Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൊവ്വയിൽ ജീവന്റെ സാന്നിധ്യമോ? ക്യൂരിയോസിറ്റിയുടെ നിർണായക കണ്ടെത്തൽ

ദില്ലി; ചൊവ്വയെ പര്യവേക്ഷണം ചെയ്യുന്നതിനിടെ നാസയുടെ ക്യൂരിയോസിറ്റി റോവർ മീഥൈൻ വാതകത്തിന്റെ സാന്നിധ്യത്തിന്റെ തെളിവുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. 'അന്യഗ്രഹ ജീവികളുടെ ഏമ്പക്കം' എന്നാണ് മീഥൈൻ പുറന്തള്ളലിനെ ഗൂഢാലോചന സിദ്ധാന്തക്കാർ വിശേഷിപ്പിക്കുന്നത്. ഇതിന് പിന്നിൽ സൂക്ഷമജീവികളാണെന്ന സൂചനയാണ് ക്യൂരിയോസിറ്റി പുറത്തുവിടുന്നത്.

Mars

അഫ്ഗാനില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിക്ക് വേണ്ടി നടന്ന പ്രാര്‍ഥന: ചിത്രങ്ങള്‍

ഭൂമിയുടെഅന്തരീക്ഷത്തിലെ മിക്ക മീഥൈൻറയും ഉത്ഭവം ജൈവപ്രവർത്തനങ്ങളുടെ ഫലമാണെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.അതുകൊണ്ട് തന്നെ ചൊവ്വയിൽ ജീവന്റെ സാന്നിധ്യം ഉണ്ടായേക്കാമെന്നതിലേക്കാണ് കണ്ടെത്തൽ വിരൽചൂണ്ടുന്നത്. 2012 ൽ ചൊവ്വയിലെ ഗെയ്ൽ ഗർത്തത്തിൽ ഇറങ്ങിയതിനുശേഷം ആറ് തവണ ക്യൂരിയോസിറ്റി ഈ മീഥെയ്ൻ സാന്നിധ്യം തിരിച്ചറിഞ്‍ഞിരുന്നു. എങ്കിലും ഇതിന്റെ ഉറവിടം സംബന്ധിച്ചുള്ള തെളിവുകൾ ഇതുവരെ കണ്ടെത്തിയിരുന്നില്ല.7

ട്യൂണബിൾ ലേസർ സ്പെക്ട്രോമീറ്റർ (ടിഎൽഎസ്) എന്ന ഉപകരണം ഉപയോഗിച്ചാണ് ക്യൂരിയോസിറ്റി മീഥൈൻ സാന്നിധ്യം കണ്ടെത്തുന്നത്. നേരത്തേ ആറ് അവസരങ്ങളിലും മീഥെയ്ൻ അളവ് 10 പാർട്സ് പെർ ബില്യണായിരുന്നു. ഒരുതവണ 15 പാർട് പെർ ബില്യണും.മീഥെയിന്‍ സാന്നിധ്യം തിരിച്ചറിഞ്ഞ സമയത്തെ ചൊവ്വയിലെ കാറ്റിന്റെ വേഗവും ദിശയും അടക്കമുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകർ മീഥൈൻ സാന്നിധ്യം കണ്ടെത്തിയത്. ചൊവ്വയുടെ ഉപരിതലത്തിന്റെ അടിയിലാണ് മീഥൈൻ പുറത്തേക്ക് വരുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്.

മീഥൈയിന്റെ ആയുസ് ഏകദേശം 330 വർഷമാണ്. സൂര്യപ്രകാശത്താൽ ഇവ നേരത്തേ തന്നെ നശിച്ച് പോകേണ്ടതാണ്. ഇപ്പോഴും മീഥേയിൻ കണ്ടെത്തിയിട്ടുണ്ടെങ്കിൽ അതിനർത്ഥം ഇപ്പോഴും അത് ഉത്പാദിപ്പിക്കപെടുന്നുവെന്നാണ്. ജൈവേതര പ്രക്രിയകളാൽ മീഥെയ്ൻ ഉത്പാദിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. എന്നാൽ തന്നെ ഇതിന് അടുത്ത് ജലത്തിന്റെ സാന്നിധ്യം കൂടുതൽ ഉണ്ടായേക്കാമെന്നാണ് പറയപ്പെടുന്നത്.

എന്തൊരു മെയ്‌വഴക്കമെന്ന് ആരാധകര്‍; കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങളുമായി റായ് ലക്ഷ്മി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+