India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം മകളെ പോലും അടിമയാക്കി പീഡിപ്പിച്ചു; അരവിന്ദൻ ബാലകൃഷ്ണൻ ലണ്ടനിലെ ജയിലിൽ മരിച്ചു

Google Oneindia Malayalam News

കുറ്റവാളിയായ മലയാളി അരവിന്ദൻ ബാലകൃഷ്ണൻ (81) ലണ്ടനിലെ ജയിലിൽ മരിച്ചു. തന്റെ മകളെ അടക്കം നിരവധി സ്ത്രീകളെ അടിമകളാക്കി വർഷങ്ങളോളം പീഡിപ്പിച്ച കേസിലാണ് ജയിൽ ശിക്ഷയ്ക്ക് വിധേയനായത്. 2016 - ൽ പീഡനം കുറ്റം തെളിഞ്ഞു. തുടർന്ന് ബ്രിട്ടിഷ് കോടതി 23 വർഷം തടവ് ശിക്ഷ വിധിച്ചു. ഡാർട്ട്മുർ ജയിലിലായിരുന്നു ഇയാൾ.

'കോമ്രേഡ് ബാല' എന്നാണ് സ്വന്തമായി വിശേഷിപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ അനുയായികളെ കൊണ്ടും ഈ പേര് വിളിപ്പിച്ചിരുന്നു. ഒരു മാവോയിസ്റ്റ് നേതാവ് കൂടി ആയിരുന്നു ഇയാൾ.

അതീന്ദ്രിയ ശക്തി ഉണ്ടെന്ന് സ്വയം അവകാശപ്പെടുകയും ഇക്കാര്യം പറഞ്ഞ് അനുയായികളെ ഒപ്പം കൂട്ടിയിരുന്ന വ്യക്തിയാണ് ഇയാൾ. കേരളത്തിലാണ് അരവിന്ദൻ ജനിച്ചത്. എന്നാൽ, തന്റെ പിതാവിനൊപ്പം സിംഗപ്പൂരിലേക്ക് പോവുകയായിരുന്നു.ബിരുദ പഠനം നടത്തിയശേഷം 1963 ബ്രിട്ടനിലേക്ക് കുടിയേറി. ബിരുദത്തിന് പുറമേ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് മറ്റൊരു ബിരുദം കൂടി അരവിന്ദൻ സ്വന്തമാക്കി. സൗത്ത് ലണ്ടനിലായിരുന്നു അരവിന്ദന്റെ താമസം. യുകെ രാഷ്ട്രത്തിലും പൊതു പ്രശ്നങ്ങളിലും സജീവമായത് ഒരു റവല്യൂഷനറി സോഷ്യലിസ്റ്റ് എന്ന് വ്യക്തമാക്കിയാണ്.

ലണ്ടനിലെ 'ഫാഷിസ്റ്റ് സർക്കാരിനെ' അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ 'വർക്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർക്‌സിസം-ലെനിനിസം- മാവോ സെദുങ് തോട്ട്' എന്ന പേരിൽ രഹസ്യ മാവോയിസ്റ്റ് കമ്യൂൺ ആരംഭിച്ചു. ഇയാൾ പൊതു പ്രസംഗങ്ങൾ നടത്തി വിദ്യാർഥികൾ അടക്കം കമ്യൂണിലേക്ക് കൊണ്ടു വന്നിരുന്നു.

ഇദ്ദേഹം രാഷ്ട്രീയ ലക്ഷ്യത്തിനായി കൂടുതലും ഉപയോഗിച്ചത് മലേഷ്യൻ നഴ്സുമാരെ ആയിരുന്നു. തനിക്കും മാവേലിക്കും മാത്രമേ ആഗോള ഏകാധിപത്യ വ്യവസ്ഥ സൃഷ്ടിച്ച് ഈ ലോകത്തെ രക്ഷിക്കാൻ സാധിക്കൂ എന്ന അനുയായികളെ ഇയാൾ വിശ്വസിച്ചിരുന്നു. കാലം കഴിയുന്ന മുറയ്ക്ക് അരവിന്ദൻ കൂടുതൽ തീവ്ര ആശയങ്ങൾ സ്വീകരിച്ച് തുടങ്ങി.

കമ്മ്യൂണിസ്റ്റ് വിരുദ്ധർ ഉൾപ്പെടെയുള്ളവരുടെ മരണത്തിൽ സന്തോഷിക്കാൻ ഇയാൾ അനുയായികളോട് ആഹ്വാനം ചെയ്തു. ഇതിന് പിന്നാലെ അടിമകളായ അനുയായികളെ പീഡിപ്പിക്കുന്നതിന് ശ്രദ്ധ ചെലുത്തി. തന്നെ ധിക്കരിക്കാൻ നോക്കിയാൽ കടുത്ത ശിക്ഷ ലഭിക്കും എന്ന് പറഞ്ഞാണ് സ്ത്രീകളെയും കുട്ടികളെയും അടക്കം ഇയാൾ അടിമകളാക്കി പീഡിപ്പിച്ചത്.

ഒട്ടും മനുഷ്യത്വം തീരെ ഇല്ലാത്ത ആളാണ് അരവിന്ദൻ എന്നാണ് മകളുടെ വ്യക്തമാക്കിയിരുന്നത്. . 'ഭയാനകമായിരുന്നു ആ നാളുകൾ, വളരെ മനുഷ്യത്വവിരുദ്ധവും മോശപ്പെട്ടതും. ചിറകുകൾ മുറിച്ചു കൂട്ടിലടയ്ക്കപ്പെട്ട പക്ഷിയെ പോലെയാണ് എനിക്കു തോന്നിയത്.

അയാൾ ആത്മരതിക്കാരനും വിചിത്രങ്ങളായ ചിന്തയും പ്രവൃത്തിയുമുള്ള മനോരോഗിയുമാണ്. വീട്ടിൽ സ്റ്റാലിൻ, മാവോ, പോൾപോട്ട് തുടങ്ങിയവരെ വിമർശിക്കാൻ ആരെയും അനുവദിച്ചില്ല. അവരാണ് അയാളുടെ ദൈവങ്ങളും നായകരും. നഴ്സറിപ്പാട്ട് പാടാനോ സ്കൂളിൽ പോകാനോ കൂട്ടുകൂടാനോ സമ്മതിച്ചില്ല. ക്രൂരമായി മർദിക്കുക പതിവായിരുന്നു.' കാത്തിയുടെ വാക്കുകൾ.

ചാമ്പിക്കോ... ട്രെൻഡിന് ഒപ്പം കേരളം; സിപിഎം പാർട്ടി കോൺഗ്രസിൽ മുഖ്യമന്ത്രിയുടെ ഭീഷ്മ വൈറൽചാമ്പിക്കോ... ട്രെൻഡിന് ഒപ്പം കേരളം; സിപിഎം പാർട്ടി കോൺഗ്രസിൽ മുഖ്യമന്ത്രിയുടെ ഭീഷ്മ വൈറൽ

cmsvideo
  18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

  2013 - ൽ തടവിൽ നിന്ന് രക്ഷപ്പെട്ട മകൾ കാത്തി മോർഗൻ-ഡേവിസ് ആണ് അരവിന്ദന്റെ കൊടും ക്രൂരതകൾ കൂടുതലായി പുറം ലോകത്തോട് പറഞ്ഞു. സൗത്ത് ലണ്ടനിലെ വീട്ടിൽ മൂന്ന് പതിറ്റാണ്ടോളം ഇയാൾ വനിതാ അനുയായികളെ തടവിലിട്ട് പീഡിപ്പിച്ചു. സ്വന്തം മകളെ 30 വർഷത്തോളം തടവിലാക്കി പീഡിപ്പിച്ചു. ഈ കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി തടവ് ശിക്ഷ വിധിച്ചു. ബലാത്സംഗം, സ്ത്രീകളെ ആക്രമിക്കൽ, അന്യായമായി തടവിലാക്കൽ, ബാലപീഡനം തുടങ്ങി 16 കുറ്റങ്ങളാണ് ഇയാൾക്ക് എതിരെ ചുമത്തിയത്. ജാക്കി എന്ന റോബട്ട് വഴി എല്ലാവരുടെയും മനസ്സ് വായിക്കാൻ കഴിയും എന്ന് തടവുകാരെ ഇയാൾ ഭയപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുണ്ട്.

  English summary
  cult leader Aravindan Balakrishnan jailed for rape case who died in a London jail
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X