Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസവശേഷം വെന്ത് മരിച്ച ഭാര്യയേയും നവജാതശിശുവിനേയും പറ്റി യുവാവിട്ട പോസ്റ്റ് വേദനയാകുന്നു

റിയാദ്: സൗദി അറേബ്യയില്‍ ആശുപത്രിയ്ക്ക് തീപിടിച്ച് 25പേര്‍ മരിച്ചത് വാര്‍ത്തയായിരുന്നു. 2015 ല്‍ ഒട്ടേറെ ദുരന്തങ്ങളാണ് സൗദിയില്‍ നടന്നത്. മക്കയിലെ ക്രെയിന്‍ അപകട, ഹജ്ജ് ദുരന്തം അങ്ങനെ ജീവനുകള്‍ കവര്‍ന്ന ഒട്ടേറെ ദുരന്തങ്ങള്‍. ആശുപത്രിയിലെ തീപിടിത്തത്തില്‍ പ്രസവത്തിനായി ആശുപത്രിയിലേയ്ക്ക് പോയ ഭാര്യയേയും സ്വന്തം അമ്മയേയും നഷ്ടപ്പെട്ടതിന്റെ ദുഖം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു.

വീട്ടിലേയ്ക്ക് ഒരു കുഞ്ഞ് അതിഥിയെത്തുന്നതിന്റെ സന്തോഷത്തിന് വേണ്ടി കാത്തിരുന്ന തന്നെ തിരഞ്ഞ് മരണവാര്‍ത്തയെത്തിയതിന്റെ ദുഖമാണ് യുവാവ് പങ്കുവയ്ക്കുന്നത്. വേദന തുടങ്ങിയതോടെയാണ് പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ എത്തിയ്ക്കുന്നത്. ഒപ്പം യുവാവിന്റെ അമ്മയും ഉണ്ടായിരുന്നു. എന്നാല്‍ രാത്രി വൈകിയും പ്രസവം നടന്നില്ല. തുടര്‍ന്ന് യുവാവ് വീട്ടിലേയ്ക്ക് പോയി.

Facebook

ഭാര്യ പ്രസവിച്ചാല്‍ ഉടന്‍ തന്നെ വീട്ടിലേയ്ക്ക് വിൡയ്ക്കണമെന്നും യുവാവ് ആശുപത്രി ജീവനക്കാരോട് പറഞ്ഞു. ജാസനിലെ ആശുപത്രി അധികൃതര്‍ യുവാവിനെ വിളിയ്ക്കാന്‍ മറന്നില്ല. അത് പക്ഷേ സന്തോഷവാര്‍ത്ത അറിയിക്കാനായിരുന്നില്ല. യുവാവിന്റെ ഭാര്യയും നവജാത ശിശുവും അമ്മയും തീപിടിത്തത്തില്‍ മരിച്ചുവെന്ന് പറയാനായിരുന്നു. 25 പേരാണ് തീപിടിത്തത്തില്‍ മരിച്ചത്. 123 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+