Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബിയിൽ റെസ്റ്റോറന്റിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; 2 മരണം..120 ഓളം പേർക്ക് പരിക്ക്

ദുബൈ; അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു. 120 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കുറിച്ചുളള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഖാലിദിയയിലെ ഒരു റെസ്റ്റോറന്റില്‍ ഇന്ന് ഉച്ചയ്ക്ക് 1.35 ഓടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ 56 ഓളം പേർക്ക് സാരമായ പരിക്കും 64 പേരുട െപരിക്ക് നിസാരമാണെന്നുമാണ് റിപ്പോർട്ട്. പൊട്ടിത്തെറിയിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആറ് കെട്ടിടങ്ങളുടെ മുൻഭാഗം തകരുകയും ചെയ്തു.

 blast-1576556232-165035466

രണ്ട് പൊട്ടിത്തെറിയായിരുന്നു തുടക്കത്തിൽ കേട്ടതെന്ന് പരിസരത്തുണ്ടായിരുന്നവർ പറഞ്ഞു. ആദ്യ ശബ്ദം കേട്ടയുടന്‍ ആളുകള്‍ പോലീസിനെയും സിവില്‍ ഡിഫന്‍സിനെയും വിവരമറിയിച്ചു. ഇതിനു പിന്നാലെ കാതടിപ്പിക്കുന്ന മറ്റൊരു ശബ്ദം കേട്ടതായി ഇവർ പറഞ്ഞു.

Recommended Video

cmsvideo
    വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

    പൊട്ടിത്തെറിയിൽ തകരാർ സംഭവിച്ച ആറു റസിഡൻഷ്യൽ കെട്ടിടങ്ങളിൽ നിന്നു താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ അധികൃതര്‍ അനുശോചനം അറിയിച്ചു. അപകടത്തെക്കുറിച്ച് ഔദ്യോഗിക ശ്രോതസിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്ന് പോലീസ് അറിയിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+