കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യൂബയ്‌ക്കെതിരായ യുഎസ് ഉപരോധം പിന്‍വലിക്കുമെന്ന് ഒബാമ

Google Oneindia Malayalam News

ഹവാന: ക്യൂബയ്‌ക്കെതിരായ യുഎസ് ഉപരോധം പിന്‍വലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഹവാനയില്‍ ചരിത്പ പ്രധാനമായ കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ഉപരോധം അവസാനിപ്പിക്കമമെന്നും അതിനുവേണ്ട നടപടികള്‍ തന്റെ ഭരണകൂടത്തിനും അപ്പുറത്തേക്ക് തുടരുമെന്നും ഒബാമ പറഞ്ഞു. ക്യൂബയ്‌ക്കെതിരായ വ്യാപാര ഉപരോധം നീക്കണമെന്ന് താന്‍ യുഎസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും. അതേസമയം ക്യൂബയില്‍ വ്യവസായങ്ങള്‍ക്കുള്ള തടസ്സം ഒഴിവാക്കണമെന്ന് റൗള്‍ കാസ്‌ട്രോയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Barack Obama

ഉപരോധത്തിന്റെ കഴിഞ്ഞ അരനൂറ്റാണ്ട് തങ്ങളുടേയോ ക്യൂബന്‍ ജനതയുടെയോ താല്‍പര്യങ്ങള്‍ക്ക് ഹിതമായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ അത് അവസാനിപ്പിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ എന്നാണെന്ന കാര്യം പറയാനാകില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഉപരോധം അവസാനിപ്പിക്കണമെന്നും യുഎസ് കൈവശം വച്ചിരുന്ന ഗ്വാണ്ടനാമോ തിരിച്ചിു നല്‍കണമെന്നും റൊള്‍ കാസ്‌ട്രോ ആവശ്യപെട്ടു. മനുഷ്യാവകാശ പൗരാവകാശ നിലവാരം പാലിക്കുന്നുണ്ടോ എന്ന പരിശോധിക്കാന്‍ 61 മാനദണ്ഡങ്ങള്‍ ഉള്ളവയില്‍ 40 എണ്ണവും ക്യൂബ പാലിക്കുന്നുണ്ടെന്ന് ക്യൂബയ്‌ക്കെതിരായ മനുഷ്യാവകാശ വിമര്‍ശനങ്ങള്‍ക്ക് കാസ്‌ട്രോ മറുപടി നല്‍കി.

English summary
U.S. President Barack Obama put the authoritarian government in Havana on the spot Monday, taking questions from reporters and insisting that his Cuban counterpart also deliver answers to pointed queries on human rights, political prisoners and economic reforms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X