ഫിഡല്‍ കാസ്ട്രോ മരിച്ചിട്ടില്ല... ചിത്രങ്ങള്‍ പുറത്ത്
ഹവാന: കമ്യൂണിസ്റ്റ് ക്യൂബയുടെ വിപ്ലവ നായന് ഫിഡല്‍ കാസ്ട്രോ മരിച്ചുവെന്നായിരുന്നു അടുത്തിടെ ഉണ്ടായ പ്രചരണം. ഫിഡലിന്റെ ആരോഗ്യ നില പൂര്‍ണമായും വഷളായിരിക്കുകയാണെന്ന രീതിയിലും പ്രചാരണം ഉണ്ടായിരുന്നു.
എന്നാല്‍ സത്യം അതല്ലെന്ന് ക്യൂബ വ്യക്തമാക്കി. പൂര്‍ണ ആരോഗ്യവാനായിരിക്കുന്ന ഫഡലിന്റെ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് അധികൃതര്‍.
88 കാരനായ കാസ്ട്രോ വീട്ടില്‍ ഭാര്യക്കും ഒരു വിദ്യാര്‍ത്ഥി നേതാവിനും ഒപ്പം ഇരിക്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ക്യൂബയുടെ ഔദ്യോഗിക പത്രമായ ഗ്രാന്മയിലും മറ്റ് ഔദ്യോഗിക മാധ്യമങ്ങളിലും ആണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ഫിഡല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ ക്യൂബയില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം അമേരിക്കയുമായി വളരെ മോശം ബന്ധത്തിലായിരുന്നു. പലതവണ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ കാസ്ട്രോയെ വധിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉണ്ട്. എന്നാല്‍ അടുത്തിടെ ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം പുന:സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഏവരും ഈ വിഷയത്തില്‍ കാസ്ട്രോയുടെ പ്രതികരണം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഒന്നും പറഞ്ഞില്ല.
ആറ് മാസമായി കാസ്ട്രോയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിട്ട്. 2014 ജനുവരിയില്‍ ആയിരുന്നു അദ്ദേഹം അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. അമേരിക്കന്‍ ബന്ധത്തെ കുറിച്ച് അദ്ദേഹം പ്രതികരിക്കാതിരുന്നതോടെയാണ് കുപ്രചരണങ്ങള്‍ തുടങ്ങിയത്. ഫിഡലിന്റെ സഹോദരന് റൗള്‍ കാസ്ട്രോ ആണ് ഇപ്പോള്‍ ക്യൂബയുടെ പ്രസിഡന്റ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications