കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചപാല 'യെമനില്‍' എത്തി ,ഇത്ര ഭീകരമോ? 80 വീടുകള്‍ തകര്‍ന്നു, 1മരണം, 9പേര്‍ക്ക് പരിക്ക്, വീഡിയോ

Google Oneindia Malayalam News

സനാ: ചപാല കൊടുങ്കാറ്റ് തിങ്കളാഴ്ച വൈകിട്ടോടെ യമനിലും ഒമാനിലും എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. മണിയ്ക്കൂറില്‍ 250 കിലോമീറ്ററില്‍ അധികം വേഗതയിലാണ് കാറ്റ് വീശുന്നത്. ചപാലയെ പേടിയോടെ കാത്തിരിയ്ക്കുന്നവര്‍ക്കും പേടിയില്ലാത്തവര്‍ക്കും കാറ്റ് ആഞ്ഞ് വീശിയ യെമന്‍ ദ്വീപായ സൊക്കോട്രയിലെ ദൃശ്യങ്ങള്‍ ലഭ്യമാണ്.

യെമന്റെ അധീനതയിലുള്ള ചെറിയ ദ്വീപാണ് സൊക്കോട്ര സൊക്കേട്രയില്‍ നിന്നും ഏദനിലൂടെയാണ് കാറ്റ് യെമനിലേയ്ക്കും തുടര്‍ന്ന് ഒമാനിലേയ്ക്കും വീശുക. സൊക്കോട്രയുടെ തീരങ്ങളില്‍ 80 വീടുകള്‍ ഇതിനോകടകം കനത്ത മഴയിലും കാറ്റിലും തകര്‍ന്നു. ഒരാള്‍ മരിയ്ക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ചപാല

ചപാല

ആയിരത്തോളം കുടുംബംങ്ങളെയാണ് ചാപാല ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ചത്

സുക്കോട്ര

സുക്കോട്ര

80 വീടുകളാണ് സുക്കോട്രയില്‍ കാറ്റിനെത്തുടര്‍ന്ന് തകര്‍ന്നത്

മരണം

മരണം

ഇതിനോടകം തന്നെ ഒരാള്‍ മരിച്ചു 9 പേര്‍ക്ക് പരിക്കേറ്റു

വേഗത

വേഗത

മണിയ്ക്കൂറില്‍ 220 മുതല്‍ 250 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് റിപ്പോര്‍ട്ട്

കണ്ടിട്ടില്ലേ

കണ്ടിട്ടില്ലേ

ഇങ്ങനെയൊരു കാറ്റും മഴയും തന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് ദ്വീപ് നിവാസിയായ മുഹമ്മദ് സല്‍മെയ്ന്‍ പറയുന്നു

കാറ്റഗറി വണ്‍

കാറ്റഗറി വണ്‍

കരയിലേയ്ക്ക് അടക്കും തോറും കാറ്റിന്റെ വേഗത കുറയുമെന്ന് റിപ്പോര്‍ട്ടുണ്ട്

ദോഫര്‍

ദോഫര്‍

കാറ്റ് ബാധിയ്ക്കുന്ന ഒമാനിലെ പ്രധാന ഗവര്‍ണറേറ്റില്‍ ാെന്നാണ് ദോഫര്‍. ഇവിടെ കനത്ത മഴയും ഇടിയും ഉണ്ടാകുമെന്നാണ് സൂചന

വീഡിയോ

ചപാല ചുഴലിക്കാറ്റ് സുക്കോട്രയില്‍ വീശിയപ്പോള്‍ ...വീഡിയോ കാണൂ

English summary
Cyclone Chapala: Socotra hit; storm heads to Oman @ 250kmph.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X