കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്ലാറിഡയിലും ദുരിതം വിതച്ച് ഇയൻ ചുഴലിക്കാറ്റ്, കനത്ത നാശ നഷ്ടങ്ങളെന്ന് റിപ്പോർട്ട്

Google Oneindia Malayalam News

ക്യൂബയ്ക്ക് പിന്നാലെ ഫ്ലാറിഡയിലും കനത്ത നാശം വിതച്ച് ഇയൻ ചുഴലിക്കാറ്റ്. അടുത്തകാലത്ത് യുഎസ് കണ്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിതെന്നാണ് റിപ്പോർട്ടുകൾ. മണിക്കൂറിൽ 241 കി.മീ വേഗത്തിലാണ് കാറ്റു വീശിയത്.ആയിരത്തിലേറെപ്പേരെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചെന്നാണ് വിവരം.

പേമാരിയും ചുഴലിക്കാറ്റിലും പല മേഖലകളിലും രൂക്ഷമായ വെള്ളപൊക്കമാണ് അനുഭവപ്പെടുന്നത്. ചില പ്രദേശങ്ങളിൽ വീടുകൾ പൂർണമായും മുങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റ് അകത്തേക്ക് കടക്കുന്തോറും കുറഞ്ഞത് 60 സെ.മീ മഴ വരെ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നേരത്തെ കാലവസ്ഥ വകുപ്പ് നൽകിയിരുന്നു.

 hurricane Ian

ഫ്ലോറിഡയിൽ കരയിൽത്തൊട്ട ഇയന്റെ വേഗത മുന്നോട്ടുപോകുന്തോറും കുറഞ്ഞിട്ടുണ്ട്. നിലവിൽ മധ്യ ഫ്ലോറിഡയിൽക്കൂടി വീശുന്ന കാറ്റിനെ ഒന്നാം വിഭാഗത്തിലാണ് ഇപ്പോൾ പെടുത്തിയിരിക്കുന്നത്.പ്രാദേശിക സമയം ബുധൻ ഉച്ചകഴിഞ്ഞ് 3.05നാണ് ഫ്ലോറിഡയിലെ ഫോർട്ട് മേയേഴ്സിന് പടിഞ്ഞാറുള്ള കയോ കോസ്റ്റ എന്ന ദ്വീപിനു സമീപമാണ് ഇയൻ കരയിൽത്തൊട്ടത്.

തിളച്ചുമറിഞ്ഞ് സമുദ്രം, അഗ്നിപര്‍വത സ്‌ഫോടനമല്ല; ലോകശക്തിയുടെ അട്ടിമറി, ആരാണ് ആ അജ്ഞാതന്‍?തിളച്ചുമറിഞ്ഞ് സമുദ്രം, അഗ്നിപര്‍വത സ്‌ഫോടനമല്ല; ലോകശക്തിയുടെ അട്ടിമറി, ആരാണ് ആ അജ്ഞാതന്‍?

പിന്നീട് ഫ്ലോറിഡയുടെ വൻകരയിലേക്ക് ചുഴലിക്കാറ്റ് നീങ്ങി. ചില മേഖലകളിൽ 12 അടിക്കുമുകളിലാണ് വെള്ളം കയറിയത്. പല മേഖലകളിലും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. ഫോർട്ട് മെയേഴ്സിൽ 96% പേർക്കും വൈദ്യുതി ഇല്ലന്നാണ് റിപ്പോർട്ടുകൾ. ജാക്സണ്‍വില്ലെ രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള വ്യാഴാഴ്ചത്തെ എല്ലാ സർവീസുകളും റദ്ദാക്കി. ഓർലാൻഡോ, റ്റാംപ തുടങ്ങിയ രാജ്യാന്തര വിമാനത്താവളങ്ങളിലെ പല സർവീസുകളും റദ്ദാക്കിയിരുന്നു. ആകെ രണ്ടായിരത്തിലേറെ വിമാനസർവീസുകളാണ് റദ്ദാക്കിയത്.

കഴിഞ്ഞ ദിവസം ക്യീബയിൽ വീശിയ ഇയൻ രാജ്യത്ത് വലിയ രീതിയിലുള്ള നാശനാഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ക്യൂബയുടെ പടിഞ്ഞാന്‍ പ്രദേശം തീര്‍ത്തും ഒറ്റപ്പെട്ടിരുന്നു. രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ക്യൂബയിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ പ്ലാന്‍റായ അന്‍റോണിയോ ഗിറ്ററസും ശക്തമായ ചുഴലിയിൽ നാശനഷ്ടങ്ങൾ ഉണ്ടായി.

അറ്റകുറ്റപണികള്‍ക്കായി പ്ലാന്‍റ് ഷട്ട്ഡൗണ്‍ ചെയ്തിരിക്കുകയാണ്. രാജ്യത്തെ വൈദ്യുതി സംവിധാനവും താറുമാറായി. 11 ദശലക്ഷം ആളുകള്‍ ഇരുട്ടിലായതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സോഹാര്‍ ടു അബുദാബി... യുഎഇ ഒമാനിലേക്ക് അടുക്കുന്നു!! 53 മിനുട്ട് ലാഭിക്കാന്‍ പുതിയ റെയില്‍പാതസോഹാര്‍ ടു അബുദാബി... യുഎഇ ഒമാനിലേക്ക് അടുക്കുന്നു!! 53 മിനുട്ട് ലാഭിക്കാന്‍ പുതിയ റെയില്‍പാത

English summary
Cuba, Florida face extreme damages due to hurricane fury. two deaths in cuba. hevy rain and flood reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X