Get Updates
Get notified of breaking news, exclusive insights, and must-see stories!

3ദിവസം പ്രായമുള്ള കുഞ്ഞിനെ കാലില്‍ തൂക്കി കാമുകിയെ ഇടിച്ചു, കുഞ്ഞ് മരിച്ചു

കേപ് ടൗണ്‍: മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ കാലില്‍ തൂക്കി കാമുകിക്ക് നേരെ അടിച്ച് കൊലപ്പെടുത്തി . ദക്ഷിണാഫ്രിയ്ക്കയിലാണ് സംഭവം. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയിച്ച യുവാവാണ് കുഞ്ഞിനെ കാമുകിയുടെ ദേഹത്തിടിച്ച ശേഷം നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയത് .

32കാരനായ അലക്‌സാണ്ടര്‍ ഫോര്‍ബയാണ് പിഞ്ച് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത് . കുഞ്ഞിന്റെ പിതാവ് താനല്ലെന്ന് ആരോപിച്ചാണ് ഫോര്‍ബ കാമുകിയുമായി വഴക്കിട്ടത് . വഴക്കിനിടയില്‍ കുഞ്ഞിനെ കാലില്‍ തൂക്കിയെടുത്ത് കാമുകിയുടെ ദേഹത്ത് പല തവണ ഇടിച്ചു . അതിന് ശേഷം കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി .

Mom Baby

കുഞ്ഞിനെ നിലത്തെറിഞ്ഞിട്ടും ഫോര്‍ബ കാമുകിയെ പൊതിരെ തല്ലി. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ മാത്രമാണ് ഫോര്‍ബ മര്‍ദ്ദനം നിര്‍ത്തിയത് . പരിക്കേറ്റ അമ്മയേയും കുഞ്ഞിനേയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു .

അമ്മ ചികിത്സയിലാണ് . ഫോര്‍ബ പൊലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിയ്ക്കുന്നത് . ആളുകള്‍ ഓടിയെത്തിയില്ലായിരുന്നുവെങ്കില്‍ കുഞ്ഞിനെ കൊന്നത് പോലെ ഫോര്‍ബ കാമുകിയേയും കൊലപ്പെടുത്തുമായിരുന്നെന്ന് ദൃക്‌സാക്ഷി പറയുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+