കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈബര്‍ ആക്രമണം; 2 മില്യണ്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി

  • By Anwar Sadath
Google Oneindia Malayalam News

ടോക്കിയോ: ജപ്പാനിലെ 140 കമ്പനികളില്‍ നിന്നായി 2 മില്യണ്‍ വ്യക്തിഗത വിവരങ്ങള്‍ സൈബര്‍ ആക്രമണത്തിലൂടെ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. 2015ല്‍ നടന്ന സംഭവം ഇപ്പോഴാണ് മാധ്യമങ്ങള്‍ വഴി പുറത്തുവരുന്നത്. സര്‍ക്കാര്‍ പ്രൈവറ്റ് കമ്പനികളെല്ലാം സൈബര്‍ ആക്രമണത്തിന് വിധേയമായതായാണ് ഇതുസംന്ധിച്ച വാര്‍ത്ത പുറത്തുവിട്ട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

140 കമ്പനികളില്‍ 75 കമ്പനികളും തങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയകാര്യം അറിയുന്നത് സൈബര്‍ പോലീസ് ഇക്കാര്യം അറിയിക്കുമ്പോഴാണ്. 69 പ്രൈവറ്റ് കമ്പനികള്‍, 49 സര്‍ക്കാര്‍ കമ്പനികള്‍, 22 യൂണിവേഴ്‌സിറ്റികള്‍ എന്നിവ സൈബര്‍ ആക്രമണത്തിന് വിധേയമായതായി ജപ്പാന്‍ ടൈസ് റിപ്പോര്‍ട്ട് ചെയ്തു. വേറെ ചില കമ്പനികളിലും സൈബര്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നെങ്കിലും അത് ഫലവത്തായില്ല.

computerhacking

ജപ്പാന്‍ പെന്‍ഷന്‍ സര്‍വീസിന്റെ സൈറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മോഷണം നടന്നിരിക്കുന്നത്. 1.25 മില്യണ്‍ ആളുകളുടെ വിവരങ്ങളാണ് ഇവിടെനിന്നും ചോര്‍ത്തപ്പെട്ടത്. ഐഡി നമ്പരുകള്‍, പേരുകള്‍ അഡ്രസുകള്‍ എന്നിവയെല്ലാം ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുത്തു. ഇവ, എന്തിനുവേണ്ടിയാണ് ചോര്‍ത്തിയതെന്ന് വ്യക്തമല്ല.

ചില കമ്പനികളില്‍ നിന്നും ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നഷ്ടപ്പെട്ടത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. പണം തട്ടിയെടുക്കാതിരിക്കാന്‍ ഇവ സുരക്ഷിതമാക്കാന്‍ സൈബര്‍ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. നേരത്തെ ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റിനു നേരെയും ആക്രമണമുണ്ടായിരുന്നു. അന്റാര്‍ട്ടിക്കയിലെ ജപ്പാന്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധമായി അനോണമിസ് ആണ് അന്ന് സൈറ്റ് ആക്രമിച്ചത്.

English summary
cyber attacks; Two million sets of data stolen in Japan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X