്. ഇറാന്‍ ഈ പാത തടഞ്ഞാല്‍ എണ്ണ കിട്ടാതാകും. വില കുത്തനെ കുതിക്കുകയും ചെയ്യും.

റഷ്യയും ഇറാനും ചേര്‍ന്ന് സംയുക്ത സൈനികഭ്യാസം ഒമാന്‍ ഉള്‍ക്കടലില്‍ നടത്തിയതും മേഖലയില്‍ ആശങ്ക പരത്തി. അമേരിക്ക ഒരുഭാഗത്ത് തമ്പടിച്ചു നില്‍ക്കവെ ആയിരുന്നു സൈനിക അഭ്യാസം. ഇറാന്‍ ഹോര്‍മുസ് കടല്‍ പാത തടഞ്ഞാല്‍ അമേരിക്ക പെട്രോളിയം റിസര്‍വ് തുറന്നുകൊടുത്തേക്കും. എങ്കിലും ലോകത്തിന്റെ എണ്ണ ആവശ്യം പൂര്‍ത്തീകരിക്കാന്‍ ഇത് മതിയാകില്ല.

ക്രൂഡ് ഓയില്‍ വില ഉയരണം എന്നു തന്നെയാണ് സൗദി അറേബ്യയുടെ ആഗ്രഹം. എന്നാല്‍ ഇറാനില്‍ ആക്രമണം നടത്തുന്നത് മൂലമുള്ള വിലക്കയറ്റം സൗദിക്ക് തിരിച്ചടിയാകും. അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഇറാന്‍ തിരിച്ചടിക്കുന്നത് പശ്ചിമേഷ്യയിലെ അമേരിക്കന്‍ താവളങ്ങളില്‍ ആയിരിക്കും. അതാകട്ടെ, എല്ലാ ജിസിസി രാജ്യങ്ങളിലുമുണ്ട്. കൂടാതെ ഇറാനിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ പശ്ചിമേഷ്യന്‍ വിപണിയില്‍ സുലഭമാണ്. യുദ്ധമുണ്ടായാല്‍ അതെല്ലാം നിലയ്ക്കുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+