Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: നിസ്ക്കാര സമയം അറിയില്ല, മുസ്ലീം യുവാവിന് ഇഷ്ടപ്പെട്ട പെണ്ണിനെ നഷ്ടമായി

റിയാദ്: പ്രഭാത നമസ്‌ക്കാരത്തിന്റെ സമയം അറിയാത്തിതിനാല്‍ യുവാവിന് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാനായില്ല . സൗദിയിലാണ് അഞ്ച് നേരത്തെ നമസ്‌ക്കാര സമയങ്ങള്‍ കൃത്യമായി അറിയാത്തത് മൂലം യുവാവിന്റെ വിവാഹം മുടങ്ങിയത് .

ഏറെ ഇഷ്ടപ്പെട്ടതിനാലാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി യുവാവ് വിവാഹലോചന നടത്തിയത് . വിവാഹത്തിന് അനുമതി നല്‍കാന്‍ പെണ്‍കുട്ടിയുടെ പിതാവ് ഒരു ചോദ്യമാണ് പ്രതിശ്രുത വരനോട് ചോദിച്ചത്.

Wedding

ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കായല്‍ വധു പണമോ , വിവാഹ ചെലവോ നല്‍കാതെ യുവാവിന് മകളെ നല്‍കാമെന്ന് വധുവിന്റെ അച്ഛന്‍ പറഞ്ഞു . എന്നാല്‍ ചോദ്യത്തിന് മുന്‍പില്‍ യുവാവ് പതറി . കൃത്യമായ ഉത്തരം നല്‍കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല .

ഇതോടെ മകളെ വിവാഹം കഴിച്ച് നല്‍കില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് ഉറപ്പ് പറഞ്ഞു . അങ്ങനെ ഒരൊറ്റ ചോദ്യത്തിലൂടെ ഇഷ്ടപ്പെട്ട പെണ്ണിനെ യുവാവിന് നഷ്ടമായി . ഐന്‍ ഹലീല്‍ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യാഥാസ്ഥിതിക മുസ്ലീം രാജ്യമായ സൗദിയില്‍ മതവിശ്വാസങ്ങള്‍ പിന്തുടരുന്നവരാണ് ഏറെയും .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+