Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: അച്ഛന്‍ സഹോദരങ്ങളെ പീഡിപ്പിയ്ക്കുന്നത് പകര്‍ത്തി മകന്‍ അയല്‍ക്കാര്‍ക്ക് നല്‍കി, ശേഷം...

റിയാദ്: മക്കളെ ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയനാക്കിയ സൗദി യുവാവ് അറസ്റ്റില്‍. ആദ്യ ഭാര്യയില്‍ ജനിച്ച കുട്ടികളെയാണ് ഇയാള്‍ സ്ഥിരമായി മര്‍ദ്ദിയ്ക്കുകയും മറ്റ് ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തത്. കുട്ടികളിലൊരാള്‍ പീഡനത്തിന്റെ രംഗങ്ങള്‍ പകര്‍ത്തി അയല്‍ക്കാര്‍ക്ക് നല്‍കിയതോടെയാണ് ക്രൂരത പുറംലോകം അറിയുന്നത്.

ബാഹ പട്ടണത്തിലാണ് സംഭവം. വിഷയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ആദ്യ ഭാര്യയുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ ഇയാള്‍ രണ്ടാം ഭാര്യയ്‌ക്കൊപ്പമാണ് താമസം. ഇതനിടെയാണ് ഒപ്പമുണ്ടായിരുന്ന ആദ്യ ഭാര്യയിലെ കുട്ടികളെ അതിക്രൂരമായി മര്‍ദ്ദിയ്ക്കാന്‍ തുടങ്ങിയത്.

Crime

തന്റെ സഹോദരന്‍മാരെയും സഹോദരിമാരെയും മര്‍ദ്ദിയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു കുട്ടി പകര്‍ത്തുകയും ഈ ദൃശ്യങ്ങള്‍ അയല്‍ക്കാര്‍ക്ക് കൈമാറുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തിയതോടെയാണ് യുവാവ് അറസ്റ്റിലായത്. യുവാവിന്റെ പേരോ കുട്ടികളുടെ പേര് വിവരങ്ങളോ പുറത്ത് വിട്ടില്ലില്ല. സദ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+