കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ മകനുമായി ലൈവ് ബോക്‌സിങ്; അച്ഛന്‍ അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മകനെ അച്ചടക്കം പഠിപ്പിക്കാനെന്ന പേരില്‍ ഇടിച്ചു പരുവമാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ വിര്‍ജിനിയ സ്വദേശിയായ ടെവിസ് സെല്ലേര്‍ഴ്‌സ് ആണ് അറസ്റ്റിലായത്. തന്റെ അനുവാദമില്ലാതെ പുറത്തുപോയ മകന്‍ വരാന്‍ വൈകിയതിനെ തുടര്‍ന്നാണ് പിതാവ് അച്ചടക്കത്തിന് പുതിയ പാഠങ്ങള്‍ നല്‍കിയത്.

 11 കാരനുമായി സെക്‌സില്‍ ഏര്‍പ്പെടണോ? 300 ഡോളറിന് ടൂറിസ്റ്റിനോട് വിലപേശി പിതാവ് 11 കാരനുമായി സെക്‌സില്‍ ഏര്‍പ്പെടണോ? 300 ഡോളറിന് ടൂറിസ്റ്റിനോട് വിലപേശി പിതാവ്

മകനെ ബോക്‌സിങ്ങിന് ക്ഷണിച്ച പിതാവ് ഫേസ്ബുക്കില്‍ ലൈവായി ഇത് കാണിക്കുകയും ചെയ്തു. മുഖത്തുനിന്നും ചോരയൊലിപ്പിച്ചുകൊണ്ടുനില്‍ക്കുന്ന പതിനേഴുകാരനായ മകന്റെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ അതിവേഗമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. തന്റെ വാക്കുകള്‍ അനുസരിക്കാത്ത മകന് നല്‍കിയ ശിക്ഷയാണിതെന്ന് ടെല്ലേര്‍ഴ്‌സ് വീഡിയോയില്‍ പറയുന്നുണ്ട്.

facebook

പതിനേഴുകാരനായ മകന് സ്വന്തം ഇഷ്ടപ്രകാരം നടക്കാനാണ് ഇഷ്ടം. തന്റെ വാക്കുകള്‍ അവന്‍ മുഖവിലയ്‌ക്കെടുക്കാറില്ല. കഴിഞ്ഞദിവസം പുറത്തുപോയ അവന്‍ വളരെ വൈകിയാണ് എത്തിയത്. തന്നെ ഫോണ്‍ വിളിക്കുകകൂടി ചെയ്തില്ല. വീട്ടില്‍ വരികയോ തന്നെ കാണുകയോ ചെയ്യാന്‍ അവന്‍ തയ്യാറായില്ലെന്നും ടെല്ലേര്‍ഴ്‌സ് പറയുന്നു.

പിതാവിന്റെ ഗര്‍ഭത്തെ ചുമന്ന് 15 കാരി; അമ്മയുടെ മരണ ശേഷം അനുഭവിച്ച പീഡനങ്ങള്‍..പിതാവിന്റെ ഗര്‍ഭത്തെ ചുമന്ന് 15 കാരി; അമ്മയുടെ മരണ ശേഷം അനുഭവിച്ച പീഡനങ്ങള്‍..

 7 മാസം പ്രായമുള്ള മകളെ പീഡിപ്പിച്ച 17 കാരന്റെ ഇരുകൈകളും പിതാവ് വെട്ടിയെടുത്തു 7 മാസം പ്രായമുള്ള മകളെ പീഡിപ്പിച്ച 17 കാരന്റെ ഇരുകൈകളും പിതാവ് വെട്ടിയെടുത്തു

ആദ്യം ബെല്‍റ്റുകൊണ്ടുള്ള ശിക്ഷ നല്‍കിയ ശേഷമാണ് ബോക്‌സിങ്ങിന് ക്ഷണിച്ച് പഞ്ചുകള്‍ നല്‍കിയത്. അച്ഛന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത മകന്‍ മുഖത്ത് ഇടയേറ്റ് അവശനായി. സംഭവം വിവാദമായതോടെ ടെല്ലേര്‍ഴ്‌സിനെ തേടി പോലീസ് എത്തുകയായിരുന്നു. അറസ്റ്റിലായ ഇയാളെ പിന്നാട് 5,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു.

English summary
Dad forced son into Facebook live boxing match, arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X