Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന് വേണ്ടി പെണ്ണുകാണാന്‍ പോയ അറബി വീണ്ടും കെട്ടി, ഒരു അച്ഛനും മകനെ ഇത്രത്തോളം സ്നേഹിയ്ക്കില്ല!

റിയാദ്: മകന് വേണ്ടി പെണ്ണുകാണാന്‍ പോയ അച്ഛന്‍ വിവാഹിതനായി. സൗദി അറേബ്യയിലാണ് ഈ വിവാഹം നടന്നത്. പെണ്ണ് കെട്ടാനുള്ള ആഗ്രഹം മാത്രം കൊണ്ടല്ല പിതാവ് വിവാഹിതനായത്, സ്വന്തം മകന്റെ ആഗ്രഹം നിറവേറ്റാനുള്ള സാഹസം കൂടിയായിരുന്നു ഈ വിവാഹം.

മകനൊപ്പമാണ് പിതാവ് പെണ്ണുകാണല്‍ ചടങ്ങിന് പോയത്. മകനായി പരഞ്ഞുറപ്പിച്ചത് വീട്ടിലെ ഇളയ പെണ്‍കുട്ടിയെയായിരുന്നു. വിവാഹക്കാര്യങ്ങളെപ്പറ്റി സംസാരിയ്ക്കവെ പെണ്‍കുട്ടിയുടെ അമ്മ എതിര്‍പ്പ് പ്രകടിപ്പിച്ചു. തന്റെ മൂത്ത മകള്‍ അവിവാഹിതയായി കഴിയുമ്പോള്‍ ഇളയ മകളെ വിവാഹം കഴിപ്പിച്ചയക്കാന്‍ ആകില്ല.

marriage

ഇതോടെ കല്യാണം ആലോചിച്ച് വന്ന യുവാവിന് കലി കയറി. ഏറെ ആഗ്രഹിച്ച പെണ്‍കുട്ടി കൈവിട്ട് പോകുമെന്ന് ഉറപ്പായാല്‍ ആര്‍ക്കാണ് സഹിയ്ക്കുക. മകന്റെ ദുഖം മനസിലാക്കിയ പിതാവ് വളരെ സാഹസികമായ ഒരു തീരുമാനം എടുത്തു. മൂത്ത പെണ്‍കുട്ടിയെ താന്‍ വിവാഹം കഴിയ്ക്കാം, പക്ഷേ ഈ വിവാഹം കഴിഞ്ഞാല്‍ ഉടന്‍ മകന്റെ വിവാഹം നടത്തണമെന്ന്.

ആഗ്രഹിച്ച പെണ്ണിനെ മകന് കിട്ടാന്‍ വേണ്ടി അച്ഛന്‍ കാട്ടിയ സാഹസം നോക്കണേ. സൗദിയിലെ ജാസനിലാണ് ഈ സംഭവം നടന്നത്. വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളിയതോടെ കാര്യങ്ങളെല്ലാം മംഗളമായി അവസാനിച്ചുവെന്നാണ് അറബ് പത്രമായ സദ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+