പിഞ്ച് മകളെ കൊന്ന അച്ഛനെ നാട്ടുകാര്‍ തല്ലിക്കൊന്നു

ലൂയിസ് ഭാര്യയോട് വഴക്കിടുകയും ഇവരെ മര്‍ദ്ദിയ്ക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ സ്ത്രീ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പുറത്തേയ്‌ക്കോടി. ഈ സമയയത്താണ് പ്രതി തന്റെ ദേഷ്യം നാല് മാസം പ്രായമുള്ള മകളോട് തീര്‍ത്തത്.
കുഞ്ഞിന്‍റെ കഴുത്തറുത്ത് ശേഷം ഒരു കാലില്‍ പിടിച്ച് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. കുഞ്ഞ് മരിയ്ക്കുകയും ചെയ്തു. സംഭവത്തിന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ ലൂയിസിനെ കൈയ്യേറ്റം ചെയ്തു.
കൈയ്യില്‍ കിട്ടിയ തടിയും കല്ലുമൊക്കെ ഉപയോഗിച്ച ലൂയിസിനെ മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇയാളെ പൊലീസ് ആശുപത്രിയിലെത്തിച്ചു. ഏപ്രില്‍ 19 ശനിയാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. ഏപ്രില്‍ 20 പുലര്‍ച്ചെയോടെ ലൂയിസ് മരിച്ചു.












Click it and Unblock the Notifications