കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യൂബ ചെഗുവേരയെ വിലക്കാനോ ?

Google Oneindia Malayalam News

വിശ്വവിമോചനത്തിന്റെയും ചങ്കുറപ്പിന്റെയും പ്രതീകങ്ങളായ ചെഗുവേരയെയും ഹ്യൂഗോ ഷാവേസിനെയും ക്യൂബ പോലുളള രാജ്യം മറക്കാമോ? ചോദ്യം കേട്ട് തെറ്റിദ്ധരിക്കല്ലേ... വിപ്ലവവീര്യം പകര്‍ന്ന നേതാക്കളെ ഒരിക്കലും ക്യൂബ മറക്കില്ല. എന്നാല്‍ വിപ്ലവനേതാക്കന്മാരുടെ പേരുകള്‍ തോന്നിയ പോലെ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ സമ്മതിക്കില്ലെന്ന് പറയുകയാണ് ക്യൂബന്‍ സര്‍ക്കാര്‍.

ചെഗുവേരയുടെയും ഹ്യൂഗോ ഷാവേസിന്റെയും പേരില്‍ സുഗന്ധദ്രവ്യങ്ങള്‍ നിര്‍മ്മിക്കുന്നത് സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്. വിപ്ലവത്തിന്റെ എക്കാലത്തെയും ജ്വലിക്കുന്ന പ്രതീകങ്ങളായ വ്യക്തികളുടെ പേരില്‍ സുഗന്ധദ്രവ്യങ്ങള്‍ നിര്‍മ്മിക്കുന്നത് കുറ്റകരമാണെന്നാണ് ഔദ്യോഗിക പത്രമായ ഗ്രാന്‍മയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

cuba

സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കമ്പനി വിപ്ലവനായകന്മാരുടെ പേരില്‍ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യം സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ഒട്ടേറെപ്പേര്‍ ഇതിനെതിരെ രംഗത്തെത്തി. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ നേരിട്ട് വിശദീകരണവുമായി വന്നത്. '' ഗൗരവകരമായ കുറ്റവും തീര്‍ത്തും നിരുത്തരവാദപരമായ സമീപനവുമാണിത്. വിപ്ലവത്തിന്റെ പ്രതീകങ്ങള്‍ എന്നും പവിത്രതയോടെ തന്നെ ഓര്‍മ്മിക്കപ്പെടണം.'' - സര്‍ക്കാര്‍ തയ്യാറാക്കിയ കുറിപ്പില്‍ പറയുന്നു.

നാരങ്ങയുടെ മണമുളള കൊളോണ്‍ എന്ന സുഗന്ധദ്രവ്യം ചെഗുവേരയുടെ പേരിലും നേര്‍ത്തതും പപ്പായയുടെയും മാങ്ങയുടെയും മണവുമുളള സുഗന്ധദ്രവ്യം ഹ്യൂഗോ ഷാവേസിന്റെ പേരിലും നിര്‍മ്മിക്കാനാണ് കമ്പനി തീരുമാനിച്ചിരുന്നത്. സുഗന്ധദ്രവ്യങ്ങള്‍ക്ക് വില്ലവനായകന്മാരുടെ പേരുകള്‍ നല്‍കാന്‍ തങ്ങള്‍ അവരുടെ കുടുംബങ്ങളില്‍ നിന്ന് അനുവാദം വാങ്ങിയതായാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇത് റദ്ദാക്കി.

English summary
Cuban government decided to take action against a state pharmaceutical company that created perfumes named Ernesto Che Guevara and Hugo Chavez. government described it as a serious error.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X