29 വയസിനിടെ കെയ്ത്ത് മക്‌ഡൊണാള്‍ഡിന് മക്കള്‍ 15
സണ്ടര്‍ലാന്റ് : 29 വയസിനിടെ 15 മക്കളോ? കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടല്ലേ, എന്നാല്‍ ആരാണ് ആ വ്യക്തി എന്നല്ലെ, കെയ്ത്ത് മക്‌ഡൊണാള്‍ഡ്.കെയ്ത്ത് മക്‌ഡൊണാള്‍ഡിന് 29 വയസിനിടെ 10 സ്ത്രീകളിലായി 15 മക്കള്‍, പതിനൊന്നാമത്തെ കാമുകിയില്‍ പതിനാറാമത്തെ കുട്ടി ഗര്‍ഭത്തിലുമാണ്.
എന്നാല്‍ കെയ്ത്തിന് ഒരു ജോലിയും ഇല്ല എന്നതാണ് മറ്റോരു കാര്യം. ബ്രിട്ടനിലെ ഒട്ടും ഉത്തരവാദത്തമില്ലാത്ത അച്ഛനായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വ്യക്തിയാണ് കെയ്ത്ത്.

ഇത്രയും കുട്ടികളുടെ അച്ഛനായതിനാല്‍ മക്‌ഡൊണാള്‍ഡിന നികുതിയ്യി നഷ്ടമാകുന്നത് 180 കോടിയോളം രൂപയും.
മെഗാ ഡാഡിമാരെക്കുറിച്ചുള്ള, 40 സ്ത്രീകളുടെ 40 കുട്ടികള്‍ എന്നു പേരിട്ടുള്ള ഒരു ടെലിവിഷന്‍ ഡോക്യൂമെന്ററിയിലാണ് കെയ്ത്ത് മക്‌ഡൊണാള്‍ഡിനെ ലോകം അറിഞ്ഞത്.
എല്ലാ കുട്ടികളും തന്റെയാണെന്ന് അംഗീകരിക്കാന്‍ മക്‌ഡൊണാള്‍ഡ് തയാറല്ലെങ്കിലും സ്ത്രീകളെ വീഴ്ത്താനുള്ള തന്റെ കഴിവിലും തന്റെ പ്രതുല്‍പാദനശേഷിയിലും കെയ്ത്ത് വളരെയധികം സന്തോഷവാനാണ്.കുട്ടികളുടെ അമ്മമാരെയെല്ലാം ബസിലും ട്രെയിനിലുമുള്ള യാത്രയില്‍ കണ്ടുമുട്ടിയതാണെന്നും പിന്നീടവരെ പ്രണയിച്ച് വലയിലാക്കിയതാണെന്നും മക്‌ഡൊണാള്‍ഡ് അവകാശപ്പെടുന്നു.












Click it and Unblock the Notifications