കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വയിലും നദികളും തടാകങ്ങളും ഉണ്ടായിരുന്നു

  • By Sruthi K M
Google Oneindia Malayalam News

വാഷിങ്ടണ്‍: ചൊവ്വയില്‍ കൂടുതല്‍ ജലം ഉള്ളതായി നാസയുടെ കണ്ടെത്തല്‍. നാസയുടെ പര്യവേക്ഷണ പേടകം ക്യൂരിയോസിറ്റി ആണ് പുതിയ തെളിവുകള്‍ കണ്ടെത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പു ചൊവ്വയില്‍ നദികള്‍ ഒഴുകി എത്തിയതിന്റെയും തടാകങ്ങള്‍ രൂപപ്പെട്ടതിന്റെയും അടയാളങ്ങള്‍ ആണ് പേടകം ഒപ്പിയെടുത്തത്. ചൊവ്വയുടെ പ്രതലത്തിലെ ഉല്‍ക്കാ ഗര്‍ത്തമായ ഗേല്‍ ക്രേറ്ററില്‍ ക്യൂരിയോസിറ്റി പേടകം പ്രവേശിച്ചതിലൂടെ ആണ് ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ ശാസ്ത്രജ്ഞര്‍ പുറത്തു വിട്ടത്.

ശക്തമായ നീരൊഴുക്കു ഉണ്ടായതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചരലുകളും ചെറിയ ഉരുളന്‍ കല്ലുകളും നീര്‍ത്തടത്തിന്റെ ഭാഗങ്ങളും മുന്‍പും കണ്ടെത്തിയിരുന്നു. ഭൂമിയിലെ പോലെ തന്നെ ഉള്ള കാലാവസ്ഥ ആയിരുന്നു പണ്ട് ചൊവ്വയില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. തടാകങ്ങളുടെയും നദികളുടെയും മണ്ണാണ് ചൊവ്വയിലെ ഷാര്‍പ് പര്‍വ്വതത്തെ രൂപപ്പെടുത്തിയതെന്നാണ് ഇന്ത്യന്‍ വംശജരായ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നത്.

water

പാറകളുടെയും മണ്ണിന്റെയും നൂറുകണക്കിനു പാളികള്‍ ഇപ്പോഴും അവിടെ ശേഷിക്കുന്നുണ്ട്. അഞ്ചു കിലോമീറ്ററോളം ഉയരമുള്ള ഷാര്‍പ് പര്‍വതത്തിന്റ അടിഭാഗത്താണ് ഈ പ്രക്രിയയുടെ തെളിവുകള്‍ കണ്ടെത്തിയത്.

ജീവന്റെ തുടിപ്പുകള്‍ ചൊവ്വയില്‍ ഉണ്ടായിരുന്നോ എന്ന ഗവേഷകരുടെ പഠനത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന തെളിവുകള്‍ ആണ് ക്യൂരിയോസിറ്റി പേടകം നല്‍കിയിരിക്കുന്നത്. വൈകാതെ ചൊവ്വയില്‍ ആള്‍ താമസം ഉണ്ടായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയും കേള്‍ക്കാം എന്നാണ് പ്രതീക്ഷ.

English summary
NASA curiosity view of mt.sharp offers new clues about water on mars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X