കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരത്തില്‍ നോട്ടുകള്‍ പറത്തി കോടീശ്വരന്‍; വലിച്ചെറിഞ്ഞത് ലക്ഷങ്ങള്‍, ബിറ്റ് കോയിന്‍ വഴി നേടിയത്

Google Oneindia Malayalam News

ബീജിങ്: ഹോങ്കോങില്‍ നോട്ട് മഴ. കോടീശ്വരന്‍ തന്റെ കൈയ്യിലുള്ള പണം കെട്ടിടത്തിന് മുകളില്‍ കയറി താഴേക്ക് എറിഞ്ഞു. ഹോങ്കോങിലെ ഏറ്റവും ദരിദ്രരുള്ള ജില്ലയിലെ കെട്ടിടത്തിന് മുകൡ കയറിയാണ് ഇയാള്‍ പണം പറത്തിയത്. ലക്ഷങ്ങള്‍ വാരിയെറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

48

ബിറ്റ് കോയിന്‍ ഇടപാടിലൂടെ കോടീശ്വരനായ വോങ് ചിങ് കിറ്റ് ആണ് പണമെറിഞ്ഞത്. ഫേസ്ബുക്ക് വഴി ഇയാള്‍ ഇക്കാര്യം പരസ്യമാക്കുകയും ചെയ്തു. പണം ആകാശത്ത് നിന്ന് ഉടന്‍ പറന്നിറങ്ങുമെന്ന് ഫേസ്ബുക്കില്‍ അറിയിച്ച ശേഷമാണ് നോട്ടുകള്‍ താഴേക്കിട്ടത്.

നോട്ടുകള്‍ എടുക്കാന്‍ ആളുകള്‍ തടിച്ചുകൂടി. എന്നാല്‍ വോങിനെ പോലീസ് അറസ്റ്റ് ചെയ്തു. എത്രത്തോളം പണം ഇയാള്‍ പറത്തിയെന്ന് വ്യക്തമല്ല. ലക്ഷങ്ങളുണ്ടെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. 6000 ഹോങ്കോങ് ഡോളര്‍ വലിച്ചെറിഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പോലീസ് എത്തുംമുമ്പ് തന്നെ ഒരുപാട് പേര്‍ പണം കൈക്കലാക്കിയിരുന്നു.

യുപിയിലും ബിജെപിക്ക് ഉഗ്രന്‍ പണിവരുന്നു; ഒന്നിച്ചു പൊരുതാന്‍ പ്രതിപക്ഷം, പക്ഷേ, കോണ്‍ഗ്രസ് ഔട്ട്!!യുപിയിലും ബിജെപിക്ക് ഉഗ്രന്‍ പണിവരുന്നു; ഒന്നിച്ചു പൊരുതാന്‍ പ്രതിപക്ഷം, പക്ഷേ, കോണ്‍ഗ്രസ് ഔട്ട്!!

ബിറ്റ് കോയിന്‍ ഇടപാടിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനാണ് വോങ് ഇങ്ങനെ ചെയ്തതെന്ന് പോലീസ് പറയുന്നു. ഹോട്ടലുകളില്‍ സാധാരണക്കാര്‍ക്ക് ഭക്ഷണ കൂപ്പണ്‍ വിതരണം ചെയ്യാനും വോങ് പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇതിന് തൊട്ടുമുമ്പ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിന് കാരണം പോലീസ് വ്യക്തമാക്കിയില്ല. വോങിന്റെ സുഹൃത്തുക്കളെ പിടിക്കാന്‍ പോലീസ് ശ്രമം നടത്തുന്നുണ്ട്.

English summary
Hong Kong: Bitcoin ‘millionaire’ throws money from rooftop, gets arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X