കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്കയില്‍: ട്രപിന്‍റെ യുദ്ധഭീഷണി വലിയ തന്ത്രം, വിലപ്പോവില്ലെന്ന് വിദഗ്ധര്‍

Google Oneindia Malayalam News

കടുത്ത പ്രതിസന്ധിയിലൂടെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതിന് പിന്നാലെ എണ്ണവിലയില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് വിലയിടിവ് മിക്ക ഗള്‍ഫ് രാഷ്ട്രങ്ങളേയും സാമ്പത്തികമായി പിടിച്ചു കുലുക്കിയിരിക്കുകയാണ്. ഉല്‍പാദനം കുറച്ച് വില വര്‍ധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നേട്ടമുണ്ടായില്ല.

ആഗോളതലത്തില്‍ കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധി വീണ്ടും രൂക്ഷമാവുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതോടെ എണ്ണയെ മാത്രം ആശ്രയിച്ചുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വലിയ ആശങ്കയിലൂടെയാണ് കടന്നു പോവുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍

നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന അന്വേഷണത്തിലാണ് ഒപെക് ഉള്‍പ്പടേയുള്ള എണ്ണ ഉല്‍പാദക രാജ്യങ്ങള്‍. ഇറാനെതിരെ ട്രംപ് മുഴക്കിയ ഭീഷണിയും ഈ സാഹചര്യത്തില്‍ നിര്‍ണ്ണായകമാണ്. അമേരിക്കയിലെ എണ്ണ വ്യവസായ മേഖല പ്രസിഡന്‍റ് ട്രംപിന് വലിയ പിന്തുണയാണ് ഇതുവരെ നല്‍കി വന്നിരുന്നത്.

വലിയ ആശങ്ക

വലിയ ആശങ്ക

എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാന എണ്ണ ഉത്പാദനശാലകളും, എണ്ണ കിണറുകളും അടച്ചുക്കൊണ്ടിരിക്കുന്നത് വലിയ ആശങ്കയാണ് ഈ മേഖലയില്‍ സൃഷ്ട്ടിച്ചിരിക്കുന്നത്. വിലിയിടിവ് ഈ രീതിയില്‍ തുടര്‍ന്നാല്‍ 20 ശതമാനം ഉത്പാദനം കുറയുകയും, ആയിരക്കണക്കിന് തൊഴിലാളികൾ തൊഴിൽരഹിതരാവുകയും ചെയ്യുമെന്നാണ് അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഐഎച്ച്എസ് മാർക്കറ്റ് ലിമിറ്റഡ് പറയുന്നത്.

പ്രതീക്ഷ

പ്രതീക്ഷ

പ്രതിദിനം 1.75 ദശ ലക്ഷം ബാരൽ ഉത്പാദനം സ്തംഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല എന്ന ഐഎച് സിയുടെ അറിയിപ്പും ഈ ഘട്ടത്തില്‍ ഏറെ നിര്‍ണ്ണായകമാണ്. തകര്‍ച്ചയില്‍ നിന്നും തങ്ങളെ രക്ഷിക്കാന്‍ ട്രംപിന്‍റെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടാവുമെന്നാണ് അമേരിക്കയിലെ എണ്ണ വ്യവസായ മേഖല പ്രതീക്ഷിക്കുന്നത്.

യുദ്ധ മുറവിളി

യുദ്ധ മുറവിളി

തിരഞ്ഞെടുപ്പ് അടിത്തിരുന്ന സാഹചര്യത്തില്‍ വോട്ടുറപ്പിക്കാന്‍ യുദ്ധ മുറവിളി അടക്കം എന്ത് നിലപാടും ട്രംപ് സ്വീകരിച്ചേക്കുമെന്നാണ് റബോ ബാങ്ക് അനലിസ്റ്റുകൾ പറയുന്നത്​. ഗൾഫ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി എണ്ണ വില കൂട്ടാനുള്ള ശ്രമം ഇതിനകം ആരംഭിച്ചു കഴിഞ്ഞു എന്നാണ് ഏജൻസി പറയുന്നത്. ഇറാനെതിരെ കഴിഞ്ഞ ദിവസം നടത്തിയ വെല്ലുവിളി ഇതിന്‍റെ തെളിവായാണ് കാണുന്നത്.

വെടിവച്ച് നശിപ്പിക്കുക

വെടിവച്ച് നശിപ്പിക്കുക

"യുഎസ് കപ്പലുകളെ ഉപദ്രവിച്ചാൽ ഇറാനിയൻ ആയുധ കപ്പലുകളെ വെടിവച്ച് നശിപ്പിക്കുക" എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ വെച്ച് 11 അമേരിക്കന്‍ സൈനിക കപ്പലുകളെ ഇറാന്‍ കപ്പലുകള്‍ വളഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. മേഖലയില്‍ ഇത്തരം നീക്കങ്ങള്‍ നേരത്തെ പതിവായിരുന്നെങ്കിലും അതൊരു യുദ്ധ ഭീഷണിയിലേക്ക്​ നയിക്കാറില്ലായിരുന്നു.

ട്രംപിനെ നയിച്ചത്

ട്രംപിനെ നയിച്ചത്

എന്നാല്‍ വരാൻ പോവുന്ന തെരഞ്ഞെടുപ്പും, അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക തകർച്ചയും ഇത്തരമൊരു യുദ്ധ ഭീഷണിയിലേക്ക് ട്രംപിനെ നയിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ട്രംപിൻെറ പ്രസ്താവനക്ക്​ ശേഷം എണ്ണ വിലയിൽ ചെറിയ തോതിലുള്ള വർദ്ധനവ് രേഖപ്പെടുത്തിയെങ്കിലും അത് നീണ്ട് നിന്നില്ല.

Recommended Video

cmsvideo
ട്രംപ് അണ്ണന്റെ വാക്കുകൾ കേട്ടാൽ ജീവൻ പോകും, അതുറപ്പ് : Oneindia Malayalam
സുലൈമാനിയുടെ വധം

സുലൈമാനിയുടെ വധം

നേരത്തെ ഇറാൻ ജനറൽ കാസിം സുലൈമാനിയുടെ വധത്തിനു ശേഷം എണ്ണ വിലയിൽ ഗണ്യമായ ഉയർച്ച ഉണ്ടായിരുന്നെങ്കിലു അതും നീണ്ട് നിന്നിരുന്നില്ല. അതുകൊണ്ട് തന്നെ എണ്ണ മേഖലയെ വൻ തകർച്ചയിൽനിന്ന് രക്ഷപെടുത്താൻ ഇത്തരം ഭീഷണികൾ മതിയാവില്ല എന്നാണ് പ്രശസ്ത സാമ്പത്തിക ശാത്രജ്ഞൻ ടോം കൂൾ പറയുന്നത്. എണ്ണ വില ബാരലിന് 10 ഡോളര്‍ എന്ന നിലയില്‍ തന്നെ കൂടുതല്‍ ദിവസം നിലനില്‍ക്കാനാണ് സാധ്യത എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നു.

ഫലസ്തീനെ തള്ളി ഇസ്രായേലിന് പ്രശംസ; സൗദി സീരിയല്‍ വിവാദത്തില്‍, ഉയരുന്നത് വന്‍ വിമര്‍ശനംഫലസ്തീനെ തള്ളി ഇസ്രായേലിന് പ്രശംസ; സൗദി സീരിയല്‍ വിവാദത്തില്‍, ഉയരുന്നത് വന്‍ വിമര്‍ശനം

 'ഇന്ത്യയിലെ ഹിന്ദുക്കളെ യുഎഇയില്‍ അനുവദിക്കില്ലെന്ന് പറഞ്ഞാൽ ഇന്ത്യക്കാരുടെ പ്രതികരണം എന്താവും' 'ഇന്ത്യയിലെ ഹിന്ദുക്കളെ യുഎഇയില്‍ അനുവദിക്കില്ലെന്ന് പറഞ്ഞാൽ ഇന്ത്യക്കാരുടെ പ്രതികരണം എന്താവും'

English summary
Crude oil price: Concerns rising in Gulf countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X