
ഒമാനിലും ഇറാനിലും താണ്ഡവമാടി ഷഹീന് ചുഴലിക്കാറ്റ്....150 കിലോമീറ്ററില്‍ അധികം വേഗം, 9 മരണം
മസ്കത്ത്: ഷഹീന് ചുഴലിക്കാറ്റില്‍ ഇറാനാനിലും ഒമാനിലും വ്യാപക നാശനഷ്ടം. ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. തീരമേഖലയില്‍ അതിശക്തമായിരുന്നു ഷഹീന്. ഒമാനില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ട മണ്ണിടിച്ചില്‍ ഒമാനില്‍ രണ്ട് ഏഷ്യയില്‍ നിന്നുള്ള തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇവര്‍ താമസിക്കുന്ന ഹൗസിംഗ് മേഖലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇത് വലിയ ഇന്‍ഡസ്ട്രിയല്‍ സോണ്‍ കൂടിയാണ്. ഒരു കുട്ടി ചുഴലിക്കാറ്റില്‍പ്പെട്ട് പറന്നുപോയി. പിന്നീട് ഈ കുട്ടി കൊല്ലപ്പെട്ടതായി കണ്ടെത്തി. മറ്റൊരാളെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായിരിക്കുകയാണ്. മുസാന, സുവൈഖ് നഗരങ്ങളിലേക്കാണ് ഷഹീന് കടന്നുകൊണ്ടിരിക്കുന്നത്. ശക്തമായ മഴയും അതിലേറെ ശക്തമായ കാറ്റുമാണ് ഉള്ളത്.
ആര്യന് ഒന്നാം പ്രതി, 4 വകുപ്പുകള്‍, ഷാരൂഖിന്റെ മകനെ പൂട്ടിയത് ബോളിവുഡിനെ വിറപ്പിച്ച ഉദ്യോഗസ്ഥന്
മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗതയുള്ള അതിശക്തായ ചുഴലിക്കാറ്റാണ് ആഞ്ഞടിച്ച് കൊണ്ടിരിക്കുന്നത്. തലസ്ഥാന നഗരയായ മസ്കത്തില് നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. തീരദേശ മേഖലയില്‍ നിന്ന് മാറി താമസിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍ ബത്തീന, അല്‍ ദഹീര, അല്‍ ബുറൈമി, അല്‍ ദാക്ലിയ എന്നീ നഗരങ്ങളെ ശക്തമായി ബാധിക്കുമെന്നാണ് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഒമാനിലെ തീരം തൊട്ടതിന് പിന്നാലെ വേഗത കുറഞ്ഞ കാറ്റായി ഇത് മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നു.
മരയ്ക്കാറും ബ്രോ ഡാഡിയും ഒടിടിയിലേക്ക്? ആറാട്ടും വൈകും, 4 മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഡിജിറ്റലില്‍
ഒമാനിലെ മരുഭൂമികളിലെ കാലാവസ്ഥയ്ക്ക് ഷഹീന് ഭീഷണയിലാണ്. മഴയെ ഇവയ്ക്ക് താങ്ങാനാവില്ല. പ്രളയത്തിനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. മലനിരകള്‍ക്കിടയിലാണ് മരുഭൂമിയുള്ളത്. അതെല്ലാം പ്രളയത്തിന് സാധ്യത ശക്തമാക്കുന്നതാണെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം ഇറാനിലും ഷഹീന് കനത്ത ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. ചബഹാര്‍ തുറമുഖ മേഖലയില്‍ ആറ് പേരാണ് കൊല്ലപ്പെട്ടത്. ചബഹാറിലെ പ്രവിശ്യകളായ സിസ്താന്‍-ബലൂചിസ്ഥാനിലാണ് ചുഴലിക്കാറ്റ് അതിശക്തമായി അടിച്ചത്. റോഡുകള്‍, വൈദ്യുതി ലൈനുകളുമെല്ലാം തകര്‍ന്നിരിക്കുകയാണെന്ന് പ്രവിശ്യാ ഗവര്‍ണര്‍ ഹുസൈന് മൊദാറസ് ഖൈബാനി പറഞ്ഞു. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തിലാണ് ഇറാനില്‍ ഷഹീന് ആഞ്ഞുവീശുന്നത്.
ഒമാനില്‍ വ്യാപക പ്രശ്നങ്ങളാണ് ഷഹീന് ചുഴലിക്കാറ്റിലുണ്ടായത്. അല്‍ ഖുറം നഗരത്തില്‍ വൈദ്യുതി ബന്ധം വിച്ചേദിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇവിടെ 2700ഓളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ ശക്തമാണെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി പറയുന്നു. ഒമാനിലെ ജനസംഖ്യയില്‍ നല്ലൊരു ശതമാനവും മസ്കത്തിലും സമീപപ്രദേശങ്ങളിലുമായിട്ടാണ് താമസിക്കുന്നത്. തലസ്ഥാന നഗരിയിലെ റോഡുകള്‍ അടിയന്തര കാര്യങ്ങള്‍ക്കായി മാത്രമേ വാഹനങ്ങള്‍ക്ക് അനുവദിക്കൂ. ഒപ്പം ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കും ഉപയോഗിക്കാം. ഇത് ഷഹീന്റെ വീര്യം കുറയുന്നത് വരെയാണ്. രണ്ട ദിവസത്തെ ദേശീയ അവധിയും ഒമാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകള്‍ അടച്ചുപൂട്ടി.
മലയാള സിനിമയിലെ അഴകിന് റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ ചുഴലിക്കാറ്റുകള്‍ ഇടയ്ക്കിടെ വരാറുണ്ട്. ജൂലായില്‍ ഒമാനില്‍ അതിശക്തമായ മഴയും ശക്തമായ കാറ്റുമുണ്ടായിരുന്നു. 2018 മെയ് മാസത്തില്‍ മെകുനു ചുഴലിക്കാറ്റും ഒമാനിലും യെമനി ദ്വീപ് സൊകോത്രയിലും ആഞ്ഞടിച്ചിരുന്നു. പതിനൊന്ന് പേരാണ് മരിച്ചത്. കൊവിഡിലും എണ്ണവില തകര്‍ച്ചയിലും വലിയ പ്രതിസന്ധിയാണ് ഒമാന്‍ നേരിടുന്നത്. അതിനിടയിലാണ് ചുഴലിക്കാറ്റ് കൂടി വന്നിരിക്കുന്നത്. അതേസമയം യുഎഇയിലും ഷഹീനെ നേരിട്ടാന്‍ അടിയന്തര കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജനങ്ങളോട് ബീച്ചുകളില്‍ അടക്കം പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍ ഐനില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചു. ഒമാനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്.