ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ: കുട്ടിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞ് ദലൈലാമ
ബാലന്റെ ചുണ്ടില്‍ ചുംബിക്കുന്ന വീഡിയോ വിവാദമായതിന് പിന്നാലെ കുട്ടിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞ് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ഒരു പരിപാടിക്കിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ ചുണ്ടില്‍ ദലൈലാമ ചുംബിക്കുകയും നാക്കില്‍ നക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ വിമര്‍ശനം ദലൈലാമയ്ക്ക് നേരെ ഉയര്‍ന്നു.
'ഈയിടെയുളള ഒരു കൂടിക്കാഴ്ചയില്‍ ഒരു ചെറിയ ആണ്‍കുട്ടി ദലൈലാമയോട് ആലിംഗനം ആവശ്യപ്പെടുന്ന വീഡിയോ ക്ലിപ് പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉണ്ടാക്കിയ വേദനയില്‍ ദലൈലാമ ആ കുട്ടിയോടും കുടുംബത്തോടും ലോകമെമ്പാടുമുളള സുഹൃത്തുക്കളോടും ക്ഷമാപണം നടത്തുന്നു.
പരസ്യമായും ക്യാമറയ്ക്ക് മുന്നില്‍ അല്ലാതെയും അദ്ദേഹം ആളുകളെ നിഷ്‌കളങ്കമായും തമാശയെന്ന തരത്തിലും കളിയാക്കുക പതിവാണ്. അദ്ദേഹം ആ സംഭവത്തില്‍ ഖേദിക്കുന്നു', എന്നാണ് ദലൈലാമയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. ദലൈലാമയുടെ ഔദ്യോഗിക ട്വിറ്ററിലാണ് പ്രസ്താവന പങ്കുവെച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രമുഖരടക്കം നിരവധി പേരാണ് ദലൈലാമയെ വിമര്‍ശിച്ച് രംഗത്ത് വന്നത്. ഗായിക ചിന്മയി ശ്രീപദ ദ ട്വിറ്ററില്‍ ദലൈലാമയ്ക്ക് എതിരെ ഗുരുതര ആരോപണം ആണ് ഉന്നയിച്ചിരിക്കുന്നത്. ദലൈലാമ ചെയ്തത് ബാല ലൈംഗിക പീഡനം തന്നെയാണെന്ന് ചിന്മയി ആരോപിച്ചു. ദലൈലാമ കുട്ടിയെ ചുംബിക്കുന്ന വീഡിയോയും ചിന്മയി ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
'ഇവിടെ ദലൈലാമ ചെയ്യുന്നത് ബാലലൈംഗിക പീഡനം തന്നെയാണ്. മതനേതാക്കള്‍ ലോകത്ത് എല്ലായിടത്തും സ്ത്രീകളേയും കുട്ടികളേയും ഇരയാക്കുന്നു. അക്കൂട്ടത്തിലൊരാളായി ദലൈലാമ മാറിയതില്‍ തനിക്ക് നിരാശയുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ സാധാരണ പെരുമാറ്റമെങ്കില്‍ അദ്ദേഹത്തിന്റെ പീഡനത്തിന് ഇരയായിട്ടുളള മറ്റ് നിരവധി സന്യാസിമാരും ഉണ്ടായിരിക്കും', എന്നാണ് ചിന്മയി ശ്രീപദ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇതാദ്യമായല്ല ദലൈലാമ പൊതുസമൂഹത്തില്‍ നിന്നും രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ പിന്‍ഗാമിയെ കുറിച്ച് ദലൈലാമ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. തന്റെ പിന്‍ഗാമി ഒരു സ്ത്രീ ആണെങ്കില്‍ അവള്‍ സുന്ദരി ആയിരിക്കണം എന്നായിരുന്നു ദലൈലാമയുടെ പരാമര്‍ശം. ഇത് വിവാദമായതിനെ തുടര്‍ന്ന് ദലൈലാമ മാപ്പ് പറഞ്ഞിരുന്നു.












Click it and Unblock the Notifications