Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസൈല്‍ തൊടുത്തുവിട്ട് ഇറാന്‍: പിന്നാലെ കുതിച്ച് ക്രൂഡ് ഓയില്‍ വില, കുറയാനിരുന്ന പെട്രോള്‍ വില കൂടുമോ?

ഇസ്രായേലിനെതിരെ ഇറാനും ആക്രമണം കടുപ്പിച്ചതോടെ പശ്ചിമേഷ്യയില്‍ സംഘർഷ സാധ്യത കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഇറാന്റെ ഭാഗത്ത് നിന്നും കടുത്ത ആക്രമണമാണ് കഴിഞ്ഞ ദിവസം രാത്രിയുണ്ടായത്. ഇതിന് പിന്നാലെ ജാഫയിലുണ്ടായ വെടിവെപ്പില്‍ എട്ടോളം ഇസ്രായേലികള്‍ കൊല്ലപ്പെടുകയും ചെയ്തു. വെടിവെയ്പ്പ് നടത്തിയ രണ്ടുപേരെ ഇസ്രായേലി സേന വധിക്കുകയും ചെയ്തിട്ടുണ്ട്.

ഇറാന്‍ ആക്രമണത്തോട് ഇസ്രായേല്‍ ഏത് വിധത്തില്‍ പ്രതികരിക്കുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്. ലെബനനില്‍ കരയുദ്ധം ആരംഭിച്ച സാഹചര്യത്തില്‍ ഇറാനുമായി കരയുദ്ധം നടക്കുകയാണെങ്കില്‍ മേഖല കൂടുതല്‍ അസ്ഥിരതയിലാകും. യുദ്ധഭീഷണിയുടെ സാധ്യത കണക്കിലെടുത്ത് ക്രൂഡ് ഓയില്‍ വിലയില്‍ അടക്കം ഇന്നലെ ഒറ്റ ദിവസം കൊണ്ട് 5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

crude-oil-price-

ആഗോള വിപണയില്‍ ഏറെ കാലമായി കുറഞ്ഞ് നിന്നിരുന്ന ക്രൂഡ് ഓയില്‍ വിലയാണ് ഇന്നലെ ഒറ്റ ദിവസം കൊണ്ട് കുതിച്ചത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ നിരക്ക് ബാരലിന് 75 ഡോളറിന് മുകളിലെത്തി. ഇറാൻ ഇസ്രയേലിനു നേരെ മിസൈൽ തൊടുത്തുവിട്ടതായി ഇസ്രായേൽ സൈന്യം റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് എണ്ണ വിലയിലെ ഈ വർധനവുണ്ടായത്.

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം ആഗോള ഊർജ്ജ വിതരണത്തിന് തടസ്സം സൃഷ്ടിച്ചേക്കുമെന്ന ആശങ്കയാണ് വിലയിലെ വർധനവിന്റെ പ്രധാന കാരണം. ഒപെക് അംഗവും മേഖലയിലെ പ്രധാന ശക്തിയുമായ ഇറാൻ്റെ യുദ്ധത്തിലെ ഇടപെടൽ കാരണം ലോകത്തിലെ ക്രൂഡ് ഓയിലിലെ ആകെ മൂന്നിലൊന്ന് വിതരണം ചെയ്യുന്ന ഒരു പ്രദേശത്ത് നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്ക ലോകരാജ്യങ്ങള്‍ക്കിടയില്‍ ശക്തമാണെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

പശ്ചിമേഷ്യയിലെ സംഘർഷ സാധ്യത വിപണിയെ വലിയ തോതില്‍ ബാധിക്കുന്നതായി റിത്തോൾട്ട്സ് വെൽത്ത് മാനേജ്‌മെൻ്റിലെ ചീഫ് മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് കാലി കോക്സ് ചൂണ്ടിക്കാട്ടുന്നു. "എണ്ണ വില ഉയർന്നു, ബോണ്ടുകൾ ഉയർന്നു, സ്വർണ്ണം ഉയർന്നു, ഓഹരികള്‍ ഇടിഞ്ഞ്. അതാണ് ക്ലാസിക് ജിയോപൊളിറ്റിക്കൽ പ്രതികരണം." അദ്ദേഹം പറഞ്ഞു.

മേഖലയില്‍ ഏറെ നാളായി സംഘർഷ സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും അത് മേഖലയില്‍ നിന്നുള്ള എണ്ണ വിതരണത്തെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍ ഇറാന്‍ കൂടി ആക്രമണത്തിലേക്ക് കടന്ന സ്ഥിതിയില്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. വലിയ യുദ്ധത്തിലേക്ക് പോകുകയാണെങ്കില്‍ അത് എണ്ണ വിതരണത്തെ ബാധിക്കും. അപ്പോള്‍ വില വീണ്ടും വർധിക്കാന്‍ സാധ്യതയുണ്ടെന്നതില്‍ സംശയമില്ല.

അന്താരാഷ്ട്ര രംഗത്ത് ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവായിരുന്നു അടുത്ത കാലം വരെ രേഖപ്പെടുത്തിയിരുന്നത്. ഒരു ഘട്ടത്തില്‍ വില ബാരലിന് 70 ഡോളറിന് താഴേക്ക് വരെ എത്തി. മൂന്ന് വർഷത്തിന് ശേഷമായിരുന്നു ഈ ഒരു നിലയിലേക്ക് എണ്ണ വില എത്തുന്നത്.

ക്രൂഡ് ഓയില്‍ വില വലിയ രീതിയില്‍ ഇടിഞ്ഞതോടെ രാജ്യത്തെ പെട്രോള്‍-ഡീസല്‍ കുറവ് വരുത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ജമ്മു-കശ്മീർ, ഹരിയാന തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം വിലയിലെ കുറവ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അത് ഉണ്ടാകുമോയെന്നത് സംശയമാണ്.

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുകയാണെങ്കില്‍ സ്വാഭാവികമായും ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരും. ഈ സാഹചര്യത്തില്‍ പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തയ്യാറായേക്കില്ല. സംഘർഷ സാഹചര്യം വർധിക്കുന്നില്ലെങ്കില്‍ ഇപ്പോള്‍ കൂടിയ നിരക്ക് അടക്കം കുറയാനുള്ള സാധ്യതയുണ്ട്. ആ സാഹചര്യത്തില്‍ രാജ്യത്തെ പൊതുവിപണിയിലെ എണ്ണ വിലയും കുറച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+