മെലാനിയ ട്രംപിന് ഗ്ലാമര്‍ കൂടിപ്പോയി!! വൈറ്റ്ഹൗസ് വെബ്സൈറ്റിലെ ചിത്രത്തിന് രൂക്ഷ വിമര്‍ശനം!!
ചിത്രം ഫോട്ടോ ഷോപ്പ് ചെയ്തതാണെന്നാരോപിച്ചാണ് പലരും രംഗത്തെത്തിയിരിക്കുന്നത്. പൊടിക്കൈകളിലൂടെ മെലാനിയയുടെ സൗന്ദര്യം കൂട്ടിയിട്ടുണ്ടെന്നാണ് ആരോപണം.
വാഷിങ്ടണ്‍: വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രഥമ വനിത മെലാനിയ ട്രംപിന്റെ ഔദ്യോഗിക ചിത്രത്തിന് ഗ്ലാമര്‍ കൂടിപ്പോയെന്നാരോപിച്ച് വിമര്‍ശകര്‍ രംഗത്ത്. കറുത്ത വസ്ത്രം ധരിച്ച് കൈകള്‍ കെട്ടി നില്ക്കുന്ന മെലാനിയയുടെ ചിത്രമാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്. പൊടിക്കൈകള്‍ ചേര്‍ത്ത് മെലാനിയയ്ക്ക് സൗന്ദര്യം കൂട്ടിയതാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്.
കറുത്ത നിറത്തിലുള്ള ടാക്സീഡോ ജാക്കറ്റും കറുത്ത ബോയുമാണ് മെലാനിയയുടെ വേഷം. ഇരുകൈകളും മുന്നില്‍ കെട്ടി മോതിരങ്ങള്കാണുന്ന തരത്തിലാണ് മെലാനിയയുടെ നില്‍പ്പ്. മെലാനിയ അണിഞ്ഞിരിക്കുന്ന മോതിരങ്ങളിലൊന്ന് ഭര്‍ത്താവ് ഡൊണാള്‍ഡ് ട്രംപ് പത്താം വിവാഹ വാര്‍ഷികത്തിന് സമ്മാനമായി നല്കിയ 25 കാരറ്റിന്റെ ഡയമണ്ട് മോതിരമാണ്.

അണിഞ്ഞിരിക്കുന്ന 13 കാരറ്റ് എമറാള്‍ഡ് കട്ട് മോതിരം 2004ല്‍ ട്രംപ് മെലാനിയയെ പ്രൊപ്പോസ് ചെയ്തപ്പോള്‍ അണിയിച്ചതാണ്. 1.5 മില്യണാണ് ഇതിന്റെ വില. വൈറ്റ് ഹൗസിലെ വെസ്റ്റ് സിറ്റിങ് ഹാളിന്റെ പശ്ചാത്തലത്തിലാണ് ചിത്രം എടുത്തിരിക്കുന്നത്.
ചെറിയൊരു പുഞ്ചിരിയോടെയാണ് മെലാനിയ പോസ് ചെയ്തിരിക്കുന്നത്. മുടി അലസമായി ഇട്ടിട്ടുണ്ട്. മോഡല്‍ കൂടിയായ മെലാനിയയുടെ സൗന്ദര്യം സ്വാഭാവികമായി തന്നെ ചിത്രത്തിന് വന്നിട്ടുണ്ട്.
Official Portrait of First Lady pic.twitter.com/K1DUVE5kSI
— Melania Trump (@FLOTUS) April 3, 2017
അതേസമയം ചിത്രം ഫോട്ടോ ഷോപ്പ് ചെയ്തതാണെന്നാരോപിച്ചാണ് പലരും രംഗത്തെത്തിയിരിക്കുന്നത്. പൊടിക്കൈകളിലൂടെ മെലാനിയയുടെ സൗന്ദര്യം കൂട്ടിയിട്ടുണ്ടെന്നാണ് ആരോപണം. ഫോട്ടോയുടെ പശ്ചാത്തലത്തെ കുറിച്ചും സംശയം ഉയര്‍ത്തുന്നവരുണ്ട്.
ഇതാദ്യമായിട്ടല്ല പ്രഥമ വനിതയുടെ ഫോട്ടോ വിവാദമാകുന്നത്. മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ സ്ലീവ് ലെസ് ധരിച്ചത് നേരത്തെ വിവാദമായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications