Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണിടത്ത് നിന്ന് എണ്ണവില തിരിച്ചുകയറി.. കാരണം ചൈനയുടെ ആ ഒരു വാക്ക്! ക്രൂഡ് ഓയില്‍ വില മുകളിലേക്ക്

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും ഉയര്‍ന്നു. ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈന, വരുമാനം വര്‍ധിപ്പിച്ച് കൊണ്ട് ഉപഭോഗം പുനരുജ്ജീവിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും എണ്ണ വില ഉയര്‍ന്നത്. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് 68 ഡോളറിനടുത്തെത്തിയപ്പോള്‍ വെള്ളിയാഴ്ചത്തെ 1% വളര്‍ച്ചയ്ക്ക് ശേഷം ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 71 ഡോളറിന് മുകളിലേക്കും ഉയര്‍ന്നു.

ബ്രെന്റ് ഇനം 1.70 ശതമാനം കയറി ഇന്ന് രാവിലെ വീപ്പയ്ക്ക് 71.75 ഡോളറിലെത്തി. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 72.34 ഡോളറിലേക്കും ഡോളറിലേക്കു നീങ്ങി. വരുമാനം വര്‍ധിപ്പിച്ച് കൊണ്ട് ഉപഭോഗം പുനരുജ്ജീവിപ്പിക്കാന്‍ സ്റ്റോക്ക്, റിയല്‍ എസ്റ്റേറ്റ് വിപണികളെ സ്ഥിരപ്പെടുത്തുന്നതിനും വേതനം ഉയര്‍ത്തുന്നതിനും രാജ്യത്തിന്റെ ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനുമുള്ള നയങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ബീജിംഗ് നല്‍കുമെന്നാണ് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ പറയുന്നത്.

Crude Oil

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധം രൂക്ഷമാകുന്നതും വിതരണം വര്‍ധിപ്പിക്കാനുള്ള ഒപെക് തീരുമാനവും ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതയും സമീപകാലത്തെ എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. അതിനാല്‍, ജനുവരിയിലെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് ക്രൂഡ് ഓയില്‍ ബാരലിന് 10 ഡോളറിലധികം കുറഞ്ഞിരുന്നു.

വിപണിയിലെ മോശം സാഹചര്യം ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡ് ബ്രെന്റ് ക്രൂഡ് ഓയില്‍ സംബന്ധിച്ച പ്രവചനങ്ങള്‍ കുറയ്ക്കാന്‍ പ്രേരിപ്പിച്ചതായി ഡാന്‍ സ്ട്രൂയ്വന്‍ ഉള്‍പ്പെടെയുള്ള വിശകലന വിദഗ്ധര്‍ പറഞ്ഞു. താരിഫ് ആഗോള വളര്‍ച്ചയെ അപകടത്തിലാക്കുന്നതിനാല്‍ എണ്ണ ആവശ്യകത വളര്‍ച്ച മുന്‍ കണക്കുകളേക്കാള്‍ കുറവായിരിക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് അഭിപ്രായപ്പെടുന്നത്.

താരിഫ് വര്‍ധനവ് വര്‍ധിപ്പിക്കാനും ഒപെക് ഉല്‍പാദനം ദീര്‍ഘിപ്പിക്കാനും സാധ്യതയുള്ളതിനാല്‍ തങ്ങളുടെ പ്രവചനത്തിലെ ഇടക്കാല അപകടസാധ്യതകള്‍ പ്രതികൂലമായി തുടരുന്നു എന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 2025 ല്‍ 200 ദശലക്ഷം ടണ്ണില്‍ കൂടുതല്‍ സ്ഥിരതയുള്ള അസംസ്‌കൃത എണ്ണ ഉല്‍പ്പാദനമാണ് ചൈന ലക്ഷ്യമിടുന്നതെന്നാണ് നാഷണല്‍ എനര്‍ജി അഡ്മിനിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.

2024 ല്‍, ചൈനയുടെ മൊത്തം എണ്ണ, വാതക ഉല്‍പാദനം ആദ്യമായി 400 ദശലക്ഷം ടണ്‍ എണ്ണയ്ക്ക് തുല്യമായ അളവ് കവിഞ്ഞിരുന്നു. ഇത് രാജ്യത്ത് എണ്ണയുടെയും വാതകത്തിന്റെയും സ്ഥിരമായ ഉല്‍പാദനം, വിതരണം, വില എന്നിവ ഉറപ്പാക്കുന്നതില്‍ സമതുലിതമായ പങ്ക് വഹിച്ചുവെന്ന് എന്‍ഇഎ പറഞ്ഞു. അസംസ്‌കൃത എണ്ണ ഉല്‍പാദനം 213 ദശലക്ഷം ടണ്ണിലെത്തിയത് റെക്കോര്‍ഡാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+