സ്‌കൂളിനുപുറത്ത് മൂന്നു മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യക്കു ശ്രമിച്ചു
ലോസ്ആഞ്ചലസ്: മക്കളെ സ്‌കൂളില്‍ കൊണ്ടുവിടാനെത്തിയ കാറില്‍ മൂന്നു കുട്ടികളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മൂന്നുപേരും കൊലപ്പെടുത്തിയശേഷം ആത്മത്യയ്ക്കുശ്രമിച്ച കുട്ടികളുടെ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിനും നെഞ്ചിലും കുത്തേറ്റനിലയിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
എട്ടുവയസിനും പന്ത്രണ്ടുവയസിനും ഇടയിലുള്ളവരാണ് കൊല്ലപ്പെട്ട കുട്ടികള്‍. ഇവര്‍ പഠിക്കുന്ന സ്‌കൂളിന് പുറത്ത് സംശയാസ്പദമായി കാര്‍ കിടക്കുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. മൂന്നു കുട്ടികളെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ലോസ്ആഞ്ചലസ് ഡൗണ്‍ടൗണിലാണ് സംഭവം. കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയ്ക്കു ശ്രമിച്ചയാളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളുടെ ആദ്യ ഭാര്യ നേരത്തെ മരിച്ചതാണ്. രണ്ടാംഭാര്യ സുരക്ഷിതയാണ്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിന്റെ കാരണം അറിയാന്‍ പറ്റുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
കൊല്ലപ്പെട്ട ജുവാന്‍, അലക്‌സ്, ലൂയിസ് എന്നീ കുട്ടികള്‍ക്ക് സഹപാഠികള്‍ വികാര നിര്‍ഭരമായ അന്ത്യയാത്രനല്‍കി. കളിപ്പാട്ടങ്ങളും മറ്റുമായിട്ടായിരുന്നു സഹപാഠികള്‍ കുട്ടികളെ കാണാനെത്തിയത്. പൂക്കളും മറ്റും അര്‍പ്പിച്ചശേഷം മിക്ക കുട്ടികളും കരയുകയായിരുന്നെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമം പറയുന്നു.












Click it and Unblock the Notifications