• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോർദാനിൽ നിരോധനാജ്ഞ; 'ആടുജീവിതം ഷൂട്ടിങ്ങ് മുടങ്ങി!!പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ കുടുങ്ങി!!

 • By Desk

അമ്മാൻ; കൊറോണയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ലോകം. ഇതുവരെ 10,000 ത്തോളം പേരാണ് രോഗം ബാധിച്ച് മരിച്ചത്. രണ്ടരലക്ഷത്തിന് മുകളിൽ പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ വ്യാപനം തടയാൻ കർശന നിയന്ത്രണങ്ങളാണ് രാജ്യങ്ങൾ നടപ്പാക്കിയിരിക്കുകയാണ്. പലരും അതിർത്തികൾ അടയ്ക്കുകയും സമ്പൂർണ അടച്ചിൽ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ കൊവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജോർദാനിൽ നിരോധനാജ്ഞ നടപ്പാക്കിയതോടെ നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ള സംഘം കുടുങ്ങി കിക്കുകയാണെന്നാണ് റിപ്പോർട്ട്. വിശദാംശങ്ങളിലേക്ക്

 കർഫ്യൂ പ്രഖ്യാപിച്ചു

കർഫ്യൂ പ്രഖ്യാപിച്ചു

ബ്ലസി സംവിധാനം ചെയ്യുന്ന ആട് ജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് പൃഥ്വിയും സംഘവും ജോർദാനിലേക്ക് പുറപ്പെട്ടത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ഇവിടെ വെച്ച് ഷൂട്ട് ചെയ്യുന്നത്. 17 പേരടങ്ങുന്ന സംഘമാണ് ഇവിടെ ഉള്ളത്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച മുതൽ രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തിയാതാണ് സംഘത്തെ വലച്ചിരിക്കുന്നത്.

 നടൻ ക്വാറന്റൈനിൽ

നടൻ ക്വാറന്റൈനിൽ

നേരത്തേ സിനിമയിൽ അഭിനയിക്കുന്ന ഒമാനിൽ നിന്നുള്ള പ്രമുഖ താരമായ ഡോ താലിബ് അല്‍ ബാദുഷിയെ കൊറോണ മുന്‍കരുതലിന്റെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തിലാക്കിയിരിക്കുന്നു.വിദേശത്ത് നിന്നും ജോർദാനിൽ എത്തുന്നവർ നിർബന്ധമായും ക്വാറന്റൈയിനിൽ പ്രവേശിക്കണമെന്നാണ് ഭരണകുടം നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് താലിബും ക്വാറന്റൈനിൽ പോയത്.

 ഹോട്ടലിൽ നിരീക്ഷണത്തിൽ

ഹോട്ടലിൽ നിരീക്ഷണത്തിൽ

താലിബ് തന്നെയായിരുന്നു താൻ ക്വാറൻറൈനിൽ ആണെന്ന കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ജോർദാനിലെ വാദി റൂം എന്ന സ്ഥലത്താണ് ചിത്രീകരണം നടക്കുന്നതെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ പരിഭാഷാ സഹായിയായ യുഎഇിൽ നിന്നുള്ള മറ്റൊരു നടനും ജോർദാനിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു.

 സുരക്ഷിതരാണെന്ന്

സുരക്ഷിതരാണെന്ന്

ഇതോടെ താലിബ് ഉൾപ്പെടാത്ത മറ്റ് സീനുകളായിരുന്നു സംഘം ചിത്രീകരിക്കുന്നുണ്ടായിരുന്നത്. അതിനിടെയാണ് ഇപ്പോൾ രാജ്യത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങാൻ വിമാന സർവ്വീസുകളും ഇല്ലാത്തതിനാൽ ഹോട്ടലിൽ കഴിയുകയാണ് സംഘം. അതേസമയം പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ ഹോട്ടലിൽ സുരക്ഷിതാണെന്നാണ് വിവരം.

cmsvideo
  80 Cities Across India Go Into Lockdown Till March 31. What It Means?
   112 പേർക്ക്

  112 പേർക്ക്

  ജോർദാനിൽ 112 പേർക്കാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഏകദേശം 5000 ത്തോളം പേർ ഇവിടെ സർക്കാർ നിരീക്ഷണത്തിൽ ഹോട്ടലുകളിലും മറ്റും തുടരുകയാണ്.അതിനിടെ ജോർധാനിൽ നിരോഝനാജ്ഢ ലംഘിച്ച 31 പേരെ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തു. അടിയന്തര സർവ്വീസുകൾ മാത്രമാണ് ഇപ്പോൾ രാജ്യത്ത് അനുവദിച്ചിരിക്കുന്നത്. കർഫ്യൂ ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  'മോഹൻലാലിനെ കരുതൽ തടങ്കലിൽ എടുക്കണം, ചാനലിലൂടെ മാപ്പ് പറയണം, കേരളം കേരളം എന്ന് പറഞ്ഞാൽ മാത്രം പോര'

  കൈയ്യടിക്കുമ്പോൾ അത് പ്രാർത്ഥനയാകും, ആ പ്രാർത്ഥനയിൽ അണുക്കൾ നശിക്കും, മലക്കം മറിഞ്ഞ് മോഹൻലാൽ

  കൊവിഡ് 19; ഇതാണ് കേരളത്തിന്റെ പ്ലാൻ എയും ബിയും സിയും!! ഇനിയും നിർദ്ദേശം പാലിച്ചില്ലേങ്കിൽ പ്ലാൻ സി

  English summary
  Curfew in Jordan; Adujeevitham shooting interupted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more