കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് മനപ്പൂര്‍വം വരുത്തി, വാക്‌സിന്‍ വിരുദ്ധതയും, ഒടുവില്‍ ചെക്ക് ഗായികയ്ക്ക് സംഭവിച്ചത്...

Google Oneindia Malayalam News

പ്രാഗ്: ലോകം മുഴുവന്‍ വാക്‌സിന്‍ വിരുദ്ധത വര്‍ധിച്ച് വരുന്നുണ്ട്. പലയിടത്തും വാക്‌സിന്‍ എടുക്കുന്നത് സംഘര്‍ഷത്തിലേക്ക് വരെ നയിച്ചിട്ടുണ്ട്. എന്നാല്‍ ചെക് റിപബ്ലിക്കിലെ അതിപ്രശസ്തയായ നാടന്‍ പാട്ടുകാരിക്ക് സംഭവിച്ചത് ദാരുണമായ കാര്യമാണ്. വാക്‌സിന്‍ വിരുദ്ധതയ്ക്ക് മുന്നില്‍ നിന്നിരുന്ന ഗായിക ഹനാ ഹോര്‍ക്കയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകം മുഴുവന്‍ ഇവരുടെ ദാരുണമായ അന്ത്യത്തില്‍ ഞെട്ടിയിരിക്കുകയാണ്. ചെക് റിപബ്ലിക്ക് മാത്രമല്ല ലോകം മുഴുവന്‍ പ്രശസ്തയായിരുന്നു ഹനാ ഹോര്‍ക്ക. എന്നാല്‍ കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. അത് മാത്രമല്ല വാക്‌സിനെതിരെ പ്രചാരണം പോലും നടത്തിയിരുന്നു.

ദിലീപ് കേസില്‍ മാഡമുണ്ട്, സംസാരം റെക്കോര്‍ഡ് ചെയ്യ്തില്ല, വിഐപി ശരത്ത്, ഉറപ്പിച്ച് ബാലചന്ദ്രകുമാര്‍ദിലീപ് കേസില്‍ മാഡമുണ്ട്, സംസാരം റെക്കോര്‍ഡ് ചെയ്യ്തില്ല, വിഐപി ശരത്ത്, ഉറപ്പിച്ച് ബാലചന്ദ്രകുമാര്‍

1

ഹനാ ഹോര്‍ക്ക മരിച്ച രീതിയാണ് കൂടുതല്‍ ദു:ഖകരം. ഇവര്‍ മനപ്പൂര്‍വം കൊവിഡ് വരുത്തി വെക്കുകയായിരുന്നു. ഹെല്‍ത്ത് പാസ് സംഘടിപ്പിക്കാനായി അവര്‍ നടത്തിയ നീക്കമാണ് മരണത്തിലേക്ക് നയിച്ചത്. ബാഷ്പസ്‌നാനത്തിനായി പോകാനും, തിയേറ്റര്‍ സന്ദര്‍ശിക്കാനും വേണ്ടിയുള്ള അനുമതിക്കുള്ള ഹെല്‍ത്ത് പാസിനാണ് ഹനാ ഹോര്‍ക്ക അത്യന്തം അപകടം പിടിച്ച വഴി തിരഞ്ഞെടുത്തത്. ഇക്കാര്യം അവരുടെ കുടുംബാംഗങ്ങള്‍ തന്നെ സ്ഥിരീകരിച്ചു. ചെക് റിപബ്ലിക്കിലും യൂറോപ്പ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ അതല്ലെങ്കില്‍ അടുത്തിടെ കൊവിഡ് ബാധിച്ചുവെന്ന രേഖകളോ ഇല്ലാതെ പൊതു ഇടങ്ങളില്‍ ആര്‍ക്കും സന്ദര്‍ശനം അനുവദിക്കില്ല.

കായിക കേന്ദ്രങ്ങള്‍, സാംസ്‌കാര കേന്ദ്രങ്ങള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍,യാത്രകള്‍ എന്നിവയില്‍ എല്ലാ ഈ രണ്ട് രേകളിലൊന്ന് ആവശ്യമാണ്. ഹനാ ഹോര്‍ക്ക പക്ഷേ വാക്‌സിന്‍ എടുക്കാത്തത് കൊണ്ട് ആ വഴി ചിന്തിക്കാനാവുമായിരുന്നില്ല. പിന്നെയുള്ള വഴി കൊവിഡ് ബാധിതയാവുകയായിരുന്നു. അതുകൊണ്ട് യാതൊരു സുരക്ഷയും ഇല്ലാതെ നടന്ന് ഇവര്‍ കൊവിഡ് ക്ഷണിച്ച് വരുത്തുകയായിരുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങളിലും, ചെക്കിലും കൊവിഡ് കേസുകള്‍ പടര്‍ന്ന് പിടിക്കുമ്പോഴാണ് ഇത്തരമൊരു നിയമവിരുദ്ധ കാര്യം അവര്‍ നടത്തിയത്. എന്തായാലും കൊവിഡ് അവരുടെ ജീവനെടുത്തു എന്നതാണ് വാസ്തവം. അവര്‍ക്ക് 57 വയസ്സായിരുന്നു.

പ്രമുഖ ബാന്‍ഡായ അസോനന്‍സിന്റെ ഗായികയായിരുന്നു അവര്‍. മകന്‍ ജാന്‍ റെക് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവും മകനും വാക്‌സിന്‍ എടുത്തവരാണ്. എന്നാല്‍ നിര്‍ബന്ധപൂര്‍വം അമ്മ കൊവിഡ് ബാധിയാവുകയായിരുന്നുവെന്ന് മകന്‍ പറഞ്ഞു. ക്രിസ്മസിന് മുമ്പ് ഇവരുടെ മകനും ഭര്‍ത്താവിനും കൊവിഡ് ബാധിച്ചിരുന്നു. എന്നാല്‍ തനിക്കും കൊവിഡ് വരട്ടെ എന്ന അര്‍ത്ഥത്തില്‍ സാധാരണ രീതിയില്‍ ഇവര്‍ രണ്ട് പേര്‍ക്കുമൊപ്പം ഇടപഴകി. വാക്‌സിന്‍ എടുക്കാന്‍ തയ്യാറായതുമില്ലെന്ന് ജാന്‍ റെക് പറഞ്ഞു. രണ്ട് ദിവസം മുമ്പ് ഹനാ ഹോര്‍ക്ക താന്‍ കൊവിഡ് രോഗമുക്തി നേടിയെന്ന് ട്വിറ്ററില്‍ കുറിച്ചിരുന്നു. അധികം വൈകാതെ തന്നെ മരണം സ്ഥിരീകരിക്കുകയും ചെയ്തു.

താന്‍ ബാഷ്‌സ്‌നാനത്തിനും, തിയേറ്ററിലും പോകുമെന്നും, സംഗീത പരിപാടിയുണ്ടെന്നും, സമുദ്രത്തിലേക്ക് യാത്ര പോകുന്നുണ്ടെന്നും ഇവര്‍ കുറിച്ചിരുന്നു. അതേസമയം മകന്‍ റെക് വാക്‌സിന്‍ വിരുദ്ധ മുന്നേറ്റത്തിനെതിരെ രംഗത്ത് വന്നു. ചെക് റിപബ്ലിക്കിലെ വാക്‌സിന്‍ വിരുദ്ധ മുന്നേറ്റമാണ് എല്ലാത്തിനും കാരണമെന്ന് റെക് പറയുന്നു. അതിന്റെ നേതാക്കള്‍ തന്റെ അമ്മയെ വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചെന്നും, ഈ മരണത്തിന്റെ ഉത്തരവാദിത്തം അവര്‍ക്കുമുണ്ടെന്നും റെക് പറഞ്ഞു. കുടുംബം പറയുന്നതിനേക്കാള്‍ കൂടുതലായി അമ്മ അപരിചിതര്‍ പറയുന്നത് കേട്ടത് സങ്കടകരമാണ്. വാക്‌സിനിലൂടെ ലഭിക്കുന്ന പ്രതിരോധത്തെ കുറിച്ച് അമ്മ അറിഞ്ഞിരുന്നില്ലെന്നും റെക് വ്യക്തമാക്കി.

Recommended Video

cmsvideo
How To Do Self Testing Of COVID | Oneindia Malayalam

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നില്‍, 35 സീറ്റ് നേടും, ജനപ്രീതിയില്‍ റാവത്തെന്ന് സീ ന്യൂസ് സര്‍വേഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നില്‍, 35 സീറ്റ് നേടും, ജനപ്രീതിയില്‍ റാവത്തെന്ന് സീ ന്യൂസ് സര്‍വേ

English summary
czech singer hana horka died after deliberately contract covid, her son against anti vaccine movement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X