കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാനാക്രൈയെ പിടിച്ചുകെട്ടി: മാല്‍വെയര്‍ ടെക്കിന്‍റെ സൂത്രധാരന്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി മാല്‍വെയര്‍ നിര്‍മിച്ച സംഭവത്തിലാണ് അറസ്റ്റ്

Google Oneindia Malayalam News

വാഷിങ്ഗണ്‍: ലോകത്തെ ഭീതിയിലാഴ്ത്തിയ വാനാക്രൈയെ നിയന്ത്രിച്ച മാര്‍ക്കസ് ഹച്ചിന്‍സ​ണ്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി മാല്‍വെയറുകള്‍ നിര്‍മിച്ചതിനാണ് യുഎസില്‍ നിന്ന് ഇയാള്‍ അറസ്റ്റിലായത്. ക്രോണോക്സ് എന്ന പേരുള്ള മാല്‍വെയറിലൂടെ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ചോര്‍ത്തിയത്. 2014- 2015 കാലയളവിനുള്ളില്‍ വികസിപ്പിച്ചെടത്തിട്ടുള്ള മാല്‍വെയറാണ് ഹച്ചിന്‍സണ്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

ലോകത്തെ ഭീതിയിലാഴ്ത്തിയ വാനാക്രൈ എന്ന റാന്‍സംവെയര്‍ വ്യാപിച്ച് മൂന്ന് ദിവസത്തിനുള്ളിലാണ് ഹച്ചിന്‍സണ്‍ കില്‍ സ്വിച്ച് കണ്ടെത്തിയത്. ലണ്ടന്‍ പൗരനായ ഹച്ചിന്‍സണ്‍ വാനാക്രൈ ആക്രമണത്തോടെയാണ് യുഎസിലെത്തിയത്. ഓഗസ്റ്റ് രണ്ടിനാണ് ഇയാള്‍ അറസ്റ്റിലായത്. ടെക്നിക്കല്‍ ബ്ലോഗ് മാല്‍വെയര്‍ ടെക് ഹിറ്റായതോടെ ക്രിപ്റ്റോസ് ലോജിക് കമ്പനിയില്‍ ജോലിയില്‍ ജോലി നേടുകയായിരുന്നു. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയില്‍ അഗ്രഗണ്യനായ ഹച്ചിന്‍സണ്‍ കഔദ്യോഗികമായി മ്പ്യൂട്ടര്‍ പഠിച്ചിട്ടില്ല.

വാനൈക്രൈ ഭീതിയില്‍

വാനൈക്രൈ ഭീതിയില്‍

മെയ് 12നാണ് ലോകത്ത് ചൈനയും അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ ലോകരാജ്യങ്ങളിൽ പലതും വാനാക്രൈ ആക്രമണത്തിന് ഇരയായത്. ആദ്യത്തെ സൈബർ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും പ്രതിരോധ ശ്രമങ്ങൾ നടത്തുകയും ചെയ്ത മാൽവെയർ ടെക് എന്ന ലണ്ടനിലെ കമ്പ്യൂട്ടർ ഗവേഷകനാണ് മെയ് 15ന് വീണ്ടും ആക്രമണമുണ്ടാകുമെന്ന് പ്രവചിച്ചത്. ആദ്യത്തെ വാനാക്രൈ വൈറസിനെക്കാൾ തീവ്രതയേറിയതായിരിക്കും വന്നാക്രൈ 2.0 എന്നും മാൽവെയർ ടെക് മുന്നറിയിപ്പിൽ പറയുന്നു.

വാനാക്രൈ കമ്പ്യൂട്ടർ പ്രോഗ്രാം

വാനാക്രൈ കമ്പ്യൂട്ടർ പ്രോഗ്രാം

കമ്പ്യൂട്ടർ ഉടമകളറിയാതെ ലോകത്തെ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ബിറ്റ്കോയിന് സമാനമായ ഡിജിറ്റൽ കറൻസി ശേഖരിക്കുകയാണ് ഹാക്കര്‍മാരുടെ ലക്ഷ്യമെന്നാണ് സൂചന. ഉത്തരകൊറിയൻ ഹാക്കർമാർ പ്രചരിപ്പിച്ച മൊനേറോ എന്ന ഡിജിറ്റൽ കറന്‍സിയാണ് ഹാക്കർമാർ ലക്ഷ്യമിടുന്നതെന്നുമാണ് സൈബര്‍ വിദഗ്ദർ നൽകുന്ന വിവരം. ഇത്തരത്തിൽ പത്തുലക്ഷത്തോളം ഡോളർ സമ്പാദിച്ചുവെന്നും കണക്കുകൾ പുറത്തുവന്നിട്ടുണ്ട്.

പാസ് വേർഡുകളും ഇമെയിൽ ഐഡികളും

പാസ് വേർഡുകളും ഇമെയിൽ ഐഡികളും

ഇമെയിൽ ഐഡികളും പുറത്ത് പണത്തിന് പുറമേ 56 കോടിയോളം വരുന്ന ഇമെയിലുകളും പാസ് വേർഡുകളും ഇന്‍റർനെറ്റിലൂടെ പരസ്യപ്പെടുത്തിയെന്നും സൈബർ സുരക്ഷാ സ്ഥാപനമായ ക്രോംടെക് റിസർച്ച് സെന്‍റർ കണ്ടെത്തിയിട്ടുണ്ട്. ഡ്രോപ്ബോക്സ്, അഡോബി, ലിങ്ക്ഡ് ഇൻ, എന്നിവയിൽ നിന്നാണ് പാസ് വേർ‍‍ഡുകൾ ചോർന്നിട്ടുള്ളതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ഹാക്കർമാർക്ക് പണം മതി

ഹാക്കർമാർക്ക് പണം മതി

ബിറ്റ്കോയിൻ രൂപത്തിൽ പണം കൈവശപ്പെടുത്തുകയാണ് വാനാക്രൈ ആക്രമണത്തിന്‍റെ സുപ്രധാ ലക്ഷ്യമെന്നാണ് സൈബര്‍ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. സിമാന്റെകാണ് ഇത്തരമൊരു നിഗമനത്തിൽ എത്തിയിട്ടുള്ളത്. കുറ്റവാളികളെ കണ്ടെത്താനുള്ള സാഹചര്യം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ബിറ്റ്കോയിൻ ആവശ്യപ്പെടുന്നതെന്നും ഇവർ വ്യക്തമാക്കുന്നു.

ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയ!!

ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയ!!

കാസ്പെർസ്കി ലാബും സിമാന്‍റെകുമാണ് ലോകത്തെ മുഴുവൻ ഭീഷണിയിലാക്കിയ വന്നാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയ്ക്ക് പങ്കുണ്ടെന്ന് ആദ്യം ചൂണ്ടിക്കാണിച്ചത്. ഗൂഗിൾ സുരക്ഷാ ഗവേഷക നീല്‍ മേത്തയുടെ ട്വീറ്റിൽ പറയുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇക്കാര്യങ്ങൾ ഇരുകൂട്ടരും വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്ത ആക്രമണത്തിന്റെ വേഗത തിങ്കളാഴ്ചത്തേയ്ക്ക് മന്ദഗതിയിൽ ആവുകയായിരുന്നു.

ദാരിദ്ര്യം മാറ്റാനോ ഹാക്കിംഗ്

ദാരിദ്ര്യം മാറ്റാനോ ഹാക്കിംഗ്

ദാരിദ്ര്യത്തിൽ അകപ്പെട്ട ഉത്തരകൊറിയയുടെ സ്ഥിതി മെച്ചപ്പെടുത്താൻ ലസാറസ് ഹാക്കർമാരാണ് ആക്രമണത്തിന് നേതൃത്വം നൽകുന്നതെന്നാണ് കണ്ടെത്തൽ. ബംഗ്ലാദേശ് സെൻട്രൽ ബാങ്കിൽ നിന്ന് ലസാരൂസ് നേരത്തെ 81 മില്യൺ ഡോളര്‍ മോഷ്ടിച്ചതായി സൈബർ സുരക്ഷാ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ പ്രതികരണങ്ങള്‍ ഉത്തരകൊറിയയിൽ നിന്ന്

കോടിക്കണക്കിന് രൂപ കൈക്കലാക്കി

കോടിക്കണക്കിന് രൂപ കൈക്കലാക്കി

വന്നാക്രൈയെ ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ആക്രമണം വഴി ഹാക്കർമാർ ഏഴ് ലക്ഷം മില്യൺ കൈക്കലാക്കിയെന്നാണ് കണക്ക് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് ഈ കണക്ക് പുറത്തുവിട്ടിട്ടുള്ളത്. ഫയലുകള്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈവശപ്പെടുത്തുന്നതാണ് ഹാക്കര്‍മാരുടെ രീതി. എന്നാല്‍ പണം നൽകിയവർക്ക് വിവരങ്ങളും രേഖകളും തിരിച്ചുകിട്ടിയെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ഹോം ലാന്‍ഡ് സെക്യൂരിറ്റി വ്യക്തമാക്കുന്നു.

അമേരിക്ക തിരിച്ചറിഞ്ഞു

അമേരിക്ക തിരിച്ചറിഞ്ഞു

മെയ് 15ന് ലോകത്ത് നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തുന്നതിനായി ശ്രമം നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ നിർണ്ണായകമായത് കാസ്പെർസ്കിയുടേയും സിമാന്റെകിനേയും ഗവേഷണങ്ങളായിരുന്നു. വന്നാക്രൈ അല്ലെങ്കിൽ വന്നാ ഡിക്രിപ്റ്റർ എന്ന റാൻസംവെയറാണ് ലോകത്ത് സുരക്ഷാ ഭീതി വിതച്ചിട്ടുള്ള ആഗോള വൈറസ്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് സോഫ്റ്റ് വെയറിനെ ലക്ഷ്യം വച്ച് നടന്ന സൈബർ ആക്രമണങ്ങൾ യുഎസ് സുരക്ഷാ ഏജൻസിയാണ് ആദ്യം തിരിച്ചറിഞ്ഞത്.

48, 000 റാന്‍സംവെയര്‍ ആക്രമണങ്ങള്‍

48, 000 റാന്‍സംവെയര്‍ ആക്രമണങ്ങള്‍

ഇതുവരെയായി രാജ്യമെമ്പാടുമായി 48, 000 റാന്‍സംവെയര്‍ ആക്രമണങ്ങളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് സൈബര്‍ സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നു. പശ്ചിമ ബംഗാലിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഓണ്‍ലൈനുമായി ബന്ധപ്പെട്ട ഇടപാടുകളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

ഇംഗ്ലണ്ടും ആക്രമണത്തിന്‍റെ ഇര

ഇംഗ്ലണ്ടും ആക്രമണത്തിന്‍റെ ഇര

ഇംഗ്ലണ്ടിലെ ആരോഗ്യ ശൃംഖലയാണ് റാൻസംവെയര്‍ തകര്‍ത്തത്. രാജ്യത്തെ 48 നാഷണൽ ഹെൽത്ത് സര്‍വ്വീസ് ട്രസ്റ്റുകളാണ് ആക്രമണത്തിന് ഇരയായത്. സ്കോട്ട്ലന്റിൽ 13 നാഷണൽ ഹെൽത്ത് സർവ്വീസ് ട്രസ്റ്റുകളും റാംസംവെയർ ആക്രമിച്ചു. കമ്പ്യൂട്ടറുകളുടെ നിയന്ത്രണം ഏറ്റെടുത്ത വൈറസുകൾ മെസേജുകളായി 300 ഡോളർ ബിറ്റ്കോയിൻ ആവശ്യപ്പെടുകയായിരുന്നു. എങ്കില്‍ മാത്രമേ ലോക്ക് ചെയ്ത ഫയലുകൾ വിട്ടുനൽകുകയുള്ളൂവെന്നാണ് ഇരകൾക്ക് മുന്നിൽ വൈറസ് വയ്ക്കുന്ന ആവശ്യം

English summary
A cyber security researcher widely credited with helping to neutralise the global "WannaCry" ransomware attack earlier this year has been arrested on unrelated hacking charges, according to court documents unsealed on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X