ക്യൂബയ്ക്കെതിരായ യുഎസ് ഉപരോധം പിന്‍വലിക്കുമെന്ന് ഒബാമ
ഹവാന: ക്യൂബയ്ക്കെതിരായ യുഎസ് ഉപരോധം പിന്‍വലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഹവാനയില്‍ ചരിത്പ പ്രധാനമായ കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ഉപരോധം അവസാനിപ്പിക്കമമെന്നും അതിനുവേണ്ട നടപടികള്‍ തന്റെ ഭരണകൂടത്തിനും അപ്പുറത്തേക്ക് തുടരുമെന്നും ഒബാമ പറഞ്ഞു. ക്യൂബയ്ക്കെതിരായ വ്യാപാര ഉപരോധം നീക്കണമെന്ന് താന്‍ യുഎസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും. അതേസമയം ക്യൂബയില്‍ വ്യവസായങ്ങള്‍ക്കുള്ള തടസ്സം ഒഴിവാക്കണമെന്ന് റൗള്‍ കാസ്ട്രോയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഉപരോധത്തിന്റെ കഴിഞ്ഞ അരനൂറ്റാണ്ട് തങ്ങളുടേയോ ക്യൂബന്‍ ജനതയുടെയോ താല്പര്യങ്ങള്ക്ക് ഹിതമായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ അത് അവസാനിപ്പിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ എന്നാണെന്ന കാര്യം പറയാനാകില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഉപരോധം അവസാനിപ്പിക്കണമെന്നും യുഎസ് കൈവശം വച്ചിരുന്ന ഗ്വാണ്ടനാമോ തിരിച്ചിു നല്‍കണമെന്നും റൊള് കാസ്ട്രോ ആവശ്യപെട്ടു. മനുഷ്യാവകാശ പൗരാവകാശ നിലവാരം പാലിക്കുന്നുണ്ടോ എന്ന പരിശോധിക്കാന്‍ 61 മാനദണ്ഡങ്ങള്‍ ഉള്ളവയില്‍ 40 എണ്ണവും ക്യൂബ പാലിക്കുന്നുണ്ടെന്ന് ക്യൂബയ്ക്കെതിരായ മനുഷ്യാവകാശ വിമര്‍ശനങ്ങള്‍ക്ക് കാസ്ട്രോ മറുപടി നല്കി.
-
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്? -
കേരളത്തില്‍ ഇടത് തരംഗം.. എല്‍ഡിഎഫിന് 78-90 സീറ്റ്!! ഭരണത്തുടര്‍ച്ച പ്രവചിച്ച് ന്യൂസ് മലയാളം സര്‍വേ -
സുരേഷ് ഗോപിയില്‍ നിന്ന് 8 കോടി രൂപ കൈപ്പറ്റി; ടിഎന്‍ പ്രതാപന് രാത്രി ബിജെപി, ഗുരുതര ആരോപണം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
യുഡിഎഫ് ഭരണം പിടിക്കും; 85 സീറ്റ് വരെ കിട്ടും, മുഖ്യമന്ത്രി രമേശ് ചെന്നിത്തല- സര്‍വെ ഫലം -
'രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു'; ആലപ്പി അഷ്റഫ് -
രാജയോഗം എന്നാല്‍ ഇതാണ്... മേയ് 29 മുതല്‍ ആഡംബരജീവിതം; ഈ രാശിക്കാരാണോ?












Click it and Unblock the Notifications