മീറ്റ് റോള്‍ മോഷ്ടിച്ചതിന് മകളെ 4മാസം പൂട്ടിയിട്ട് പീഡിപ്പിച്ചു
കെയ്‌റോ: കുട്ടിക്കാലത്ത് ഇഷ്ടവിഭവങ്ങള്‍ കട്ട് തിന്നുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ടാകും. വളരുന്തോറും ആ ശീലം അലിഞ്ഞ് ഇല്ലാതാവുകയും ചെയ്യും. കട്ട് തിന്നതിന് പക്ഷേ ക്രൂരമായ ശിക്ഷയൊന്നും സ്വന്തം വീട്ടില്‍ നിന്ന് നമുക്ക് ഏല്‍ക്കാറില്ലെന്നതാണ് മറ്റൊരു സത്യം എന്നാല്‍ മീറ്റ് റോള്‍ കട്ട് തിന്നതിന് മകളെ ഒരച്ഛന്‍ മാസങ്ങളോളം മുറിയില്‍ പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ചു. സംഭവം നടക്കുന്നത് ഈജിപ്തിലാണ്.
പിഞ്ചുമകളെയാണ് തന്റെ അനുവാദമില്ലാതെ മീറ്റ് റോള്‍ തിന്നു എന്ന കുറ്റത്തിന് 30കാരനായ പിതാവ് പീഡിപ്പിച്ചത്. നാല് മാസത്തോളം ഇയാള്‍ കുട്ടിയെ മുറിയില്‍ അടച്ചിട്ടു. ശരീരത്തില്‍ മര്‍ദ്ദിയ്ക്കുകയും മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്തു . ഒടുവില്‍ കുട്ടിയുടെ അമ്മ പൊലീസിന്റെ സഹായത്തോടെ യുവാവിനെ പിടികൂടുകയും കുഞ്ഞിനെ രക്ഷിയ്ക്കുകയുമായിരുന്നു.

ചെറിയ തെറ്റുകള്‍ക്ക് പോലും യുവാവ് കുട്ടികളെ അതിക്രൂരമായി ശിക്ഷിച്ചിരുന്നു . മന്‍സൂറയിലെ ഒരു പള്ളിയിലെ ജീവനക്കാരനാണ് ഇയാള്‍. ഫ്രിഡ്ജില്‍ നിന്ന് കുട്ടി മീറ്റ് റോള്‍ എടുത്തുവെന്നും തനോനട് കള്ളം പറഞ്ഞുവെന്നും അതിനാണ് മര്‍ദ്ദിച്ചതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.












Click it and Unblock the Notifications