കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചവര്‍ കൂട്ടത്തോടെ തിരിച്ചുവരും; മൃതദേഹത്തില്‍ പണി തുടങ്ങി!! അപേക്ഷയുമായി ആയിരങ്ങള്‍

അമേരിക്കയില്‍ അരിസോണയിലെ അല്‍കോറിലും മിഷിഗണിലെ ക്രയോണിക്‌സ് ഇന്‍സ്റ്റിറ്റൂട്ടുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പോര്‍ച്ചുഗലില്‍ റഷ്യന്‍ കമ്പനി ക്രിയോറസിന് ഇത്തരത്തില്‍ രണ്ട് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്ക

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
ഇനി മരിച്ചവരെല്ലാം തിരിച്ച് വരും , അപേക്ഷയുമായി ആയിരങ്ങൾ | Oneindia Malyalam

മരണം ഏതൊരാള്‍ക്കും ഭയം നിറയ്ക്കുന്ന പ്രതിഭാസമാണ്. അത്യാസന്നനായി കിടക്കുമ്പോഴും താന്‍ മരിക്കരുതേ എന്നാണ് ഏതൊരു മനുഷ്യന്റെയും ചിന്ത. എന്നാല്‍ സാങ്കേതിക വിദ്യ ഇത്രയും വികസിച്ച കാലഘട്ടത്തില്‍ ഇനി ആശങ്ക വേണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ധൈര്യമായി മരിക്കാം. കുറച്ചുകാലത്തേക്ക് മാത്രം. അതു കഴിഞ്ഞ് വീണ്ടും ജീവിക്കും. ജീവന്‍ നല്‍കുന്നതും എടുക്കുന്നതും ദൈവത്തിന്റെ മാത്രം അന്തിമ തീരുമാനത്തിന് വിധേയമാണെന്ന ചിന്തകള്‍ മാറ്റി മറിക്കാന്‍ പോകുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. എന്താണ് ഇവര്‍ പറയുന്നത്. മരിച്ചവരെ എല്ലാം ജീവിപ്പിക്കാമെന്നോ? അതിന് വേണ്ടി തയ്യാറായ നൂറിലധികം പേരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണ്.

ക്രയോജനിക്‌സ്

ക്രയോജനിക്‌സ്

ക്രയോജനിക്‌സ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മരിച്ചവരെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. മൃതദേഹങ്ങള്‍ ശീതീകരണ സംവിധാനത്തില്‍ സൂക്ഷിച്ചുവയ്ക്കുകയാണ് ഇതിന്റെ ആദ്യപടിയായി ചെയ്യുന്നത്. അടുത്ത പത്ത് വര്‍ഷത്തിനകം ഇപ്പോള്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ വീണ്ടും ജീവിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

350 മൃതദേഹങ്ങള്‍

350 മൃതദേഹങ്ങള്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 350 മൃതദേഹങ്ങളാണ് ഇത്തരത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പ് തന്നെ ഇത്തരം ആളുകള്‍ മൃതദേഹം സൂക്ഷിക്കാന്‍ ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീണ്ടും ജീവിക്കണമെന്ന ആഗ്രഹത്താലാണ് ഇവര്‍ ഇങ്ങനെ ഒരു ശ്രമത്തിന് തയ്യാറാകുന്നത്.

 പത്ത് വര്‍ഷം

പത്ത് വര്‍ഷം

താപനില വളരെ കുറഞ്ഞ സംവിധാനത്തിലാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്. മരിച്ച് നിമിഷങ്ങള്‍ക്കകം ഈ സംവിധാനത്തിലേക്ക് മാറ്റുകയാണ് മൃതദേഹങ്ങള്‍. തങ്ങള്‍ വെറുതെ പറയുന്നതല്ല എന്നും പത്ത് വര്‍ഷത്തിനകം മരിച്ചവര്‍ വീണ്ടും ജീവിക്കുമെന്നും അമേരിക്കയിലെ മിഷിഗണ്‍ കേന്ദ്രമായുള്ള ക്രയോണിക്‌സ് ഇന്‍സ്റ്റിറ്റൂട്ട് പ്രസിഡന്റ് ഡെന്നിസ് കൊവാല്‍സ്‌കി പറഞ്ഞു.

വിശ്വസിക്കാന്‍ പ്രയാസം

വിശ്വസിക്കാന്‍ പ്രയാസം

നൂറ് വര്‍ഷം മുമ്പ് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു ഇത്തരം ശ്രമങ്ങള്‍. എന്നാല്‍ ഇന്ന് സാങ്കേതിക വിദ്യ വികസിച്ചെന്നും അടുത്ത പത്ത് വര്‍ഷത്തിനകം മരിച്ചവരെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും കൊവാല്‍സ്‌കി പറയുന്നു. ഇദ്ദേഹത്തിന്റെ സ്ഥാപനമാണ് ദൗത്യത്തിന് മുഖ്യ കാര്‍മികത്വം വഹിക്കുന്നത്.

2000 ത്തോളം പേര്‍ തയ്യാറായി

2000 ത്തോളം പേര്‍ തയ്യാറായി

കൊവാല്‍സ്‌കിയുടെ സ്ഥാപനവുമായി ഇപ്പോള്‍ തന്നെ 2000 ത്തിലധികം പേര്‍ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. മരിച്ചുകഴിഞ്ഞാല്‍ ഇവരുടെ മൃതദേഹങ്ങള്‍ ഇദ്ദേഹത്തിന്റെ ക്രയോണിക്‌സ് ഇന്‍സ്റ്റിറ്റൂട്ടിലേക്ക് മാറ്റും. മരിച്ച് സെല്ലുകള്‍ നശിക്കുന്നതിന് മുമ്പ്, അതായത് മരണം സംഭവിച്ച് മിനുറ്റുകള്‍ക്കകം മൃതദേഹം ഇവിടെ എത്തിക്കണം.

ദ്രവ്യ നൈട്രജന്‍

ദ്രവ്യ നൈട്രജന്‍

ഇപ്പോള്‍ ക്രയോണിക്‌സ് ഇന്‍സ്റ്റിറ്റൂട്ടില്‍ 160 മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ദ്രവ്യ നൈട്രജന്‍ നിറച്ച ടാങ്കിലാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പുരോഗതി പുനര്‍ജന്‍മത്തിന് പര്യാപ്തമാണെന്നു കൊവാള്‍സ്‌കി പറയുന്നു.

തണുത്തുറഞ്ഞ്

തണുത്തുറഞ്ഞ്

ക്രയോണിക്‌സ് സാങ്കേതിക വിദ്യയാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. ക്രയോജനിക്‌സ് എന്നും ക്രയോപ്രിസര്‍വേഷന്‍ എന്നൊക്കെ ഈ വിദ്യയെ വിളിക്കും. മൃതദേഹം തണുത്തുറഞ്ഞ സാഹചര്യത്തില്‍ സൂക്ഷിക്കുന്ന രീതിയിലാണിത്.

കേടു പറ്റില്ലത്രെ

കേടു പറ്റില്ലത്രെ

മൃതദേഹം മൈനസ് 196 ഡിഗ്രി സെല്‍ഷ്യസിലാണ് സൂക്ഷിക്കുക. അതുകൊണ്ടുതന്നെ എത്രകാലം കഴിഞ്ഞാലും യാതൊരു കേടുപാടുകളും സംഭവിക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നു. ശരീരത്തിലെ കോശങ്ങള്‍ നശിക്കാത്തിരിക്കാന്‍ പ്രത്യേക മരുന്നുകള്‍ മൃതദേഹത്തില്‍ കുത്തിവയ്ക്കും.

15 മുനുറ്റ് മാത്രം

15 മുനുറ്റ് മാത്രം

അമേരിക്കയില്‍ അരിസോണയിലെ അല്‍കോറിലും മിഷിഗണിലെ ക്രയോണിക്‌സ് ഇന്‍സ്റ്റിറ്റൂട്ടുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പോര്‍ച്ചുഗലില്‍ റഷ്യന്‍ കമ്പനി ക്രിയോറസിന് ഇത്തരത്തില്‍ രണ്ട് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മരണം സംഭവിച്ച് രണ്ടു മിനുറ്റ് മുതല്‍ 15 മിനുറ്റ് വരെയുള്ള സമയത്തിനകം മൃതദേഹം ദ്രവ്യ നൈട്രജന്‍ നിറച്ച ഈ ടാങ്കിലെത്തിക്കണം.

നടപടികള്‍ ഇങ്ങനെ

നടപടികള്‍ ഇങ്ങനെ

മരിച്ച ഉടനെ ഐസ് നിറച്ച ബാഗിലേക്ക് മൃതദേഹം മാറ്റും. രക്തം കട്ടപിടിക്കുന്നത് തടയുന്ന രാസപദാര്‍ഥങ്ങള്‍ ശരീരത്തില്‍ കുത്തിവയ്ക്കും. പിന്നീട് കടുത്ത തണുപ്പില്‍ സൂക്ഷിക്കും. ശരീരത്തിലുള്ള രക്തം മൊത്തമായി ഊറ്റിയെടുത്ത് ആന്തരികാവയവങ്ങള്‍ക്ക് കേടുപറ്റാതിരിക്കാനുള്ള മറ്റൊരു ദ്രാവകം രക്തത്തിന് പകരം നിറയ്ക്കും. കോശങ്ങൡ ഐസ്പരലുകള്‍ ഉണ്ടാകാതിരിക്കാന്‍ മറ്റൊരു രാസപദാര്‍ഥം കുത്തിവയ്ക്കും. പിന്നീട് മൃതദേഹം 130 ഡിഗ്രി സെല്‍ഷ്യസില്‍ തണുപ്പിച്ച ശേഷമാണ് ദ്രവ്യ നൈട്രജന്‍ നിറച്ച ടാങ്കിലേക്ക് മാറ്റുക.

വന്‍ ചെലവ്

വന്‍ ചെലവ്

ഇങ്ങനെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിന് വന്‍തുക ചെലവാണ്. 35000 ഡോളര്‍ മുതലാണ് തുക ആരംഭിക്കുന്നത്. എന്നാല്‍ ഈ പദ്ധതി വിജയകരമാകാന്‍ സാധ്യതയില്ലെന്ന് പറയുന്ന ശാസ്ത്രജ്ഞരും കുറവല്ല. മരണം സംഭവിച്ച് കഴിഞ്ഞാല്‍ കോശങ്ങള്‍ നശിക്കാതെ സൂക്ഷിക്കുക എന്നത് വളരെ പ്രയാസകരമാണെന്നും ഇവര്‍ പറയുന്നു. പ്രധാന ആന്തരിക അവയവങ്ങള്‍ക്ക് കേട് പറ്റാതെ സൂക്ഷിക്കാന്‍ ഏറെകാലം സാധിക്കില്ലെന്ന് അഭിപ്രായമുള്ള ശാസ്ത്രജ്ഞരും നിരവധിയാണ്.

English summary
First human frozen by cryogenics could be brought back to life 'in just TEN years', claims expert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X