വിധി പറയുന്നതിനിടെ കോടതിയില്‍ നിന്നും ഇറങ്ങിയോടിയ പ്രതിയെ ജഡ്ജി ഓടിച്ചിട്ട് പിടികൂടി
വിധി പ്രസ്താവിക്കുന്നതിനിടെ കോടതിയില്‍ നിന്നും ഇറങ്ങിയോടാന്‍ ശ്രമിച്ച പ്രതികളെ ജഡ്ജി ഓടിച്ചിട്ടു പിടിച്ചു. വാഷിങ്ടണിലെ വിന്‍ലോക്കിലെ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ടാന്നര്‍ ജേക്കബ് സണ്‍, ഹവാര്‍ഡ് എന്നീ പ്രതികള്‍ വിചാരണയ്ക്കിടെ ഇറങ്ങിയോടുകയായിരുന്നു.
ഉടന്‍തന്നെ ഇരിപ്പിടത്തില്‍ നിന്നും ചാടിയെണീറ്റ് കുതിച്ച ജഡ്ജി ആര്‍ഡബ്ല്യൂ ബസാര്‍ഡ് പ്രതികളില്‍ ഒരാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. രണ്ടാമനെ കോടതിവളപ്പിലിട്ട് പോലീസും പിടികൂടി. വിചാരണയ്ക്ക് ശേഷം വിധികേള്‍ക്കാനായി കോടതി മുറിില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം.

സംഭവത്തിന്റെ വീഡിയോ ഒരു അമേരിക്കന്‍ ചാനല്‍ പകര്‍ത്തിയിരുന്നു. ഈ രംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. സുരക്ഷാ വീഴ്ച്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി എടുത്തെങ്കിലും ഒറ്റ രാത്രികൊണ്ടി ജഡ്ജി താരമായി മാറി. പ്രതികള്‍ക്കെതിരെ രക്ഷപ്പെടാന്‍ ശ്രമിച്ചതിനും കേസെടുത്തു.


Click it and Unblock the Notifications