ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഇന്ത്യ ചൈനയെ കണ്ട് പഠിക്കണം: വിലക്കയറ്റം പിടിച്ച് നിർത്തുന്ന ചൈനീസ് തന്ത്രം
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ഓയിൽ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യ ചൈനയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് പ്രമുഖ ഊർജ വിദഗ്ധൻ ഡോ. അനസ് അൽ ഹജ്ജി. കുറഞ്ഞ സ്റ്റോക്കുകൾ കാരണം വിലക്കയറ്റങ്ങളിലും ഭൂരാഷ്ട്രീയ പ്രതിസന്ധികളിലും ഇന്ത്യ വലിയ നഷ്ടം സഹിക്കേണ്ടി വരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ചൈനയുടെ 2016 മുതലുള്ള തന്ത്രങ്ങൾ ലോക ഓയിൽ മാർക്കറ്റിനെത്തന്നെ മാറ്റിമറിച്ചതാണെന്നും, ഇന്ത്യയ്ക്ക് അത്തരം സ്റ്റോറേജ് ശേഷി ഇല്ലാത്തതിനാൽ ഊർജ സുരക്ഷിതത്വം ഉറപ്പാക്കാൻ കൂടുതൽ നിക്ഷേപം ആവശ്യമാണെന്നും അദ്ദേഹം ഉപദേശിക്കുന്നു.
"ഇന്ത്യയുടെ പ്രശ്നം ഇപ്പോൾ ഓയിൽ മാർക്കറ്റിൽ കരുതല്‍ ശേഖരം വളരെ കുറവാണെന്നതാണ്. ഊർജ സുരക്ഷിതത്വം ഉറപ്പാക്കാനും ലോകത്തെ രാഷ്ട്രീയ പ്രശ്നങ്ങൾ മൂലം വരുന്ന അച്ഛന്തമായ വിലവർധനകളെ നേരിടാനും കരുതല്‍ ശേഖരം വർധിപ്പിക്കണം. ഇന്ത്യയുടെ ഇപ്പോഴത്തെ സ്റ്റോക്ക് ഏകദേശം 100 മില്യൺ ബാരലുകൾ മാത്രമാണ്, രാജ്യത്തിന്റെ സാമ്പത്തിക അളവിന് അത് വളരെ കുറവാണ്. കരുതല്‍ ശേഖരം കുറഞ്ഞത് 350-400 മില്യൺ ബാരലുകളിലേക്ക് ഉയർത്തണം. സ്ട്രാറ്റജിക് റിസർവുകൾ വർധിപ്പിക്കാനുള്ള നിക്ഷേപങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്," എനർജി ഔട്ട്‌ലുക്ക് അഡ്വൈസേഴ്സിന്റെ മാനേജിങ് പാർട്ട്നറായ അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈന വെറും വലിയ ഇറക്കുമതിക്കാരനല്ല, ശക്തമായ വാങ്ങലുകാർ കൂടിയാണ്. വിലകൾ കുറഞ്ഞപ്പോൾ വാങ്ങി സ്റ്റോർ ചെയ്യുകയും, വിലകൾ ഉയർന്നാൽ സ്റ്റോറേജിൽ നിന്ന് മാർക്കറ്റിലേക്ക് ഡംപ് ചെയ്യുകയും ചെയ്യുന്നു. ഈ പുതിയ നയം ഓപ്പെക് അല്ലെങ്കിൽ ഓപ്പെക്+ അംഗങ്ങളെപ്പോലെ സ്വാധീനം ചെലുത്തുന്നു. ഈ തന്ത്രം മാർക്കറ്റിലെ കുറച്ച് കമ്പനികളുടെ ആധിപത്യം തകർത്ത് വിലകൾ വലിയ തോതിൽ ഉയരാതിരിക്കാൻ സഹായിച്ചു. 2025-ൽ ചൈനയുടെ ക്രൂഡ് സ്റ്റോക്കുകൾ 900,000 ബാരലുകൾ എന്ന നിലയില്‍ വർധിച്ചതായി ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ) റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റിൽ ചൈനയുടെ ഇറക്കുമതി ദിനേനെ 11.65 മില്യൺ ബാരല്‍ എന്ന നിരക്കിലും ഉയർന്നു.
ഇന്ത്യയ്ക്ക് ഇത്തരത്തില്‍ ഇടപെടാന്‍ കഴിയാത്തതിനാൽ, ഊർജ സുരക്ഷിതത്വം ദുർബലമാണെഅ. ഇന്ത്യയുടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് (എസ്‌പിആർ) ശേഷി ഇപ്പോൾ 5.33 മില്യൺ മെട്രിക് ടൺ (ഏകദേശം 39 മില്യൺ ബാരലുകൾ) മാത്രമാണ്.ചന്ദികോൾ ഫേസ്-II-, പാദൂർ എന്നിവിടങ്ങളിൽ 6.5 മില്യൺ ടൺ കൂടി ചേർത്ത് 11.83 മില്യൺ ടണ്ണാക്കി ഉയർത്താൻ പദ്ധതിയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
യുക്രെയിൻ യുദ്ധത്തിനു ശേഷം റഷ്യൻ ക്രൂഡ് ഡിസ്കൗണ്ടിലുള്ള ഇറക്കുമതി ഇന്ത്യയെ സഹായിച്ചു. റഷ്യൻ ഓയിലിന്റെ വരവോടെ ചെയ്ത് സൗത്ത് അമേരിക്ക, യുഎസ്, പടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ചെലവേറിയ ഇറക്കുമതികൾ കുറച്ചു. ദൂരം അനുസരിച്ച് ഏറ്റവും ചെലവേറിയ ക്രൂഡ് ആദ്യം മാറ്റി. 2025-ലെ കണക്ക് പ്രകാരം, ഇന്ത്യയുടെ റഷ്യൻ ഇറക്കുമതി 50% വരെ ഉയർന്നു. പ്രത്യേകിച്ച് റിലയൻസ് ഇൻഡസ്ട്രീസ് പോലുള്ള റിഫൈനറികളാണ് ഇക്കാര്യത്തില്‍ നേട്ടമുണ്ടാക്കിയത്.
ഇന്ത്യ പരാമ്പരാഗതമായി ഗൾഫ് രാജ്യങ്ങളില്‍ നിന്നും ഇറാഖില്‍ നിന്നുമാണ് ഓയിൽ ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ലാറ്റിൻ അമേരിക്ക, വെസ്റ്റ് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ വിഹിതം എത്തുന്നു. റഷ്യൻ ഡിസ്കൗണ്ടുകൾ ഉപയോഗപ്പെട്ട് ചെലവ് കുറച്ചത് വലിയ നേട്ടമായിരുന്നു എന്നാല്‍ ട്രംപിന്റെ തീരുവ ഉള്‍പ്പെടേയുള്ളവ വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications