Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനില്‍ നിന്നും വെനസ്വേലയില്‍ നിന്നും ക്രൂഡ് ഓയില്‍ വരണം: റഷ്യയുടെ കാര്യത്തില്‍ ഇന്ത്യയുടെ ഉപാധി

റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പേരില്‍ 25 ശതമാനം അധിക തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനം ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവയായി ഉയരുകയും ചെയ്തു. ഈ സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡിന്റെ ഇറക്കുമതി കുറച്ച് അമേരിക്കയുമായി വ്യാപാര കരാർ ഉള്‍പ്പെടേയുള്ള ചർച്ചകള്‍ സജീവമാക്കുകയാണ് ഇന്ത്യ.

റഷ്യയില്‍ നിന്നുമുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കുറക്കാന്‍ തയ്യാറാണെങ്കിലും ഇറാനില്‍ നിന്നും വെനസ്വേലയില്‍ നിന്നുള്ള ഓയിൽ ഇറക്കുമതിക്ക് അനുമതി നൽകണമെന്ന നിർദേശം ഇന്ത്യ യുഎസിന് മുന്നില്‍ വെച്ചിരിക്കുകയാണ്. ഉക്രെയിൻ യുദ്ധത്തെത്തുടർന്നുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ കാരണം വലിയ വിലക്കിഴിവ് വാഗ്ധാനം ചെയ്തതോടെ ഇന്ത്യ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ശക്തമാക്കുകയായിരുന്നു. ഇതോടെ റഷ്യയുടെ ഇന്ത്യയിലെ ക്രൂഡ് ഓയില്‍ വിഹിതം ഏതാണ്ട് 40 ശതമാനം വരെയായി ഉയർന്നു. ഇതിലൂടെ വലിയ സാമ്പത്തിക ലാഭവും രാജ്യത്തിന് ലഭിച്ചിരുന്നു.

crude-putin-

ഫിൻലൻഡിലെ സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA) ഡാറ്റ പ്രകാരം, 2022 തുടക്കം മുതൽ ഇന്ത്യ റഷ്യൻ ഓയിലിനായി 132 ബില്യൺ ഡോളർ (ഏകദേശം 13.39 ലക്ഷം കോടി രൂപ) ചെലവഴിച്ചിട്ടുണ്ട്. ഇത് റഷ്യയുടെ മൊത്തം ഓയിൽ കയറ്റുമതി വരുമാനമായ 640 ബില്യൺ ഡോളറിന്റെ 20% വരും.

പാശ്ചാത്യ രാജ്യങ്ങളുടെ എതിർപ്പ് ഉണ്ടെങ്കിലും, റഷ്യൻ ഓയിൽ ആഗോള വിപണിയിൽ പൂർണ്ണമായി നിരോധിക്കപ്പെട്ടിട്ടില്ല. ഇത് ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഇപ്പോഴും ക്രൂഡ് ഓയില്‍ ലഭ്യമാക്കുന്നു. ഇന്ത്യയുടെ അധിക വാങ്ങലുകളിൽ 16 ബില്യൺ ഡോളറിന്റെ റഷ്യൻ കൽക്കരിയും ഉൾപ്പെടുന്നു, ഇത് റഷ്യയിൽ നിന്നുള്ള മൊത്തം ഫോസിൽ ഇന്ധന ഇറക്കുമതിയെ 148 ബില്യൺ ഡോളറാക്കി ഉയർത്തുന്നു. യുദ്ധം തുടങ്ങിയതിനുശേഷം റഷ്യയുടെ ഓയിൽ, ഗ്യാസ്, കൽക്കരി കയറ്റുമതിയിൽ നിന്നുള്ള മൊത്തം വരുമാനം 931 ബില്യൺ ഡോളറാണ്. ചൈനയും റഷ്യയില്‍ നിന്ന് വന്‍ തോതില്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്നുണ്ട്. ചൈനയുടെ റഷ്യൻ ഓയിൽ ഇറക്കുമതി 193 ബില്യൺ ഡോളറാണ്.

റഷ്യയിലെ വിലക്കിഴിവിന് സമാനമായ ഓഫർ ഇറാൻ, വെനസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ആഴ്ച യുഎസ് സന്ദർശനത്തിനിടെ ഇന്ത്യൻ ഉദ്യോഗസ്ഥർ ട്രംപ് ഭരണകൂടത്തോട് ഓയിൽ ഇറക്കുമതി സംബന്ധിച്ച തങ്ങളുടെ നിലപാട് ആവർത്തിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യൻ റിഫൈനറികൾ റഷ്യൻ ഓയിൽ വാങ്ങുന്നത് വലിയ തോതില്‍ കുറയ്ക്കണമെങ്കിൽ, ഇറാനിലും വെനസ്വേലയിലും നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് അമേരിക്കയുടെ അനുമതി ആവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. റഷ്യ, ഇറാൻ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള ഓയിൽ വിതരണം ഒരുമിച്ച് പരിമിതപ്പെടുത്തുന്നത് ആഗോള വിലവർധനയ്ക്ക് കാരണമാകുമെന്നും ചർച്ചകളുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.

താരിഫ് നിരക്ക് സംബന്ധിച്ച ചർച്ചകള്‍ക്കായിരുന്നു ഇന്ത്യൻ ഉദ്യോഗസ്ഥർ യുഎസ് സന്ദർശിച്ചത്. ഈ പെനൽടികൾ ഉണ്ടെങ്കിലും. തീരുവ വർധിപ്പിച്ച് അമേരിക്ക ഭീഷണി മുഴക്കിയെങ്കിലും ഇന്ത്യ ഇപ്പോഴും റഷ്യൻ ക്രൂഡ് ഇറക്കുമതി തുടരുകയാണ്. എന്നാല്‍ ന്യൂയോർക്ക് സന്ദർശനത്തിനിടെ, വാണിജ്യ വകുപ്പ് മന്ത്രി പീയൂഷ് ഗോയലും ഇന്ത്യയുടെ ഓയിൽ, ഗ്യാസ് വാങ്ങലുകളിൽ യുഎസിന്റെ പങ്ക് വർധിപ്പിക്കാനുള്ള നീക്കം വ്യക്തമാക്കിയിട്ടുണ്ട്. "നമ്മുടെ ഊർജ്ജ സുരക്ഷാ ലക്ഷ്യങ്ങളിൽ യുഎസിന്റെ പങ്ക് വളരെ ഉയർന്നതായിരിക്കും," എന്ന് അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+