ക്രൂഡില്‍ റഷ്യക്ക് മാത്രമല്ല സൗദിക്കും യുഎഇക്കും പണി വരുന്നു, ട്രംപിന്റെ കരുനീക്കം; ഇന്ത്യ മാറി ചിന്തിക്കും
ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കുമേല്‍ 27 ശതമാനം തീരുവ ഏർപ്പെടുത്തിയത് ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ വ്യാപാര ബന്ധത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം തന്നെ അമേരിക്കയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ വാതക ഇറക്കുമതിയെ ഈ പ്രതിസന്ധി ബാധിക്കാന്‍ ഇടയില്ലെന്നത് ആശ്വാസകരമാണ്. എണ്ണ ഇറക്കുമതിയെ നേരത്തെ തന്നെ താരിഫില്‍ നിന്നും ഒഴിവാക്കിയിരുന്നു.
ട്രംപിന്റെ താരിഫ് ഭീഷണി ഉയരുന്നതിന് മുമ്പ് തന്നെ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഇറക്കുമതിയില്‍ വർധനവ് ഉണ്ടായിരുന്നു. എന്നാല്‍ തന്നേയും നിലവിലെ സാഹചര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ വ്യാപാരം സന്തുലിതമാക്കാൻ ഇന്ത്യ യുഎസിൽ നിന്നുള്ള എണ്ണ, വാതക ഇറക്കുമതി വർദ്ധിപ്പിക്കേണ്ടി വന്നേക്കാമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതായത് യു എസുമായുള്ള വ്യാപാര കമ്മി കുറയ്ക്കുന്നതിന്, ഇന്ത്യ എണ്ണ, വാതക വാങ്ങലുകൾ വലിയ തോതില്‍ കൂട്ടേണ്ടി വന്നേക്കും.

യുഎസിൽ നിന്നുള്ള എണ്ണ, വാതക ഇറക്കുമതിയുടെ അളവ് വർദ്ധിക്കുന്നത് രണ്ട് വർഷത്തിലേറെയായി ഇന്ത്യയുടെ ഏറ്റവും വലിയ വിതരണക്കാരായ റഷ്യയിൽ നിന്നും സൗദി അറേബ്യ, ഇറാഖ് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുടേയും അളവില്‍ വലിയ തോതില്‍ ഇടിവുമുണ്ടാക്കിയേക്കും. 2023-24 ൽ യുഎസുമായി 35.32 ബില്യൺ ഡോളറിന്റെ വ്യാപാര മിച്ചമാണ് (കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസം) ഇന്ത്യക്കുള്ളത്. ട്രംപിനെ ചൊടിപ്പിക്കുന്നതിലെ പ്രധാനപ്പെട്ട ഒരു കാര്യവുമാണ് ഇത്.
മറ്റേതൊരു ഉത്പന്നേത്താക്കാളും എണ്ണ, വാതക ഇറക്കുമതി വർദ്ധിപ്പിച്ചുകൊണ്ട് വ്യാപാര മിച്ചം കുറയ്ക്കുന്നതാണ് ഇന്ത്യക്കും ഗുണകരമായ കാര്യം. യു എസില്‍ നിന്നും പഴയയതിനേക്കാള്‍ മത്സരാധിഷ്ഠിത വിലയില്‍ ക്രൂഡ് ഓയില്‍ ലഭിക്കുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. 2025 ഫെബ്രുവരിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും നടത്തിയ സംയുക്ത പ്രസ്താവനയിൽ, ഇന്ത്യയ്ക്ക് അസംസ്കൃത എണ്ണ, പെട്രോളിയം ഉൽപ്പന്നങ്ങൾ, ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) എന്നിവയുടെ മുൻനിര വിതരണക്കാരായി യുഎസിനെ മാറ്റുമെന്നും വ്യക്തമാക്കിയിരുന്നു.
ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനത്തില്‍ അധികവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെ മികച്ച അഞ്ച് ഇറക്കുമതിക്കാരില്‍ അമേരിക്ക സ്ഥിരമായി ഇടംപിടിക്കാറുണ്ട്. റഷ്യ-ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന്, ഇന്ത്യ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങലുകൾ വർധിപ്പിച്ചതോടെയാണ് ഇറക്കുമതിയില്‍ നാലാമതുണ്ടായ യുഎസിന് അഞ്ചാം സ്ഥാനത്തേക്ക് പോകേണ്ടി വന്നത്.
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 25% മുതൽ 50% വരെ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയും ഇന്ത്യക്ക് മുന്നിലുണ്ട്. വോർടെക്സ ഡാറ്റ പ്രകാരം, ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ ഇന്ത്യയിലേക്കുള്ള യുഎസ് ക്രൂഡ് ഓയിൽ ഇറക്കുമതിയില്‍ 67 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. യുഎസിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി മാർച്ചിൽ പ്രതിദിനം 244,000 ബാരലിലെത്തി, ഫെബ്രുവരിയിൽ ഇത് 146,000 ബാരലായിരുന്നു. മറുവശത്ത്, ജനുവരിയിൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും റഷ്യയിൽ നിന്നുള്ള ഇറക്കുമതി 11% വർദ്ധിച്ചു എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications