ജിമ്മില്‍ പോകാന്‍ പെണ്‍കുഞ്ഞിനെ കാറിലുപേക്ഷിച്ച് പിതാവ് തടിതപ്പി
ലോസ് ആഞ്ചലസ്: ജിമ്മില്‍ പോകാന്‍ പിതാവ് പെണ്‍കുഞ്ഞിനെ കാറിലടച്ചിട്ടു. അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് സംഭവം. യാത്രക്കാരനായ ഒരാളാണ് പാര്‍ക്കിംഗ് ഏരിയയില്‍ പൂട്ടാതെയിട്ടിരുന്ന കാറില്‍ കുഞ്ഞിനെ കണ്ടെത്തിയത്്. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് അധികൃതരെത്തിയെങ്കിലും കുഞ്ഞിനൊപ്പം ആരെയും കണ്ടെത്താന്‍ സാധിച്ചില്ല.
പേഴ്‌സണല്‍ ട്രെയിനറായ 25കാരനായ പിതാവാണ് ക്ലയന്റിനെ കാണുന്നതിനായി 90 മിനിറ്റ് നേരം പെണ്‍കുഞ്ഞിനെ കാറിനുള്ളില്‍ അടച്ചിട്ടത്. സംഭവത്തെ തുടര്‍ന്ന് എട്ട് മാസം പ്രായമായ പെണ്‍കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഫിറ്റ്‌നസ് ട്രെയിനറായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ പിതാവിന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് കേസിന് ആധാരം.












Click it and Unblock the Notifications