കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മെക്കനു' സലാലയിലെത്തി; ശക്തമായ കാറ്റും മഴയും,40 പേരെ കാണാതായി, കപ്പലുകൾ മറിഞ്ഞതായും റിപ്പോർട്ട്

  • By Desk
Google Oneindia Malayalam News

ഒമാൻ: സലാല ഉൾപ്പപെടെയുള്ള ഒമാന്റെ വിവിധ മേഖലകളിൽ ശക്തമായ മഴ. അറബിക്കടലില്‍ രൂപം കൊണ്ട മെകനു ചുഴലിക്കാറ്റ് ഒമാനിലെ സലാല തിരത്തെത്തിയെന്നാണ് റിപ്പോർട്ട്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സലാല വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ട് തുടങ്ങിയ മഴ ഇന്നു ശക്തി പ്രാപിക്കുകയായിരുന്നു.

ശക്തമായ മഴയിലും കാറ്റിലും 40 പേരെ കാണാതായി. സ്ഥലത്തെ വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടിരിക്കുകയാണ്. ശക്തമായ കാറ്റില്‍ രണ്ട് കപ്പലുകള്‍ മറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ലയാളികള്‍ ഉള്‍പ്പടെയുളള വിദേശികളും സ്വദേശികളും ആശങ്കയിലാണുള്ളത്. രാവിലെ മുതല്‍ ആരും വീടിനു പുറത്തിറങ്ങുന്നില്ല. വ്യാഴാഴ്ച രാത്രിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

Oman

സുരക്ഷയുടെ ഭാഗമായി വിമാനത്താവളെ അടച്ചിട്ടിരിക്കുകയാണ്. പഴയ കെട്ടിടങ്ങളിൽ താമസിക്കുന്നവരോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശികളാണ് ഇത്തരം കെട്ടിടങ്ങലിൽ താമസിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 167 കിലോമീറ്റര്‍ മുതല്‍ 175 കിലോമീറ്റര്‍ വരെയാണു കാറ്റിന്റെ വേഗത. വൻ ഭീതിയോടെയാണ് ജനങ്ങൾ സലാലയിൽ കഴിയുന്നത്.

English summary
Cyclone Mekunu: 40 missing in Socotra, Oman braces for landfall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X