വിവാഹപ്പിറ്റേന്ന് വരന്‍റെ അച്ഛന്‍ വധുവിനേയും മാതാപിതാക്കളേയും വെടിവച്ച് കൊന്നു
ബെല്‍ഗ്രേഡ്: വിവാഹത്തിന് തൊട്ടുപിന്നാലെ വധുവും മാതാപിതാക്കളും ഉള്‍പ്പടെ ആറ് പേരെ വരന്റെ പിതാവ് വെടിവച്ച് കൊന്നു. സെര്‍ബിയയിലെ കന്‍ജിസയിലാണ് വിവാഹ വീട് കൊലക്കളമായി മാറിയത്. മകന്റെ വിവാഹത്തെ എതിര്‍ത്തിരുന്ന പിതാവാണ് കൊലപാതകം നടത്തിയത്.
55കാരനാണ് മകന്റെ വധുവിനോയും ബന്ധുക്കളേയും ഉള്‍പ്പടെ കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസമായിരുന്നു സംഭവം. കൊലപതാക സമയത്ത് ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നു. വധുവിന്റെ കുടുംബവുമായി വരന്റെ പിതാവ് തര്‍ക്കത്തിലായിരുന്നു.ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

വേട്ടയ്ക്ക് ഉപയോഗിച്ചിരുന്ന തോക്ക് ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത്. വിവാഹത്തിന് മുന്‍പും ഇയാള്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മകന്‍ അത് കാര്യമാക്കിയില്ല. തുടര്‍ന്നാണ് കലിയറിയ പിതാവ് വധുവിനെയും മാതാപിതാക്കളേയും വെടിവച്ച് കൊന്നത്. മരിച്ചവരില്‍ വിവാഹത്തിന് എത്തിയ മൂന്ന് അതിഥികളും ഉണ്ടായിരുന്നു. ഫ്രഞ്ചുകാരായ ദമ്പതിമാര്‍ക്കും വെടിവയ്പ്പില്‍ പരിക്കേറ്റു. അതേ സമയം അക്രമിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.












Click it and Unblock the Notifications