ഐ ഫോണും ബൈക്കും വാങ്ങാന്‍ 18 ദിവസം പ്രായമായ കുഞ്ഞിനെ ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ചു
ബെയ്ജിംങ്: ഐഫോണും ബൈക്കും വാങ്ങുന്നതിന് 18 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ചു.
ഓണ്‍ലൈനില്‍ പരസ്യം കണ്ട് എത്തിയ യുവാവിന് 2500 പൗണ്ടിനാണ് കുട്ടിയെ വിറ്റത്. 19ാം വയസ്സില്‍ പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികള്‍ക്ക് കുഞ്ഞുണ്ടായത് സാമ്പത്തിക ബുദ്ധിമുട്ടിന് വഴിയൊരുക്കിയിരുന്നു.

കുട്ടിയെ വില്‍പന നടത്തി വിലയേറിയ ബൈക്കും ഐഫോണും വാങ്ങി പുതിയ ജീവിതത്തിന് തുടക്കം കുറിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
കുട്ടിയുടെ പിതാവിനെയും വാങ്ങാന്‍ എത്തിയ യുവാവിനെയും പോലീസ് പിടികൂടി. മൂന്ന് വര്‍ഷം തടവിനാണ് കോടതി ഇയാളെ ശിക്ഷിച്ചിരിക്കുന്നത്. ഭാര്യയ്ക്ക് രണ്ടര വര്‍ഷവും. കുട്ടിയെ വാങ്ങാന്‍ എത്തിയ യുവാവ് അയാളുടെ സഹോദരിക്ക് വേണ്ടിയാണ് കുഞ്ഞിനെ വാങ്ങിയത്.












Click it and Unblock the Notifications