കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ അറിഞ്ഞില്ലേ,റോഡുകള്‍ക്ക് ഫിദലിന്റെ പേര് നല്‍കുന്നത് തടയുമെന്ന് ക്യൂബ
ജീവിച്ചിരുന്ന കാലത്തും ക്യൂബയിലെ റോഡുകള്‍ക്കോ, മറ്റു സ്ഥാപനങ്ങള്‍ക്കോ തന്റെ പേര് നല്‍കുന്നതിനെ ഫിദല്‍ ശക്തമായി എതിര്‍ത്തിരുന്നു.
ഹവാന: ക്യൂബയിലെ റോഡുകള്‍ക്കും സ്മാരകങ്ങള്‍ക്കും അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവും, മുന്‍ ക്യൂബന്‍ പ്രസിഡന്റുമായ ഫിദല്‍ കാസ്ട്രോയുടെ പേര് നല്‍കരുതെന്ന് ക്യൂബന്‍ സര്‍ക്കാര്‍. ഫിദലിന്റെ സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്ട്രോ തന്നെയാണ് ജനങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
റോഡുകള്‍ക്കും സ്മാരകങ്ങള്‍ക്കും ഫിദലിന്റെ പേര് നല്‍കുന്നത് സര്‍ക്കാര്‍ തടയുമെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരുന്ന കാലത്തും ക്യൂബയിലെ റോഡുകള്‍ക്കോ, മറ്റു സ്ഥാപനങ്ങള്‍ക്കോ തന്റെ പേര് നല്‍കുന്നതിനെ ഫിദല്‍ ശക്തമായി എതിര്‍ത്തിരുന്നു. ഫിദലിന്റെ ആഗ്രഹപ്രകാരം തന്നെയാണ് ഈ തീരുമാനമെന്നും റൗള്‍ കാസ്ട്രോ പറഞ്ഞു.

തടയാന്‍ ക്യൂബന്‍ സര്‍ക്കാര്‍
റോഡുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും ഫിദലിന്റെ പേര് നല്‍കുന്നതിലൂടെ അത് വ്യക്തി പൂജയ്ക്ക് കാരണമാകുമെന്നതു കൊണ്ടാണ് പേര് നല്‍കുന്നത് തടയുമെന്ന് ക്യൂബന്‍ സര്‍ക്കാര്‍ അറിയിച്ചത്.

ജീവിച്ചിരുന്ന സമയത്തും സമ്മതിച്ചിരുന്നില്ല
രാജ്യത്തെ റോഡുകള്‍ക്കും സ്മാരകങ്ങള്‍ക്കും തന്റെ പേര് നല്‍കുന്നതിനെ ജീവിച്ചിരുന്ന സമയത്തും ഫിദല്‍ കാസ്ട്രോ എതിര്‍ത്തിരുന്നു.

പേര് നല്‍കരുതെന്ന് സഹോദരനും
പൊതു സ്ഥാപനങ്ങള്‍ക്കും മറ്റും ഫിദലിന്റെ പേര് നല്‍കുന്നത് തടയുമെന്ന് വ്യക്തമാക്കിയത് സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്ട്രോയാണ്. സാന്റിയാഗോയില്‍ ഫിദലിന് ആദരാഞ്ജലി അര്‍പ്പിക്കാനായി ഒത്തുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് റൗള്‍ ഈ തീരുമാനം വ്യക്തമാക്കിയത്.

ഈ തീരുമാനം...
ക്യൂബയില്‍ ഫിദലിന്റെ പേരിട്ടില്ലെങ്കിലും ചിലപ്പോള്‍ ഇങ്ങ് കേരളത്തിലെ റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കുമെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. അന്തരിച്ച വിപ്ലവനായകന് ഫിദലിന്റെ പേര് നല്‍കുന്നത് വിലക്കിയ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തീരുമാനത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും അനുസരിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications