കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസുകാര്‍ക്ക് പ്രിയം 'നോക്കിയ 105' ഫോണുകള്‍, കാരണം കേട്ടാല്‍ ഞെട്ടും, പിന്നെ ഫോണിനെ ഭയക്കും

  • By ജാനകി
Google Oneindia Malayalam News

ദമാസ്‌ക്കസ്: ആഗോള ഭീകര സംഘടനയായ ഐസിസ്, ബോംബുകളും മറ്റ് പ്രതിരോധ ആയുധങ്ങളും നിര്‍മ്മിയ്ക്കുന്നതിനെപ്പറ്റി ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്. നിലവില്‍ കടുത്ത തിരിച്ചടി നേരിടുന്ന ഐസിസിന് നേരിട്ട് ആയുധം വാങ്ങുന്നത് അത്ര എളുപ്പമല്ല. എന്നാല്‍ അമേരിയ്ക്കയും ജപ്പാനും ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നാണ് അരുംകൊലയ്ക്കുള്ള ആയുധങ്ങള്‍ ഐസിസ് ഉണ്ടാക്കുന്നത് എന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കാനാകുമോ?

ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന കോണ്‍ഫ്ളിക്ട് ആംമമെന്റ് റിസര്‍ച്ച് (കാര്‍) പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഭീകരര്‍ ആയുധം നിര്‍മിയ്ക്കുന്നതിനെപ്പറ്റി പറയുന്നത്.

അമേരിയ്ക്ക

അമേരിയ്ക്ക

ജപ്പാനില്‍ നിന്നും അമേരിയ്ക്കയില്‍ നിന്നും നോണ്‍ മിലിട്ടറി ഘടകങ്ങള്‍ വാങ്ങുകയാണ് ഐസിസിന്റെ പതിവ്. ഈ ഉത്പ്പന്നങ്ങള്‍ ശരിയായ രീതിയില്‍ സംയോജിപ്പിച്ച് വിനാശകരമായ ബോംബുകള്‍ ഇവര്‍ ഉണ്ടാക്കുന്നു.

700 ഘടകങ്ങള്‍

700 ഘടകങ്ങള്‍

ഇത്തരത്തില്‍ ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിച്ച 700 ഘടകങ്ങള്‍ ഐസിസില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

കന്പനികള്‍

കന്പനികള്‍

51 ഓളം അമേരിയ്ക്കന്‍ യൂറോപ്യന്‍ കമ്പനികളാണ് ഇത്തരത്തില്‍ അസംസ്‌കൃതവസ്തുക്കള്‍ ഐസിസിന് നല്‍കുന്നത്. തുര്‍ക്കിവഴിയാണ് ഇവ സിറിയയിലേയ്ക്ക് എത്തിയ്ക്കുന്നത്.

നോക്കിയ 105

നോക്കിയ 105

നോക്കിയ 105 ഫോണ്‍ ആണ് ഇവര്‍ ബോംബുകള്‍ പ്രവര്‍ത്തിപ്പിയ്ക്കാന്‍ റിമോട്ട് സംവിധാനത്തില്‍ ഉപയോഗിയ്ക്കുന്നത്.

English summary
Daesh terrorists using US non-military components to make bombs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X