കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ നിന്ന് മൂന്ന് രാജ്യങ്ങളിലേക്ക് ജലയാത്ര; വാഹനങ്ങളുമായി പോകാം, ഇറാനിലേക്കും!!

Google Oneindia Malayalam News

Recommended Video

cmsvideo
ഖത്തറില്‍ നിന്ന് മൂന്ന് രാജ്യങ്ങളിലേക്ക് ജലയാത്ര | Oneindia Malayalam

ദോഹ: ഖത്തറില്‍ നിന്ന് നാല് രാജ്യങ്ങളെ ബന്ധിപ്പിച്ച് ജലയാത്ര വരുന്നു. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. കൂടാതെ ഉപരോധത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ഗള്‍ഫ് കുടുംബങ്ങളെ കൂട്ടിച്ചേര്‍ക്കലും ജലയാത്രയുടെ ലക്ഷ്യമാണ്.

ജനുവരിയിലാണ് സര്‍വീസ് തുടങ്ങുക. ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ യാത്ര നടത്തുക. ഇറാനിലേക്കും സര്‍വീസ് നീട്ടാന്‍ സംഘാടകര്‍ക്ക് പദ്ധതിയുണ്ട്. സ്വന്തം വാഹനങ്ങളുമായി കപ്പലില്‍ സഞ്ചരിക്കാം. ആവശ്യമുള്ള സ്ഥലത്തിറങ്ങി വാഹനത്തില്‍ കറങ്ങാം. ജലയാത്രയുടെ വിശദാംശങ്ങള്‍.....

ഗള്‍ഫ് മേഖലയില്‍ ആദ്യം

ഗള്‍ഫ് മേഖലയില്‍ ആദ്യം

ദോഹയില്‍ നിന്നാണ് കപ്പല്‍ യാത്ര ആരംഭിക്കുക. ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര. അടുത്തമാസം യാത്ര തുടങ്ങും. 145 മീറ്റര്‍ വലിപ്പമുള്ള ഗ്രാന്റ് ഫെറി എന്ന കപ്പലാണ് പുറപ്പെടുന്നത്. ഗള്‍ഫ് മേഖലയില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ കപ്പല്‍ യാത്രാ സര്‍വീസ് ആരംഭിക്കുന്നത്.

870 പേര്‍ക്ക് സഞ്ചരിക്കാം

870 പേര്‍ക്ക് സഞ്ചരിക്കാം

870 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന കപ്പലാണ് ഗ്രാന്റ് ഫെറി. കൂടാതെ 670 വാഹനങ്ങളും വഹിക്കും. അയല്‍രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുകയാണ് സംഘാടകരുടെ ഉദ്ദേശം. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സര്‍വീസ് ഗള്‍ഫില്‍ ആരംഭിക്കുന്നതെന്നും കപ്പല്‍ ഉടമ ഫൈസല്‍ അല്‍ സുലൈത്തി പറഞ്ഞു.

ആവശ്യക്കാര്‍ ഏറെ

ആവശ്യക്കാര്‍ ഏറെ

ഇത്തരം സര്‍വീസുകള്‍ക്ക് വലിയ ആവശ്യക്കാരുണ്ട്. എന്നാല്‍ ആരും തുടങ്ങാന്‍ തയ്യാറല്ല. ഖത്തര്‍ ഈ വിടവ് നികത്തുകയാണെന്നും അല്‍ സുലൈത്തി പറഞ്ഞു. 2017ല്‍ ജൂണില്‍ സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം ജനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

 കാറില്‍ തന്നെ...

കാറില്‍ തന്നെ...

അതിര്‍ത്തി വഴിയുള്ള വാഹന ഗതാഗതം ഉപരോധം മൂലം തടസപ്പെട്ടു. ജനങ്ങള്‍ക്ക് സ്വന്തം കാറുമായി കപ്പലിലെത്താം. ഒമാനിലും കുവൈത്തിലും ഇറങ്ങാം. അവിടെ നിന്ന് സ്വന്തം വാഹനത്തില്‍ ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് പോകാമെന്നും അല്‍ സുലൈത്തി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

20-25 മണിക്കൂര്‍

20-25 മണിക്കൂര്‍

ഖത്തറില്‍ നിന്ന് പുറപ്പെടുന്ന ഗ്രാന്റ് ഫെറി കപ്പല്‍ 20-25 മണിക്കൂര്‍ എടുത്താണ് ഒമാനിലെത്തുക. തിരിച്ചുവരുന്നതിനും അത്ര തന്നെ സമയം വേണ്ടിവരും. ഒമാനിലേക്കും കുവൈത്തിലേക്കുമാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്. ആവശ്യക്കാരുണ്ടെങ്കില്‍ ഇറാനിലേക്കും സര്‍വീസ് നീട്ടുമെന്നും സുലൈത്തി പറഞ്ഞു.

ഫ്രഞ്ച് നിര്‍മിത കപ്പല്‍

ഫ്രഞ്ച് നിര്‍മിത കപ്പല്‍

ഫ്രഞ്ച് നിര്‍മിത കപ്പലാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. പത്ത് തട്ടുകളുണ്ട് കപ്പലില്‍. 270ലധികം കാബിനുകളുണ്ട്. ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങാനുള്ള സൗകര്യവുമുണ്ട്. യോഗം നടത്താനുള്ള വലിയ മുറികള്‍, ബ്യൂട്ടീഷന്‍ കേന്ദ്രം, കഫെ, കുട്ടികള്‍ക്കുള്ള വിനോദ കേന്ദ്രങ്ങള്‍ എന്നിവയും കപ്പലിലുണ്ട്.

 കൂടുതല്‍ പേരെത്തും

കൂടുതല്‍ പേരെത്തും

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മെഡിക്കല്‍ സംഘം കപ്പലിലുണ്ടാകും. ഖത്തറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കുവൈത്തിലേക്കും ഒമാനിലേക്കും പോകുന്നതിന് വിസകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ഖത്തര്‍ അധികാരികളുമായി ചര്‍ച്ച നടക്കുകയാണ്. ഖത്തറിലേക്ക് കൂടതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഗള്‍ഫ് കപ്പല്‍ യാത്ര സഹായിക്കുമെന്നാണ് അല്‍ സുലൈത്തി അഭിപ്രായപ്പെടുന്നത്.

English summary
Cruise ship Grand Ferry to connect Qatar with Oman and Kuwait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X