കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ അറിഞ്ഞില്ലേ,റോഡുകള്‍ക്ക് ഫിദലിന്റെ പേര് നല്‍കുന്നത് തടയുമെന്ന് ക്യൂബ

ജീവിച്ചിരുന്ന കാലത്തും ക്യൂബയിലെ റോഡുകള്‍ക്കോ, മറ്റു സ്ഥാപനങ്ങള്‍ക്കോ തന്റെ പേര് നല്‍കുന്നതിനെ ഫിദല്‍ ശക്തമായി എതിര്‍ത്തിരുന്നു.

  • By Afeef Musthafa
Google Oneindia Malayalam News

ഹവാന: ക്യൂബയിലെ റോഡുകള്‍ക്കും സ്മാരകങ്ങള്‍ക്കും അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവും, മുന്‍ ക്യൂബന്‍ പ്രസിഡന്റുമായ ഫിദല്‍ കാസ്‌ട്രോയുടെ പേര് നല്‍കരുതെന്ന് ക്യൂബന്‍ സര്‍ക്കാര്‍. ഫിദലിന്റെ സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോ തന്നെയാണ് ജനങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

റോഡുകള്‍ക്കും സ്മാരകങ്ങള്‍ക്കും ഫിദലിന്റെ പേര് നല്‍കുന്നത് സര്‍ക്കാര്‍ തടയുമെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരുന്ന കാലത്തും ക്യൂബയിലെ റോഡുകള്‍ക്കോ, മറ്റു സ്ഥാപനങ്ങള്‍ക്കോ തന്റെ പേര് നല്‍കുന്നതിനെ ഫിദല്‍ ശക്തമായി എതിര്‍ത്തിരുന്നു. ഫിദലിന്റെ ആഗ്രഹപ്രകാരം തന്നെയാണ് ഈ തീരുമാനമെന്നും റൗള്‍ കാസ്‌ട്രോ പറഞ്ഞു.

തടയാന്‍ ക്യൂബന്‍ സര്‍ക്കാര്‍

തടയാന്‍ ക്യൂബന്‍ സര്‍ക്കാര്‍

റോഡുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും ഫിദലിന്റെ പേര് നല്‍കുന്നതിലൂടെ അത് വ്യക്തി പൂജയ്ക്ക് കാരണമാകുമെന്നതു കൊണ്ടാണ് പേര് നല്‍കുന്നത് തടയുമെന്ന് ക്യൂബന്‍ സര്‍ക്കാര്‍ അറിയിച്ചത്.

ജീവിച്ചിരുന്ന സമയത്തും സമ്മതിച്ചിരുന്നില്ല

ജീവിച്ചിരുന്ന സമയത്തും സമ്മതിച്ചിരുന്നില്ല

രാജ്യത്തെ റോഡുകള്‍ക്കും സ്മാരകങ്ങള്‍ക്കും തന്റെ പേര് നല്‍കുന്നതിനെ ജീവിച്ചിരുന്ന സമയത്തും ഫിദല്‍ കാസ്‌ട്രോ എതിര്‍ത്തിരുന്നു.

പേര് നല്‍കരുതെന്ന് സഹോദരനും

പേര് നല്‍കരുതെന്ന് സഹോദരനും

പൊതു സ്ഥാപനങ്ങള്‍ക്കും മറ്റും ഫിദലിന്റെ പേര് നല്‍കുന്നത് തടയുമെന്ന് വ്യക്തമാക്കിയത് സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോയാണ്. സാന്റിയാഗോയില്‍ ഫിദലിന് ആദരാഞ്ജലി അര്‍പ്പിക്കാനായി ഒത്തുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് റൗള്‍ ഈ തീരുമാനം വ്യക്തമാക്കിയത്.

ഈ തീരുമാനം...

ഈ തീരുമാനം...

ക്യൂബയില്‍ ഫിദലിന്റെ പേരിട്ടില്ലെങ്കിലും ചിലപ്പോള്‍ ഇങ്ങ് കേരളത്തിലെ റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കുമെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. അന്തരിച്ച വിപ്ലവനായകന്‍ ഫിദലിന്റെ പേര് നല്‍കുന്നത് വിലക്കിയ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തീരുമാനത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും അനുസരിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

English summary
Cuba bans naming of monuments after Fidel Castro
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X