തടവുകാരെ കൊല്ലാന്‍ ഐസിസിന് പുതിയ ആരാച്ചാര്‍,12 വയസുകാരി ആരാച്ചാര്‍ കൊന്ന് തള്ളിയത് 5സ്ത്രീകളെ
ബാഗ്ദാദ്: ഇറാഖില്‍ ഐസിസിന് 12കാരി ആരാച്ചാര്‍. മൊസൂളിലാണ് 12കാരിയായ ഐസിസ് തീവ്രവാദിയെ ഉപയോഗിച്ച് അഞ്ച് സ്ത്രീകളെ വധശിക്ഷയ്ക്ക് ഇരയാക്കിയത്. ഒരു വനിത ഡോക്ടറും കൊല്ലപ്പെട്ട സ്ത്രീകളില്‍ ഉള്‍പ്പെടുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് വധശിക്ഷകള്‍ നടപ്പാക്കിയത്.
ഇറാഖില്‍ വധശിക്ഷയ്ക്കായി ആദ്യമായാണ് ഐസിസ് വനിത തീവ്രവാദികളെ ഉപയോഗിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ തീവ്രവാദികളെ ചികിത്സിയ്ക്കാന്‍ വിസമ്മതിച്ചതിനാണ് വനിത ഡോക്ടറെ കൊലപ്പെടുത്തിയത്. അഞ്ച് സ്ത്രീകളേയും പെണ്‍കുട്ടി വെടിവച്ചാണ് കൊന്നത്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

മൊസൂളില്‍
മൊസൂളിലാണ് ആദ്യമായി 12കാരി ആരാച്ചാരെ ഐസിസ് രംഗത്തിറക്കിയത്

അഞ്ച് സ്ത്രീകളെ
വിവിധ കുറ്റങ്ങള്‍ ആരോപിച്ച് അഞ്ച് സ്ത്രീകളെയാണ് കൊന്നത്.

വെടിവച്ച്
സ്ത്രീകളെ പരസ്യമായി വെടിവച്ചാണ് കൊന്നത്. ന്യൂസ് വെബ്‌സൈറ്റായ അല്‍ സുമെരിയ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്

ഡോക്ടര്‍
കൊല്ലപ്പെട്ടവരില്‍ ഒരു വനിത ഡോക്ടറും ഉള്‍പ്പെടുന്നു

കുറ്റം
പരിക്കേറ്റ തീവ്രവാദികളെ ചികിത്സിയ്ക്കാന്‍ വിസമ്മതിച്ചതിനാണ് ഡോക്ടറെ കൊന്നത്.












Click it and Unblock the Notifications