കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണവില താഴേക്ക്, നേട്ടം ലഭിക്കാതെ ഇന്ത്യ

  • By Athul
Google Oneindia Malayalam News

ദില്ലി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയുടെ തകര്‍ച്ച തുടരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 36.05 ഡോളറായാണ് കുറഞ്ഞത്. 2004ന് ശേഷം ഇതാദ്യമായാണ് എണ്ണവില ഇത്രയും കുറയുന്നത്. ക്രൂഡ് ഓയില്‍ വിലയില്‍ 19 ശതമാനത്തിന്റെ ഇടിവാണ് ഈ മാസം രേഖപ്പെടുത്തിയത്.

2016ല്‍ അസംസ്‌കൃത എണ്ണയുടെ ഉത്പാദനം വിപണിയിലെ ആവശ്യകതയെക്കാള്‍ വര്‍ദ്ധിക്കുമെന്ന സന്ദേഹമാണ് വിലകുറയാന്‍ ഇടയാക്കിയിരിക്കുന്നത്.

എണ്ണ ഉത്പാദനത്തിലെ വര്‍ദ്ധന

എണ്ണ ഉത്പാദനത്തിലെ വര്‍ദ്ധന

ഇറാന്‍, അമേരിക്ക, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഉത്പാദനം കൂടുതലായി വിപണിയിലെത്താന്‍ തുടങ്ങിയതോടെയാണ് എണ്ണവില വര്‍ദ്ധിക്കാന്‍ കുടങ്ങിയത്.

കടുത്ത തീരുമാനവുമായി ഒപ്പെക്

കടുത്ത തീരുമാനവുമായി ഒപ്പെക്

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ 'ഒപ്പെക്' വില കുറഞ്ഞാലും ഉത്പാദനം കുറയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ്.

എണ്ണവിലയിലെ കുറവ് ദരിദ്ര രാജ്യങ്ങളെ കഷ്ടത്തിലാക്കും

എണ്ണവിലയിലെ കുറവ് ദരിദ്ര രാജ്യങ്ങളെ കഷ്ടത്തിലാക്കും

അസംസ്‌കൃത എണ്ണവിലയില്‍ വരുന്ന കുറവ് എണ്ണ ഉത്പാദകരായ ദരിദ്ര രാജ്യങ്ങലെ പ്രതിസന്ധിയിലേക്ക് തള്ളിയിടും. നൈജീരിയ, വെനസ്വല തുടങ്ങിയ രാജ്യങ്ങളെയാണ് എണ്ണവിലയിലെ കുറവ് ഏറ്റവും കൂടുതല്‍ ബാധിക്കുക.

ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത നടപടിക്ക്

ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത നടപടിക്ക്

സൗദി അറേബ്യ, കുവൈറ്റ്, ബഹറൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ ചെലവ് കുറച്ചും തൊഴിലാളികളെ പിരിച്ചുവിട്ടുമാണ് അവര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നത്.

വില ഇനിയും കുറയും

വില ഇനിയും കുറയും

ഉപഭോഗം കുറയുകയും ഉത്പാദനം ഈ നിലയില്‍ തുടരുകയും ചെയ്താല്‍ എണ്ണവില ഇനിയും കുറയാന്‍ തന്നെയാണ് സാധ്യത. ആഗോള ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ അനുമാനം അനുസരിച്ച് എണ്ണവില 20 ഡൊളറിലേക്ക് കൂപ്പുകുത്തുമെന്നു തന്നെയാണ്.

 ഇതിനുമുമ്പ് എണ്ണവില ഇത്രയും കുറഞ്ഞത് 2008ല്‍

ഇതിനുമുമ്പ് എണ്ണവില ഇത്രയും കുറഞ്ഞത് 2008ല്‍

2008ല്‍ ഉണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് അമേരിക്കയിലെ 'ലോമാന്‍ ബ്രദേഴ്‌സ് ബാങ്ക്' തകര്‍ന്നതിനെതുടര്‍ന്ന് എണ്ണവില ഇതിലും കുറഞ്ഞിരുന്നു.

നേട്ടം ലഭിക്കാതെ ഇന്ത്യ

നേട്ടം ലഭിക്കാതെ ഇന്ത്യ

എണ്ണവില താഴേക്ക് പോകുമ്പോഴും ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് അതിന്റെ നേട്ടങ്ങള്‍ കിട്ടില്ല. കാരണം കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതും എണ്ണ കമ്പനികളുടെ അമിത ലാഭ കൊതിയുമാണ്. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 1.17 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുവ വര്‍ധിപ്പിച്ചത്.

English summary
Brent crude dropped to its lowest level in more than a decade on Monday, surpassing lows reached in the depths of the financial crisis, hit hard by a relentless rise in global production that looks set to swamp the market again in 2016.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X