സൈബര്‍ ആക്രമണം; 2 മില്യണ്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി
ടോക്കിയോ: ജപ്പാനിലെ 140 കമ്പനികളില്‍ നിന്നായി 2 മില്യണ്‍ വ്യക്തിഗത വിവരങ്ങള്‍ സൈബര്‍ ആക്രമണത്തിലൂടെ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. 2015ല്‍ നടന്ന സംഭവം ഇപ്പോഴാണ് മാധ്യമങ്ങള്‍ വഴി പുറത്തുവരുന്നത്. സര്‍ക്കാര്‍ പ്രൈവറ്റ് കമ്പനികളെല്ലാം സൈബര്‍ ആക്രമണത്തിന് വിധേയമായതായാണ് ഇതുസംന്ധിച്ച വാര്‍ത്ത പുറത്തുവിട്ട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
140 കമ്പനികളില്‍ 75 കമ്പനികളും തങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയകാര്യം അറിയുന്നത് സൈബര്‍ പോലീസ് ഇക്കാര്യം അറിയിക്കുമ്പോഴാണ്. 69 പ്രൈവറ്റ് കമ്പനികള്‍, 49 സര്‍ക്കാര്‍ കമ്പനികള്‍, 22 യൂണിവേഴ്സിറ്റികള്‍ എന്നിവ സൈബര്‍ ആക്രമണത്തിന് വിധേയമായതായി ജപ്പാന് ടൈസ് റിപ്പോര്‍ട്ട് ചെയ്തു. വേറെ ചില കമ്പനികളിലും സൈബര്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നെങ്കിലും അത് ഫലവത്തായില്ല.

ജപ്പാന് പെന്ഷന് സര്‍വീസിന്റെ സൈറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മോഷണം നടന്നിരിക്കുന്നത്. 1.25 മില്യണ്‍ ആളുകളുടെ വിവരങ്ങളാണ് ഇവിടെനിന്നും ചോര്‍ത്തപ്പെട്ടത്. ഐഡി നമ്പരുകള്‍, പേരുകള്‍ അഡ്രസുകള്‍ എന്നിവയെല്ലാം ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുത്തു. ഇവ, എന്തിനുവേണ്ടിയാണ് ചോര്‍ത്തിയതെന്ന് വ്യക്തമല്ല.
ചില കമ്പനികളില്‍ നിന്നും ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നഷ്ടപ്പെട്ടത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. പണം തട്ടിയെടുക്കാതിരിക്കാന്‍ ഇവ സുരക്ഷിതമാക്കാന്‍ സൈബര്‍ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. നേരത്തെ ജപ്പാന് പ്രധാനമന്ത്രിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റിനു നേരെയും ആക്രമണമുണ്ടായിരുന്നു. അന്റാര്‍ട്ടിക്കയിലെ ജപ്പാന് പദ്ധതിക്കെതിരെയുള്ള പ്രതിഷേധമായി അനോണമിസ് ആണ് അന്ന് സൈറ്റ് ആക്രമിച്ചത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications