മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചത് പണിയായി!!
14 കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 24 കാരനെക്കൊണ് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ച പിതാവിന് പണികിട്ടി. 2015 സെപ്റ്റംബര്‍ മാസത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത മകള്‍ കുടുംബ സുഹൃത്തായ യുവാവില്‍ നിന്നും ഗര്‍ഭം ധരിച്ചത്.
മകളെ ഗര്‍ഭിണിയാക്കിയ യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ കോടതി നാല് മാസത്തെ തടവിന് ശിക്ഷിച്ചു. പെണ്‍കുട്ടിയ്ക്ക് പ്രായപ്പൂര്‍ത്തിയായിട്ടില്ല എന്നായിരുന്നു കാരണം.

എന്നാല്‍ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിയ്ക്കാന്‍ തയ്യാറാണെന്നും യുവാവ് സമ്മതിച്ചിരുന്നു. പിതാവിനെതിരെയുള്ള കേസ് കോടതിയില്‍ എത്തിയതോടെ സംഭവം മാറിമറിഞ്ഞു.
പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കോടതി സ്വമേധയാ കേസ് എടുക്കുകയും യുവാവിനെ 15 വര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തു. മൂന്ന് വര്‍ഷം കഴിയാതെ യുവാവിന് ഇനി ജാമ്യം ലഭിക്കില്ല.












Click it and Unblock the Notifications