Get Updates
Get notified of breaking news, exclusive insights, and must-see stories!

കൗമാരക്കാര്‍ രോഗത്തിന് അടിമകളാകുന്നു, കാരണം ഇന്റര്‍നെറ്റെന്ന് പഠനം

വ്യായാമമില്ലാത്ത അവസ്ഥ, ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം, തെറ്റായ ജീവിതശൈലി തുടങ്ങിയവ പുതുതലമുറയെ മാറാരോഗത്തിന് അടിമയാക്കുകയാണ്. കൗമാരക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ഇന്റര്‍നെറ്റ് ഉപയോഗം ബ്ലഡ് പ്രെഷര്‍ കൂട്ടാന്‍ കാരണമാക്കുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

യുഎസിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഡെട്രോയ്റ്റിലെ ഹെന്റി ഫോഡ് ആശുപത്രിയിലാണ് പരിശോധന നടന്നത്. കൗമാരക്കാര്‍ ആഴ്ചയില്‍ പതിനാല് മണിക്കൂറെങ്കിലും ഇന്റര്‍നെറ്റിനു മുന്നില്‍ സമയം ചെലവഴിക്കുന്നുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. 134 കൗമാരക്കാര്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ 26 പേര്‍ക്കും ബ്ലഡ് പ്രെഷര്‍ കൂടിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.

ഇന്റര്‍നെറ്റും ബിപിയും

ഇന്റര്‍നെറ്റും ബിപിയും

രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണം കൗമാരക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്റര്‍നെറ്റ് ഉപയോഗം തന്നെയാണ്. പരിശോധിച്ച 134 പേരും മണിക്കൂറുകളോളം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്ന് ഗവേഷകര്‍ പറയുന്നു.

ഉത്കണ്ഠയും

ഉത്കണ്ഠയും

ഇന്റര്‍നെറ്റ് ഉപയോഗം രക്തസമ്മര്‍ദ്ദത്തിന്റെ താളം മാത്രമല്ല തെറ്റിക്കുന്നത്. മനസിനെ തന്നെ പിടിച്ചു കുലുക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. മാനസിക പരിമുറുക്കവും ഉത്കണ്ഠയും ഉണ്ടാകാം.

വിഷാദ രോഗത്തിന് അടിമപ്പെടും

വിഷാദ രോഗത്തിന് അടിമപ്പെടും

അമിത ഇന്റര്‍നെറ്റ് ഉപയോഗം വിഷാദ രോഗത്തിനും അടിമയാക്കും.

പൊണ്ണത്തടി

പൊണ്ണത്തടി

ശരീരം ചലിക്കാതെ ഒരു കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കുന്നത് സ്വാഭാവികമായും പൊണ്ണത്തടിക്ക് കാരണമാകും. അതുപോലെ തന്നെ ഇന്റര്‍നെറ്റ് ഉപയോഗവും പൊണ്ണത്തടിക്ക് കാരണമാകും.

സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടല്‍

സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടല്‍

ഒരു ദിവസം മണിക്കൂറുകളോളം അടച്ചിട്ട മുറിക്കുള്ളില്‍ ഇന്റര്‍നെറ്റില്‍ കളിക്കുമ്പോള്‍ സമൂഹവുമായി ബന്ധങ്ങള്‍ കുറയുന്നു. ഒടുവില്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടല്‍ ചിന്തയുണ്ടാക്കാം.

മാതാപിതാക്കള്‍ ശ്രദ്ധിക്കണം

മാതാപിതാക്കള്‍ ശ്രദ്ധിക്കണം

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മക്കളോട് സംസാരിക്കാന്‍ പോലും രക്ഷിതാക്കള്‍ക്ക് സമയമില്ല. ഇതു മാറണമെന്നാണ് ഗവേഷകര്‍ പറയുന്നത്. കുടുംബങ്ങളില്‍ തന്നെ ഇതിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കണം.

ഇടവേളകള്‍ അനിവാര്യം

ഇടവേളകള്‍ അനിവാര്യം

ഗവേഷകര്‍ പറയുന്ന മറ്റൊരു കാര്യം ഇടവേളകള്‍ അനിവാര്യമാണെന്നാണ്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്ക് ഇടവേളകള്‍ എടുക്കണമെന്നാണ് പറയുന്നത്. കമ്പ്യൂട്ടറിന്റെ മുന്നില്‍ ഒരേ ഇരിപ്പ് ഇരിക്കരുത്. മൊബൈല്‍ പോലും മണിക്കൂറുകളോളം ഉപയോഗിക്കരുതെന്നാണ് പറയുന്നത്.

രണ്ടു മണിക്കൂര്‍ മാത്രം

രണ്ടു മണിക്കൂര്‍ മാത്രം

രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് താക്കീത് നല്‍കണം. രണ്ടു മണിക്കൂര്‍ കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവരെ അനുവദിക്കരുതെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+